'വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും
ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദക്ഷിണാമൂര്‍ത്തി വി
പാടിയതു:യേശുദാസ്
വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള -
മധുരമാം കാലൊച്ച കേട്ടു ♪
( വാതില്‍പ്പഴുതിലൂടെന്‍ )
♪ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ഇലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2) ♪
( വാതില്‍പ്പഴുതിലൂടെന്‍ )
♪ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നു (2)♪
( വാതില്‍പ്പഴുതിലൂടെന്‍
ഇവിടെ
വിഡിയോ
Sunday, August 2, 2009
Subscribe to:
Post Comments (Atom)
1 comment:
ഭാവുകങ്ങള്‍...തുടരുക...
(ദയവായി വേഡ് വെരിഫിക്കേഷന്‍ എടുത്തുമാറ്റുക.)
Post a Comment