Monday, January 18, 2010
ഉൾക്കടൽ [1979] യേശുദാസ്
കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു....
ചിത്രം: ഉൾക്കടൽ [1979] കെ.ജി. ജോർജ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസൻ
പാടിയതു: കെ ജെ യേശുദാസ് [ *1979 സംസ്ഥാന അവാർഡ്}
കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ
കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ
സപ്ത വർണ്ണ ചിറകു കരിഞ്ഞൊരു സ്വപ്ന ശലഭം ഞാൻ
കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ
ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ
ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ
പാടും കുയിലേ... കുയിലേ...
പാടും കുയിലേ എനിയ്ക്കു നീയൊരു വേദന തൻ കനി തന്നു
വെറുമൊരു വേദന തൻ കനി തന്നു
കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ
പൂക്കുമൊലീവുകൾ മുന്തിരി വള്ളികൾ
കോർക്കും കണ്ണീർ മണികൾ
താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ
താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ
എന്നെ നീ സഖി തഴുതിയുറക്കൂ...
കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ......
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment