Powered By Blogger

Wednesday, September 9, 2009

ഇളക്കങ്ങള്‍ [ 1982 ] ചിത്ര

“എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം



ചിത്രം: ഇളക്കങ്ങള്‍ [ 1982 ] മോഹന്‍
രചന: കാവാലം നാരായണപ്പണിക്കര്‍
സംഗീതം: എം ബി ശ്രീനിവാസന്‍

പാടിയതു: ചിത്ര

എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (2)
ജന്മാന്തരങ്ങളില്‍ നിന്നോ
ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2)
എങ്ങോവിരിഞ്ഞൊരു പൂവില്‍ നിന്നോ
പൂവിന്റെ ഓമല്‍കിനാവില്‍ നിന്നോ
ഈ നറും സൌരഭം വന്നൂ
ഈറന്‍ നിലാവില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം



അഞ്ജാത ശോകങ്ങള്‍ നീളെ പൂക്കും
ആത്മാവിന്‍ നിശ്വാസമിന്നോ (2)
കാണാത്ത കാനന ദേവനെ നിന്‍
പ്രേമത്തിന്‍ ദൂതുമായ് ഈ വഴിയേ
ഈ മൃദു സൌരഭം വന്നൂ
ഈ കുളിര്‍ കാട്ടില്‍ വന്നൂ
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
ഇവിടെ



KJY ഇവിടെ

No comments: