Powered By Blogger

Monday, September 7, 2009

ധ്വനി {1988} യേശുദാസ്

“ആണ്‍കുയിലെ തേന്‍ കുയിലെ
ചിത്രം: ധ്വനി [1988 ]ഏ. റ്റി. അബു
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്

പാടിയതു: യേശുദാസ്


ആൺകുയിലേ തേൻ‌കുയിലേ..
ആൺകുയിലേ തേൻ‌കുയിലേ.. ആൺകുയിലേ തേൻ‌കുയിലേ..
നിന്റെ സ്വരം കേട്ടണയും പെൺകിളിയേപ്പോലെ (2)
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2)
ആൺകുയിലേ തേൻ‌കുയിലേ..

ഹൃദയ മൃദുല ധമനികളിൽ സുമശര ലീല
ഉണർന്നു മനം അണിഞ്ഞു വനം ഹിമ മണിമാല.. (2)
രതി തരളം വിപിനതലം പവന നടനശാല (2)
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ..(2)
ആൺകുയിലേ തേൻ‌കുയിലേ..

അഴകിലൊഴുകി പുഴ തഴുകി കളകള നാദം
കവി ഹൃദയം തുയിലുണരും ധ്രുമദള ഗീതം
സുഗമകലാ ലയമൊരുക്കി ചലിത ചലിത പാദം
വരുമെൻ പ്രാണസഖീ.. രജനീ രാജമുഖീ.. (2)
ആൺകുയിലേ തേൻ‌കുയിലേ.. (2)

ഇവിടെ

No comments: