“കരിമുകില്‍ കാട്ടിലെ, രജനി തന്‍ വീട്ടിലെ...
ചിത്രം: കള്ളിച്ചെല്ലമ്മ [ 1969 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: കെ രാഘവന്‍
പാടിയതു: പി ജയചന്ദ്രന്‍
കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ
കനകാംബരങ്ങള്‍ വാടി
കടത്തുവള്ളം യാത്രയായി യാത്രയായി
കരയില്‍ നീ മാത്രമായി
(കരിമുകില്‍)
ഇനിയെന്നു കാണും നമ്മള്‍ തിരമാല മെല്ലെ ചൊല്ലീ
ചക്രവാളമാകെ നിന്റെ ഗദ്‌ഗദം മുഴങ്ങീടുന്നു
(കരിമുകില്‍)
കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരില്‍
(കരിമുകില്‍)
ഇവിടെ
No comments:
Post a Comment