Powered By Blogger
Showing posts with label പ്രണയ കാലം 2007 രഞ്ചിറ്റ്. Show all posts
Showing posts with label പ്രണയ കാലം 2007 രഞ്ചിറ്റ്. Show all posts

Saturday, October 10, 2009

പ്രണയ കാലം [ 2007 ] രഞ്ചിറ്റ്








“ഒരു വേനല്‍ പുഴയില്‍ തെളി നീരില്‍


ചിത്രം: പ്രണയ കാലം( 2007 ) ഉദയന്‍ അനന്തന്‍
രചന: റഫീക് അഹമ്മദ്ദ്
സംഗീതം; ഔസേപ്പച്ചന്‍

പാടിയതു: രഞ്ചിത്


ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍
പുലരി തിളങ്ങീ മൂകം
ഇലകളില്‍ പൂക്കളില്‍ എഴുതീ ഞാന്‍
ഇളവെയിലായ് നിന്നെ
മേഘമായ് എന്‍ താഴ്വരയില്‍
താളമായ് എന്‍ ആത്മാവില്‍
നെഞ്ചിലാളും മണ്‍ ചിരാതിന്‍
നാളം പോല്‍ നിന്നാലും നീ...[വേനല്‍...

ഒരു കാറ്റില്‍ നീന്തി വന്നെന്നില്‍
പെയ്തു നില്‍ക്കൂ നീ എന്നും
മഴ മയില്പീലി നീര്‍ത്തും
പ്രിയ സ്വപ്നമേ...‍
പലവഴി മരങ്ങളായ് നിനവുകള്‍ നില്‍ക്കെ
കൊലുസണിയുന്ന നിലാവെ
നിന്‍ പദ താളം വഴിയുന്ന
വനവീഥി ഞാന്‍... [ വേനല്‍...

ചിരമെന്‍ തിരക്കൈകള്‍ നീളും
ഹരിതാര്‍ദ്ര തീരം അറിയാതെ നീ
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകള്‍ പാകിയീ മന്ദാരത്തിന്‍‍ ഇലകള്‍
പൊതിഞ്ഞൊരു കൂട്ടില്‍
തപസ്സില്‍ നിന്നുണരുന്നു
ശലഭം പോല്‍ നീ... [വേനല്‍...



ഇവിടെ