Powered By Blogger
Showing posts with label ഇടനാഴിയില്‍ ഒരു കാലൊച്ച.....യേശുദാസ്. Show all posts
Showing posts with label ഇടനാഴിയില്‍ ഒരു കാലൊച്ച.....യേശുദാസ്. Show all posts

Sunday, August 2, 2009

ഇടനാഴിയില്‍ ഒരു കാലൊച്ച... യേശുദാസ്

'വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും
ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദക്ഷിണാമൂര്‍ത്തി വി
പാടിയതു:യേശുദാസ്

വാതില്‍പ്പഴുതിലൂടെന്‍‌മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍‌കള -
മധുരമാം കാലൊച്ച കേട്ടു ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ഇലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2) ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നു (2)♪
( വാതില്‍പ്പഴുതിലൂടെന്‍

ഇവിടെ


വിഡിയോ