“സിന്ദൂര സന്ധ്യേ പറയൂ നീ പകലിനെ കൈ വെടിഞ്ഞോ
ചിത്രം: ദീപസ്തംഭം മഹാശ്ചര്യം [ 1999 } കെ. ബി. മധു
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹന്‍ സിതാര
പാടിയതു: ചിത്ര
സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ
നിന്‍ പൂങ്കവിളും നനഞ്ഞോ
സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
നീ പകലിനെ കൈ വെടിഞ്ഞോ
നിഴലേ ഞാന്‍ നിന്നെ പിന്‍ തുടരുമ്പോള്‍
നീങ്ങുകയാണോ നീ അകലേ
നീങ്ങുകയാണോ നീ
അഴലേ നിന്നില്‍ നിന്നകലുമ്പോഴെല്ലാം
അടുക്കുകയാണോ നീ
എന്നിലേക്കടുക്കുകയാണോ നീ
ഓ...ഓ..ഓ..
(സിന്ദൂര സന്ധ്യേ പറയൂ)
മാനസം ചുംബിച്ച മന്ദാര വല്ലിയില്‍
മിഴിനീര്‍ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ട വിളക്കിന്റെ ഇടറുന്ന നാളത്തില്‍
നടനിന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ...ഓ...ഓ..
(സിന്ദൂര സന്ധ്യേ പറയൂ)
ഇവിടെ
Monday, September 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment