
“രാധേ മൂകമാം വീഥിയില്‍ (എങ്ങു നീ)
ചിത്രം: എന്റെ ട്യൂഷന്‍ ടീച്ചര്‍ [ 1992 ] സുരേഷ്
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
രാധേ മൂകമാം വീഥിയില്‍
ഏകനായ് ഞാന്‍ അലഞ്ഞൂ
എങ്ങു നീ എങ്ങു നീ രാധേ
നിന്നെ തേടിയലഞ്ഞൂ
മൂകമാം വീഥിയില്‍
ഏകനായ് ഞാന്‍ വരുന്നൂ
(എങ്ങു നീ)
മഞ്ഞിന്‍ മലര്‍ പെയ്യും ഒരു സായംസന്ധ്യയില്‍
സുരഭില മധുകലികയായ് ശാലീനയായ്...
അരികില്‍ വന്നേതോ പ്രണയകവിതപോല്‍
ഒഴുകി നീയെന്‍ ഹൃദയം തഴുകി
(എങ്ങു നീ)
ഇന്നെന്‍ മിഴി മുന്നില്‍ ഇരുള്‍ മൂടും വേളയില്‍
നിനവിലെ അമൃതണികലേ ആരോമലേ
അകലെ നിന്നേതോ സുകൃതസാരമായ്
ഒഴുകി നീയെന്‍ അരികില്‍ അണയൂ
(എങ്ങു നീ)
No comments:
Post a Comment