
“വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍...
ചിത്രം: മഴ [2002]
രചന: യൂസഫലി കേച്ചേരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: ചിത്ര കെ എസ്
വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാല്‍
ഓര്‍മ്മകളില്‍ ശ്യാമവര്‍ണ്ണന്‍
കളിയാടി നില്‍ക്കും കദനം നിറയെ
യമുനാനദിയായ് മിഴിനീര്‍ വനിയില്‍
പണ്ടു നിന്നെ കണ്ട നാളില്‍
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
ഹൃദയ രമണാ…
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞ
പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍ (വാര്‍മുകിലേ...)
അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന്‍കിനാക്കള്‍ നന്ദനമായി
നളിന നയനാ…
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും (വാര്‍മുകിലേ...
No comments:
Post a Comment