
പത്മശ്രീ തിക്കുര്രിശ്ശി സുകുമാരൻ നായർ
മനുഷ്യന്‍ മതങ്ങളെ...
ചിത്രം: അച്ഛനും ബാപ്പയും [1972] കെ. എസ്. സേതു മാധവൻ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍ ജി
പാടിയതു: യേശുദാസ് കെ ജെ [* 1973 ദേശീയ അവാർഡ് ഗാനം}
മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ...
(മനുഷ്യന്‍)
ഹിന്ദുവായി മുസല്‍മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു ...
(മനുഷ്യന്‍)
സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങള്‍ ചിരിക്കുന്നു ...
(മനുഷ്യന്‍)
ഇവിടെ
വിഡിയോ
No comments:
Post a Comment