“രാഗാര്‍ദ്ര ഹംസങ്ങളോ നിങ്ങള്‍ രാവിന്റെ രോമാഞ്ചമോ
ചിത്രം: കാമം ക്രോധം മോഹം [ 1975 ] മധു
രചന: ശിവകുമാര്‍
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് & പി സുശീല
രാഗാര്‍ദ്ര ഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ (2)
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദക ഗാനം ( രാഗാര്‍ദ്ര..)
കാര്‍വേണി നീയെന്റെ ഉള്ളില്‍
പൂക്കും ഉന്മാദം ആണല്ലോ എന്നും (2)
ഞാനിന്നും മോഹിച്ചിരുന്നൂ
തൂവെണ്ണയോ താരുണ്യമോ
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ (രാഗാര്‍ദ്ര..)
രാഗേന്ദു നീയെന്റെ ഉള്ളില്‍ ഏതോ
സൌരഭ്യമാണല്ലോ എന്നും (2)
ഞാനെന്നും സ്നേഹിച്ചിരുന്നൂ
പൂവല്ലിയോ തേന്‍ തുള്ളിയോ
കാമര്‍ദ്രേ നീയെന്നില്‍ പടരില്ലയോ ( രാഗാര്‍ദ്ര..)
ഇവിടെ
Monday, September 7, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment