‘“ താമരക്കുമ്പിളല്ലോ മമ ഹൃദയം
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല [ 1967 ] പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: എസ് ജാനകി
ദേവാ.. ദേവാ.. താമരകുമ്പിളല്ലോ മമഹൃദയം
അതില്‍ താതാ നിന്‍ സംഗീത മധുപകരൂ
എങ്ങിനെയെടുക്കും ഞാന്‍ എങ്ങിനെയൊഴുക്കും ഞാന്‍
എങ്ങിനെ നിന്നജ്ഞ നിറവേറ്റും ദേവാ...
(താമരകുമ്പിളല്ലോ)
കാനന ശലഭത്തിന്‍ ക്ണ്ഠത്തില്‍ വാസന്ത
കാകളി നിറച്ചവന്‍ നീയല്ലോ
നിത്യസുന്ദരാമാമീ ഭൂലോകവാടിയില്‍
ഉദ്യാനപാലകന്‍ നീയല്ലോ ദേവാ...
(താമരകുമ്പിളല്ലോ)
താതാനിന്‍ കല്‍പ്പനയാല്‍ പൂവനം തന്നിലൊരു
പാതിരാപൂവായി വിരിഞ്ഞു ഞാന്‍
പൂമണമില്ലല്ലോ പൂന്തേനുമില്ലല്ലോ
പൂജയ്ക്കുനീയെന്നെ കൈക്കൊള്ളുമോ ദേവാ....
(താമരകുമ്പിളല്ലോ)
ഇവിടെ
Tuesday, September 22, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment