Saturday, October 10, 2009
പ്രണയ കാലം [ 2007 ] രഞ്ചിറ്റ്
“ഒരു വേനല്‍ പുഴയില്‍ തെളി നീരില്‍
ചിത്രം: പ്രണയ കാലം( 2007 ) ഉദയന്‍ അനന്തന്‍
രചന: റഫീക് അഹമ്മദ്ദ്
സംഗീതം; ഔസേപ്പച്ചന്‍
പാടിയതു: രഞ്ചിത്
ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍
പുലരി തിളങ്ങീ മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതീ ഞാന്‍
ഇളവെയിലായ് നിന്നെ
മേഘമായ് എന്‍ താഴ്വരയില്‍
താളമായ് എന്‍ ആത്മാവില്‍
നെഞ്ചിലാളും മണ്‍ ചിരാതിന്‍
നാളം പോല്‍ നിന്നാലും നീ...[വേനല്‍...
ഒരു കാറ്റില്‍ നീന്തി വന്നെന്നില്‍
പെയ്തു നില്‍ക്കൂ നീ എന്നും
മഴ മയില്പീലി നീര്‍ത്തും
പ്രിയ സ്വപ്നമേ...
പലവഴി മരങ്ങളായ് നിനവുകള്‍ നില്‍ക്കെ
കൊലുസണിയുന്ന നിലാവെ
നിന്‍ പദ താളം വഴിയുന്ന
വനവീഥി ഞാന്‍... [ വേനല്‍...
ചിരമെന്‍ തിരക്കൈകള്‍ നീളും
ഹരിതാര്‍ദ്ര തീരം അറിയാതെ നീ
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്‍ ഇലകള്‍
പൊതിഞ്ഞൊരു കൂട്ടില്‍
തപസ്സില്‍ നിന്നുണരുന്നു
ശലഭം പോല്‍ നീ... [വേനല്‍...
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment