Powered By Blogger

Wednesday, November 16, 2011

വധു ഡോക്റ്റർ ആണു. [ 1994] കെ.കെ. ഹരിദാസ്








ചിത്രം: വധു ഡോക്റ്റർ ആണു. [ 1994] കെ.കെ. ഹരിദാസ്

താരനിര: ജയറാം, ശ്രീനിവാസൻ, ജഗതി, ഇന്ദ്രൻസ്, നാദിയ മൊയ്തു....

രചന : ഗിരീഷ് പുത്തൻ
സംഗീതം: കണ്ണൂർ രാജൻ




1. പാടിയതു: ചിത്ര

കണ്മണീ നിന്‍ പാട്ടിലേതോ
ദേവനാദം സാന്ദ്രമായോ
കനവുകള്‍ വിരിയുമീ
സാമഗാനം പൊഴിയുമോ

വന്നുവീണ്ടും നെഞ്ചിലേതോ
കൊഞ്ചലായ് മാറും പുന്നാരങ്ങള്‍
പരിഭവങ്ങളിതെന്തേ കഥകളറിയുകയില്ലേ
വീണ്ടുമെന്തേ മൂകയായി
സ്വരരാഗമേ........

കന്നിയോളം തെന്നിനീങ്ങും
കണ്ണിയായ് നീളും മിന്നാരങ്ങള്‍
മൃദുലവല്ലിയിലെങ്ങോ പുളകമണികളുതിര്‍ന്നോ
ദൂരെയേതോ താളമായി
പൊന്‍‌താരമേ..........

NOT FOUND


2. പാടിയതു: ചിത്ര / യേശുദാസ്

ആ.......ആ.....
പുലര്‍കാലചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ
അറിയാതെ വന്നെന്റെയുള്ളില്‍
അനുരാഗചന്ദനം ചാര്‍ത്തി
നീയെന്നെ ആലിംഗനം കൊണ്ടു മൂടി
ഓ.. ആലിംഗനം കൊണ്ടു മൂടി

ആ.........
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടി
എന്നെ ആന്ദോളനങ്ങളില്‍ നീയുറക്കി
മയങ്ങുമീ പൂമിഴിപ്പീലിയില്‍ നീ നിന്റെ
മൌനപരാഗങ്ങള്‍ ചേര്‍ത്തുണര്‍ത്തി ഉള്ളില്‍
മറ്റാരുമറിയാതെ പൂവിടര്‍ത്തി

വലം‌പിരിച്ചുരുള്‍ മുടിത്തുമ്പില്‍ പൂക്കും
ലോലനീലോല്‍പ്പലങ്ങളെ നീ തഴുകി
മണിവിരല്‍ത്തുമ്പിനാല്‍ നീയന്നുമീട്ടിയ
തംബുരുപോലെയീ നെഞ്ചുരുമ്മാം
നിന്റെയേതോ സ്വരമേളമാസ്വദിക്കാന്‍

ഇവിടെ




3. പാടിയതു: ചിത്ര & യേശുദാസ് കോറസ്

തങ്കത്തേരില്‍ ശരല്‍ക്കാലം തിങ്കള്‍ക്കുന്നില്‍ പറന്നേറി
മൂളിപ്പാടും മനസ്സേ നീ പീലിപ്പൂവായ് വിടര്‍ന്നാടി
ചെല്ലം ചെല്ലം ചിതറി വിടരുമൊരു
മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു
മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം

തനനാ തനനാ..........
ഇതളിലിതളുള്ളൊരഴകിനമൃതിന്റെയിനിമ കിനിയുന്ന കാലം
ഇതിലെയൊഴുകുമൊരു പുഴയിലലകളൊരു പാട്ടായ് പൂത്ത നേരം
ഇടനെഞ്ചില്‍ മോഹമധുമാരിയായ്
ഇന്നോളമുണരാത്തൊരനുഭൂതിയായ്

താനാനാ തന താനാനാ

മരുവില്‍ മഴപോലെ മലരില്‍ മധുപോലെ
മനസ്സു നനയുന്ന കാലം
കവിതനുരയുമൊരു കരളിലരിയവരനാദം പെയ്തതാരേ
ഒരുമാത്രയെന്റെ മണിവീണയില്‍
അറിയാതെ വിരിയുന്ന നവരാഗമായ്



ഇവിടെ


വിഡിയോ



ബോണസ്:

വിഡിയോ

Sunday, October 30, 2011

സുദീപ്: പിന്നണി ഗായകൻ: 9 ഹിറ്റുകൾ




Son of Kainakari Surendran , an author, and K M Rajamma, Sudeep is married to Sophia, an accomplished dancer from Kalamandalam. The couple has two daughters Born into a musically-inclined family in Punnapra, it was Kalavur Balan who first gave him a taste of recordings, through professional drama songs. During his college days, he was often contacted by ganamela troupes...His voice captured the attention of Johny Sagariga who recorded many songs with him, which later came to be used as fillers in film songs. After completing his degree, Sudeep did law from Thiruvananthapuram...Films like ‘Chitrashalabham’, ‘Daya’, ‘Kanmadam’, ‘Rakthasakshikal Zindabad’, ‘Sneham’ and ‘Sooryaputhran’ would fall into that list. Vinayan’s ‘Oomappenninu Uriyadappayyan’ (‘Adharam sakhi madhuram...’ and ‘Mullakku kalyanaprayam...) came as a breather as his songs were indeed part of the film. Vinayan also gave him songs in ‘Kaatuchembakam’ and ‘Athbhuthadweep’ (both in Malayalam and Tamil). Live stage shows and anchoring music shows on miniscreen ensured that he was around. It was M Jayachandran who waved the magic wand for Sudeep. He first sang for Jayachandran in ‘Vellinakshathram’ (the male version of the song ‘Chandanamukile...’ which was only in the CD) and later in ‘Athbhuthadweep’ and ‘Anthiponvettam’ (Vazhiyoram...). The first hit from the combo was ‘Ente Shaarike...’ from ‘Madambi’ (2008).

He went on to sing for the composer in ‘Banaras’, ‘Chemistry’, ‘Utharaswayamvaram’, ‘Pramani’ (Thamarappadam), ‘Shikkar’, ‘Living Together’ and recently ‘Rathinirvedam’.

Sudeep, Dr Rashmi, Vidhu Prathap, Julie and Vijeesh Gopal- were trained by the legend: G. DEVARAJAN..And Dakshinamoorthy, M K Arjunan, Ravindran, Johnson, Ouseppachan, Ramesh Narayan, Vidyadharan etc.




1. ‘എന്റെ ശാരികെ പറയാതെ പോകയോ“

ചിത്രം: മാടമ്പി [ 2008 ] ബി. ഉണ്ണികൃഷ്ണന്‍‍
സംഗീതം: എം ജയചന്ദ്രന്‍
രചന: ഗിരീഷ്‌ പുത്തഞ്ചേരി )

പാടിയതു: സുദീപ്‌ കുമാര്‍ & രൂപ


തരരാ രര... തരര രര
എന്റെ ശാരികെ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍ പാതി മാഞ്ഞ പാട്ടു ഞാന്‍
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊരോര്‍മ്മകള്‍
കിനാവിലെ കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍ എന്റെ ശാരി‍കേ....

എന്നാളുമെന്‍ കുഞ്ഞു പൊന്നൂഞ്ഞാലില്‍
നീ മിന്നരമാടുന്നതോര്‍മ്മ വരും
പിന്നെയും എന്‍ പട്ടുതൂവാല മേല്‍ നീ
മുത്താരമേകുന്നതോര്‍മ്മ വരും
അകലെ നില്പൂ, അകലെ നില്‍പ്പൂ
ഞാന്‍ തനിയെ നില്‍പ്പൂ
പേരറിയാത്തൊരു രാക്കിളിയായ്..
എന്റെ ശാരികേ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍
പാതി മാഞ്ഞ പാട്ടു ഞാന്‍....

കണ്‍പീലിയില്‍ കണ്ട വെണ്‍സൂര്യനെ
നീ കണ്ണാടിയാക്കുന്നതോര്‍മ്മ വരും
സിന്ദൂരമായ് നിന്റെ വെണ്‍ നെറ്റിമേല്‍
ഈ ചന്ദ്രോദയംകണ്ടതോര്‍മ്മ വരും
അരികെ നില്‍പ്പൂ ഞാന്‍ അലിഞ്ഞു നില്‍പ്പൂ
ആവണിക്കാവിലെ പൌര്‍ണമിയായ്...
പെയ്തൊഴിഞ്ഞുവോ കുളിരോര്‍മ്മകള്‍
കിനാവിലെ കിളിവാതിലില്‍
കാത്തിരുന്ന സന്ധ്യ ഞാന്‍
എന്റെ ശാ‍രികേ പറയാതെ പോകയോ
നിലാവിലെ നിഴല്‍ മേടയില്‍
പാതി മാഞ്ഞ പാട്ടു ഞാന്‍



ഇവിടെ




2. “ മധുരം ഗായതി മീരാ..ഓം ഹരി ജപമീ മീര."

ചിത്രം : ബനാറസ് [2009]
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍

പാടിയത്: സുദീപ് കുമാര്‍- & ശ്രേയ ഘോഷൽ

മധുരം ഗായതീ മീരാ
ഓം ഹരി ജപലയമീ മീരാ..എന്‍
പാര്‍വണ വിധുമുഖി മീര
പ്രണവാഞ്ജലി... പ്രണവാഞ്ജ ലി
ഹൃദയാംഗുലി.. വലമുഴിഞ്ഞു മധുരമൊരു
മന്ത്ര സാന്ധ്യയായ് നീ
ഒളിതല വംഗം ലസിത മൃദംഗം
യമുനാ തുംഗ തരംഗം
അനുപമ രാഗം ആയുര്‍ കുലാംഗം
അഭിസരണോത്സവ സംഗം
ചിര വിരഹിണി ഇവള്‍ ഒരു പൌര്‍ണമി
മുകിലല ഞൊറിയുടെ നിര വര്‍ണനേ
വരവേല്‍ക്കുവാന്‍ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ

ദൂരെയൊരു കനലായി
അതിശയ ഭൃംഗം ..അമൃത പതംഗം
അധര സുരാ രസ ശൃംഗം
ഭാവുകമേകും ഭേരവിരാഗം
കദന കുതൂഹല ഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിലിവളുടെ മിഴി നീര്ക്കണം
ഇള മഞ്ഞിലെ കളഹംസമായ്
പിടയുന്നു ദൂരെ ദൂരെ ദൂരെയിരു ചിറ്കായ്......

ഇവിടെ


വിഡിയോ



3. “ എന്തെടീ എന്തെടീ പനങ്കിളിയേ“

പാടിയതു: ചിത്ര & സുദീപ് കുമാർ

എന്തെടീ എന്തെടീ പനങ്കിളിയേ
നിന്റെ ചുണ്ടത്തെ തുമ്പപ്പൂ ചോർന്നതെന്തേ
കണ്ണാടിയിൽ നിന്റെ കൺപീലിയിൽ
കള്ളക്കരിമഷിയെഴുതിയതാരാണ് ??

അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും
മേലേ മാനത്തെ കുന്നത്തെ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടുമ്പോൾ
എന്റെ ചിരിച്ചെപ്പു കിലുക്കണതാരാണ് ?

പൂമാലക്കാവിൽ പൂരക്കാലം
ചിങ്ങപ്പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാരച്ചാന്തും മിന്നും പൊന്നും
പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപൊൻകുടപ്പന്റെ കളിവള്ളം മെല്ലെ
തുഴഞ്ഞിതിലേ നീ പെണ്ണേ പോരുകില്ലേ
(എന്തെടീ…)

മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം
സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളിപ്പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം
വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളൂമ്പുന്ന കുളിരിളം കരിക്കിന്റെ
തുള്ളിക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
(എന്തെടീ..)

ഇവിടെ


വിഡിയോ



4.


ചിത്രം: രതിനിർവേദം [ 2011റ്റി.ലെ. രാജീവ്കുമാർ
താരനിര: ശ്രീജിത് വിജയ്, ശ്വേത മേനോൻ, ഷമ്മി തിലകൻ, മണിയൻ പിള്ള രാജു, കെ.പി.ഏ.സി.
ലളിത,

രചന: കാട്ടാക്കട മുരുകൻ
സംഗീതം: എം ജയചന്ദ്രൻ



പാടിയതു: സുദീപ് കുമാർ

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടു ഞാൻ നിന്നെ ചെന്താമരേ (2)
എന്റെ കരൾ കൊമ്പിലും ചാറ്റു മഴച്ചോലയിൽ
വന്നു പൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ ചെന്താമരേ
(ചെമ്പകപ്പൂ,..)

ചന്ദന വെയിലിൽ ഈ കുങ്കുമവഴിയിൽ
പതിവായ് നിന്റെ കവിൾ ചുവന്നതു കണ്ടു നിന്നില്ലേ
കാർത്തിക നാളിൽ രാപ്പൂത്തിരി തെളിയേ
അരികിൽ നിന്റെ മുഖം തുടുത്തതു ഞാനറിഞ്ഞില്ലേ
അറിയാതെ കുളിർ മിഴിമുന പതിയേ
മനസ്സാകേ കുടമലരുകൾ ഉലയെ
സുഖ മഴ നനയണ ലഹരിയിൽ മനം തിരയുവതാരേ
ചെന്താമരേ ...
ചെമ്പകപ്പൂങ്കാട്ടിലെ...
(ചെമ്പകപ്പൂ,..)

ആൽമരത്തണലിൽ കൂത്തമ്പല നടയിൽ
ഒരു നാൾ മകം തൊഴുതിറങ്ങണ കണ്ടു നിന്നില്ലേ
ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽ
ഋതുവായ് കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണ കനവിൽ
അനുരാഗം മഷിയെഴുതണ കഥയിൽ
പുതു നിനവുകളിലെ മലരിലെ മധു നുകരുവതാരോ
ചെന്താമരേ ...
(ചെമ്പകപ്പൂ,..)



വിഡിയോ



5. അധരം സഖി മധുരം നീയേകിടാമോ

ചിത്രം: ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [2002 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര

പാടിയതു: സുദീപ് കുമാർ



അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം


ഇവിടെ

വിഡിയോ



6. “പൊന്നോടക്കുഴലിലീ സ്വരം”

ചിത്രം: ഹൈലെസ്സ [2009] താഹ
താരനിര: സുരേഷ് ഗോപി, മുക്ത, സുരാജ്, കൊച്ചിൻ ഹനീഫ, ലാലു അലക്സ്, വിജയരാഘവൻ, തിലകൻ,
ഭീമൻ രഘു, ...

രചന: രാജീവ് ആലുംകൽ, ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ

ഇവിടെ


വിഡിയോ



7. " കുളിർ മഞ്ഞു കായലിൽ...”

ചിത്രം: മോസ്സ് ആന്‍ഡ് ക്യാറ്റ് ( 2009 )ഫാസില്‍
താരനിര: ദിലീപ്, അശ്വതി, അശോക്, നിവെദിത, റഹ് മാൻ
രചന: കൈതപ്രം
സംഗീതം ഔസേപ്പച്ചന്‍


പാടിയതു: സുദീപ് കുമാർ & സുജാത

കുളിർ മഞ്ഞുകായലിൽ മുങ്ങിക്കുളിക്കും പൂന്തിങ്കളല്ലേ
കുനു കുഞ്ഞു കുമ്പിളിൽ പൂന്തേനുറങ്ങും നീലാമ്പലല്ലേ
പുഞ്ചിരി പാലോലും തൂമുല്ലയല്ലേ
വാസന്തരാവിന്റെ ചന്തമല്ലേ
കണ്ടു കൊതി തീരാത്ത ചിങ്കാരമല്ലേ
നിനക്കെന്തു പേരു ഞാൻ നൽകും
ഇനിയെന്തു നേരു ഞാൻ ചൊല്ലും
(കുളിർ..)

ഒത്തിരിനാളായ് പറയാൻ കാത്തു കൊതിച്ചൊരു വാക്കുകളെല്ലാം
നേരിൽ കണ്ടൊരു നേരത്തിപ്പോൾ മറന്നേ പോയോ
മിഴിമുന കൊണ്ടോ മലർമണം പെയ്തോ
മനസ്സിലെ മൈന തൻ മധുമൊഴി കേട്ടോ
പറയൂ നീ ഓഹോ...
മുത്തു പൊഴിച്ചതു താരകളോ എൻ മുത്തഴകേ നിൻ മൗനമോ
മുത്തു കൊരുത്താ കൈകൾ കുഴഞ്ഞോ പൂങ്കിനാപ്പെണ്ണേ
(കുളിർ...)

എന്റെ മനസ്സാം മരുവാടിയിലൊരു മലരും വിടരാറില്ല
ഞാൻ പുതുമഴയാകാം കതിരഴകാവാം പൂക്കാലമാകാം
വർണ്ണോത്സവങ്ങളെന്നെ മറന്നേറെ നാളായ്
സാന്ധ്യരാഗങ്ങളും സൗമ്യസംഗീതവും മീട്ടാം ഞാൻ ഹോയ്
ആരു വരും ഇനിയാരുവരും ഇനിയാരു വരാതെൻ വീഥിയിൽ
നിൻ നിഴലായ് നിന്നുയിരിൻ ഉയിരായ്
കൂടെ വരാം ഞാൻ
(കുളിർ..)



വിഡിയോ



8. “ കായാമ്പൂവോ ശ്യാമ മേഘമേ...”

ചിത്രം: നിവേദ്യം [2007] ലോഹിതദാസ്
താരനിര: വിനു മോഹൻ, ഭാ‍ാമ, ഭരത് ഗോപി,നെടുമുടി വേണു,അപർണ്ണ, സീതാലക്ഷ്മി,സൌമ്യ സതീഷ്

രചന: എ കെ ലോഹിതദാസ്
സംഗീതം: എം ജയചന്ദ്രന്‍

പാടിയതു: ചിത്ര & സുദീപ് കുമാർ

കായാമ്പൂവോ ശ്യാമമേഘമോ
മുരളീ മൃദുരവമോ (2)
രസഭരമൊഴുകും രാസനിലാവോ
രാധാമാനസമോ
അതിസുന്ദരമേതു സഖീ
കായാമ്പൂവോ ശ്യാമമേഘമോ
മുരളീ മൃദുരവമോ
മൃദുരവമോ..

ആദ്യാനുരാഗത്തിൻ ആതിരാരാവിൽ
മിഴിക്കൂമ്പു മാമ്പലായ് ഞാൻ നിൽക്കേ (2)
നീലക്കടമ്പിന്റെ തൂനിഴലിൽ
ഋതുപൂർണ്ണേന്ദു പോലും കാണാതെ
നെഞ്ചിൽ ചേർത്തു മെല്ലെ അന്നു തന്ന ചുംബന
മധുരമിന്നോർത്തുവോ രാധേ
(കായാമ്പൂവോ.....)

ലളിതലവംഗ ലതാ സദനത്തിൽ
പ്രിയരാധ മാറോടു ചേരുമ്പോൾ (2)
ധീരസമീരൻ തഴുകുന്നു
കുയിൽ രതിസുഖസാരേ പാടുന്നൂ
യമുനേ നിൻ വിലാസ ലാസ്യ ഭാവ ലഹരിയിലൊഴുകി
വീണലിയുമോ കണ്ണൻ

കായാമ്പൂവേ ശ്യാമമേഘമേ
മുരളീ മൃദുരവമേ
രസഭരമൊഴുകും രാസനിലാവേ
രാധാമാനസമേ
അതിസുന്ദരമെന്റെ കണ്ണൻ
എന്റെ കണ്ണൻ....


ഇവിടെ



9. “ മനസ്സു മയക്കി....”

ചിത്രം: അറബിയും ഒട്ടകവും പി. മാധവൻ നായരും [2011] പ്രിയദർശൻ
താരനിര: മോഹൻലാൽ, മുകേഷ്, വിദ്യാ ബാലൻ, ലക്ഷ്മി റായ്, ഭാവന...

രചന: സന്തോഷ് വർമ്മ
സംഗീതം: എം.ജി. ശ്രീകുമാർ


പാടിയതു: സുദീപ് കുമാർ & റിമി റ്റോമി

മനസ്സു മയക്കി ആളെ കുടുക്കണ ചൂണ്ടേം നീട്ടിയിരുപ്പുണ്ടേ
മണവാട്ടിപ്പെണ്ണിൻ കണ്ണുകൾ ചേലുള്ള നാടൻ മീനുകൾ
പുളകം നിറച്ച് രാഗം പൊഴിക്കണ വീണേം മീട്ടിയിരിപ്പുണ്ടേ
മധുവാണിപ്പെണ്ണിൻ ചുണ്ടുകൾ പുന്നാരമോതും പ്രാവുകൾ
ഓ അറബിനാട്ടു സുൽത്താന്റെ അറയിലുള്ള വൈഡൂര്യം
തോറ്റു പോകും ഓമനയാളുടെ മാറ്റെഴും ഈ നറുപുഞ്ചിരിയൊളിയഴകിൽ
(മനസ്സു മയക്കി....)

മാരനൊന്നു നോക്കാൻ വേണ്ടി ചന്തമുള്ള കണ്ണാടി
മിന്നി നിൽക്കും ഈ പെണ്ണല്ലേ മാരനുള്ള കണ്ണാടി
നറു ചെമ്പനിനീരിൻ ചെഞ്ചുണ്ടോ
ഓ..കവിൾ ചെമ്പനിനീരലരാണല്ലോ
എന്തിനിയും മഹറു തരാൻ
കനവുകളാൽ താജ് മഹൽ നിനക്കറിയാം നിനക്കറിയാം
നല്ല പൊന്നു പോലെയാണു നിന്റെ മാരനെന്നു മതിമുഖി
ആദ്യരാവിലെ കാര്യമോർത്തു നീ
പിന്നെയും എന്താണു ബേജാറിലിരിക്കണത്
(മനസ്സു മയക്കി....)

ഔദ് മീട്ടി ഇന്നീ പാട്ടിൻ ഈണമിട്ടതാരാണ്
ഈദ് രാവ് തൊട്ടേ വാനിൽ കാത്തു നിന്ന താരങ്ങൾ
മണിമഞ്ചമൊരുക്കാൻ ആരാണ്
ഓ..സഖിയാളുടെ നെഞ്ചകമുണ്ടല്ലോ
മധുവിധുവിനു മാളികയോ
കനകനിലാപൂവനിയിൽ അവനറിയാം അവനറിയാം
മുല്ലമൊട്ടു പോലെയാണു നിന്റെ ഉള്ളമെന്ന് നേരു വരും
ആദ്യനാളിലെ പോലെയിന്നുമേ പഞ്ചാരപ്പാലുണ്ടു വാഴേണം ഖബറു വരെ
(മനസ്സു മയക്കി....)


വിഡിയോ

Wednesday, October 19, 2011

സാൾട്ട് ആൻഡ് പെപ്പെർ [2011] ആഷിക്ക് അബു








ചിത്രം: സാൽട്ട് ആൻഡ് പെപ്പെർ [2011] ആഷിക്ക് അബു

താരനിര: ആസിഫ് ആലി, ബാബുരാജ്ം നെടുമുടി വേണു, വിജയ രാഘവൻ, ശ്വേതാ മേനോൻ. മൈഥിലി, കല്പന....

രചന: രാഫിക്ക് അഹമ്മദ്
സംഗീതം: ബിജിബാൽ, അവിഅൽ ബാൻഡ്



1. പാടിയതു: പി. ജയചന്ദ്രൻ & നേഹ നായർ

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..

പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലും
എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ
ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം

(പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ)

ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോ
ശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..
ഇടയുവതെന്തൊനോ...
നിഴലുകൾ ചായും.. സന്ധ്യയിലാണോ
പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ!

പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..



ഇവിടെ


ഇവിടെ / വിഡിയോ


2. പാടിയതു: അവിയൽ ബാൻഡ്

അയ്യപ്പൻ പൊയ്യപ്പൻ ആനക്കള്ളൻ
ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളൻ
ശിപായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ

ഞാനല്ല കട്ടത് കള്ളനാണേ
കള്ളന്റെ വീട്ടിലോ പന്തലിട്ടേ
പത്തിപ്പത്തായിരം തുമ്പ നട്ടേ
തുമ്പപ്പുറത്തൊരു വാഴ വെച്ചേ
വാഴ കുലച്ചതു വടക്കോട്ടേ
വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ
കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പൻ
പണ്ടത്തെ പാട്ടിലെ ആനക്കള്ളൻ

നമ്മുടെ പാവം കള്ളൻ
നമ്മുടേയാനക്കള്ളൻ
അവൻ പാഞ്ഞു നടക്കണ ലോകം
അവൻ നമ്മുടെയീ ഭൂലോകം
ശിപായിമാരുടെ തൊപ്പിക്കള്ളൻ
വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ (2)

ഇവിടെ


വിഡിയോ




3. പാടിയതു: പുഷ്പവതി

തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ മുല്ലപ്പൂച്ചിരിയോ

ചെമ്പാവ് പുന്നെല്ലിൻ ചോറോ
നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ

മുളകരച്ചൊരുക്കിയ പരൽമീനിൻ കറി
കൂട്ടീട്ടെരിവു കൊണ്ടിടം കണ്ണ് തുടിച്ചവനേ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ

പഞ്ചാരപ്പാലട പ്രഥമൻ
തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ
വലംകൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും
പ്രണയം പോൽ പരക്കുന്ന മനപ്പായസം

മൂവാണ്ടൻ മാവിന്റെ കുളിര്
വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ്
തന തിത്തിന്നോ താനിന്നോ താനിക താനിന്നോ

പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ
മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ
തനതിന്ന തനതിന്ന തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ
തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ

വരിക്കപ്പൊൻച്ചക്കേടേ മടല്
കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരുക്കി
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ

പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചുടുകഞ്ഞി
കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ
തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ

വെൺമേഘ പത്തിരി താളിൽ
നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ
തക തിത്തിന്നോ താനിന്നോ താനിക താനിന്നോ

കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടേ
മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ
തന തിന്ത താനാ തിന്ത താനാ തിന്ത തിന്തിന്നോ

ഇവിടെ


വിഡിയോ



4. പാടിയതു: ശ്രേയാ ഗോഷൽ / & രഞ്ചിത് ഗോവിന്ദ്

കാണാമുള്ളാല്‍ ഉള്‍ നീറും നോവാണനുരാഗം
നോവുമ്പോഴും തേനൂറും സുഖമാണനുരാഗം
എന്നില്‍ നീ, നിന്നില്‍ ഞാനും പതിയെ,
പതിയെ അതിരുകളുരുകി അലിയേ

ഏറെദൂരെയെങ്കില്‍ നീ എന്നുമെന്നെയോര്‍ക്കും
നിന്നരികില്‍ ഞാനണയും കിനാവിനായ്‌ കാതോര്‍ക്കും
വിരഹമേ...ആ ആ
വിരഹമേ നീയുണ്ടെങ്കില്‍ പ്രണയം പടരും
സിരയിലൊരു തീയലയായ്‌...
(കാണാ മുള്ളാല്‍ )

നീരണിഞ്ഞു മാത്രം വളരുന്ന വല്ലിപോലെ
മിഴിനനവില്‍ പൂവണിയും വസന്തമാണനുരാഗം
കദനമേ...

കദനമേ നീയില്ലെങ്കില്‍ പ്രണയം തളരും
വെറുതെയൊരു പാഴ്കുളിരായ്‌...


ഇവിടെ


വിഡിയോ

Monday, September 26, 2011

നിഴലാട്ടം [1970] ഏ. വിൻസെന്റ്





ചിത്രം: നിഴലാട്ടം [1970] ഏ. വിൻസെന്റ്

താരനിര: പ്രേം നസീർ, തിക്കുറിശ്ശി, ബഹദൂർ,ഭരതൻ, ഉമ്മർ, ജോസ്പ്രകാശ്, ഷീല,കവിയൂർ പൊന്നമ്മ
ബാലൻ കെ. നായർ,സുധീർ, നെല്ലിക്കോടു ഭാസ്കരൻ...

രചന: വയലാർ
സംഗീതം: ദേവരാജൻ



1. പാടിയതു: പി. സുശീല

യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി
നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി
നിഴലാട്ടം തുടങ്ങീ

കാലം ചരടുവലിക്കുന്നു കളിപ്പാവകള്‍ നമ്മളാടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു നമ്മള്‍
കരയാന്‍ പറയുമ്പോള്‍ കരയുന്നു പാവങ്ങള്‍... നിഴലുകള്‍

പാട്ടുകള്‍ പാടുന്നു നമ്മളെ മാറ്റൊലി കളിയാക്കുന്നു
സത്യത്തിന്‍ മുഖമാരോ സ്ഫടിക പാത്രം കൊണ്ടു മറയ്ക്കുന്നു
കാമക്കണ്ണുകളെരിയുന്നു കളിപ്പാവകള്‍ നമ്മള്‍ തകരുന്നു
അരങ്ങത്തു കണ്ടവരകലുന്നു മുന്‍പില്‍ അവരുടെ നിഴലുകള്‍ മായുന്നു
പാവങ്ങള്‍.... പാവകള്‍


Audio


VIDEO


VIDEO



2. പാടിയതു: യേശുദാസ്


സ്വര്‍ഗ്ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ചനിന്‍
സ്വരമണ്ഡപത്തിലെ
സോപാനഗായകനാക്കൂ എന്നെ നീ
സ്വര്‍ഗ്ഗപുത്രീ നവരാത്രീ

പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍
പൂനിലാപ്പുടവതൊടുമ്പോള്‍ (പാല്‍ക്കടല്‍)
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
എന്തെന്നില്ലാത്തോരഭിനിവേശം
അഭിനിവേശം അഭിനിവേശം
സ്വര്‍ഗ്ഗപുത്രീ നവരാത്രീ...

കൈകളില്‍ മൃഗമദതളികയുമേന്തി നീ
ഏകയായരികില്‍ വരുമ്പോള്‍ (കൈകളില്‍)
ദേവി വരുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം
അഭിനിവേശം അഭിനിവേശം
സ്വര്‍ഗ്ഗപുത്രീ നവരാത്രീ....

Audio

VIDEO


3. പാടിയതു: മാധുരി

ചില്ലാട്ടം പറക്കുമീ കുളിര്‍കാറ്റില്‍
ചിരിയോടു ചിരിതൂകും ചന്ദ്രികയില്‍
അരികില്‍ വന്നവിടുന്നീ ആരാമമല്ലികയെ
ഒരു പ്രേമചുമ്പനത്തില്‍ പൊതിഞ്ഞു
മൂടിപ്പൊതിഞ്ഞു (ചില്ലാട്ടം )

കോരിത്തരിച്ചുനില്‍ക്കും കുറുമൊഴിപ്പൂങ്കുടങ്ങള്‍
വിരിഞ്ഞുവല്ലോ താനേ വിരിഞ്ഞുവല്ലോ
താഴെയഴിഞ്ഞുവീഴും പൂനിലാപുടവകള്‍
വിരിച്ചുവല്ലോ മഞ്ചം വിരിച്ചുവല്ലോ (ചില്ലാട്ടം )

മാറത്തു മുത്തുചാര്‍ത്തും മധുമതിപുഷ്പമായ് ഞാന്‍
മയങ്ങുമല്ലോ എല്ലാം മറക്കുമല്ലോ
സ്നേഹം വിരുന്നു നല്‍കും തേനിതള്‍ തളികകള്‍
നുകര്‍ന്നുകൊള്ളൂ ഭവാന്‍ നുകര്‍ന്നുകൊള്ളൂ (ചില്ലാട്ടം )



VIDEO


4. പാടിയതു: എൽ.ആർ. ഈശ്വരി

ദേവദാസിയല്ല ഞാന്‍ ദേവയാനിയല്ല ഞാന്‍
ആയിരത്തില്‍ ആയിരത്തിലൊരാരാധികയാണ് ഞാന്‍ (ദേവ )

പൂത്ത മരച്ചില്ലകള്‍ തോറും പുതിയ പുതിയ കൂട്ടുകൂടി
കൂട്ടുകാരെ പാടി മയക്കും കുയിലാണ് ഞാന്‍ പാടും
കുയിലാണ് ഞാന്‍ (ദേവദാസി )

മുത്ത്‌ മുലക്കച്ചകള്‍ കെട്ടി രാത്രി രാത്രി നൃത്തമാടി
കൂടുവിട്ടു കൂട് പായും കുളിരാണ് ഞാന്‍
ഓമല്‍ കുളിരാണ് ഞാന്‍ (ദേവദാസി )

കാമുകന്റെ മാറിടമാകെ കൈകള്‍ കൊണ്ട് കവിതയെഴുതി
കണ്ണ് പൊത്തി മുത്തുകള്‍ വാരും കലയാണ്‌ ഞാന്‍
കാമ കലയാണ്‌ ഞാന്‍ (ദേവദാസി )




VIDEO


5. പാടിയതു: പി. സുശീല

ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്‍ക്കും പ്രിയമനോരാജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്‍ക്കുന്ന
ഹേമന്ത രാത്രിതന്‍ മുഗ്ധസൌന്ദര്യമേ

ഓടക്കുഴലിന്‍ സ്വരാമൃതമോ കയ്യില്‍
ഒമര്‍ ഖയ്യാമിന്റെ മുന്തിരിപ്പാത്രമോ
ഷെല്ലി രചിച്ചോരനശ്വര കാവ്യമോ
ചൊല്ലുകെന്‍ സങ്കല്‍പ്പ കാമുകമന്ത്രമോ?

ഉദ്യാനപുഷ്പകിരീടങ്ങള്‍ ചൂടുമീ
വിദ്യാധര സ്ത്രീകള്‍ പാടുമീ രാത്രിയില്‍
പാട്ടുകള്‍ പഞ്ചേന്ദ്രിയാതീതമാമൊരു
ഭാ‍വചൈതന്യം വിടര്‍ത്തുമീ രാത്രിയില്‍
വ്രീളാവിവശയായ് അന്ത:പുരത്തിന്റെ
വാതില്‍ തുറക്കൂ തുറക്കുനീ പ്രേമമേ

നിന്‍ കാല്‍നഖേന്ദു മരീചികള്‍ ഏകയായ്
പിന്‍ തുടരുന്നു ഞാന്‍ ദിവ്യാനുരാഗമേ
മാര്‍ബിളും മാഹേന്ദ്രനീല രത്നങ്ങളും
മാമക സ്വപ്ന മയൂഖ ശതങ്ങളും
വാരിപ്പതിച്ച നിന്‍ സ്വര്‍ഗ്ഗ ഹര്‍മ്യത്തിന്റെ
വാതില്‍ തുറക്കൂ തുറക്കു നീ പ്രേമമേ

വാതില്‍ തുറക്കൂ.... തുറക്കൂ നീ......
പ്രേമമേ.....

ഡാലിയാപ്പൂക്കളെച്ചുംബിച്ചു ചുംബിച്ചു
ദാഹിച്ചുനില്‍ക്കും പ്രിയമനോരാജ്യമേ
ഹേമാംബരാഡംബരാംഗിയായ് നില്‍ക്കുന്ന
ഹേമന്ത രാത്രി തന്‍ മുഗ്ധസൌന്ദര്യമേ





VIDEO

Wednesday, September 21, 2011

വീണ്ടും ചില വീട്ടു കാര്യങ്ങൾ [ 1999] സത്യൻ അന്തിക്കാട്








ചിത്രം: വീണ്ടും ചില വീട്ടു കാര്യങ്ങൾ [ 1999] സത്യൻ അന്തിക്കാട്
താരനിര: ജയറാം, തിലകൻ, സംയുക്ത വർമ്മ, നെടുമുടി വേണു, കെ.പി.ഏ.സി. ലളിത
ഒടുവിൽ
രചന: കൈതപ്രം, സത്യൻ അന്തിക്കാട്
സംഗീതം: ജോൺസൺ


1. പാടിയതു: പി. ജയചന്ദ്രൻ / യേശുദാസ്

കണ്ണെത്താമല മാമലയേറി
നോക്കെത്താക്കടവ് കടന്നു വരുന്നുണ്ടേ
വരുന്നുണ്ടേ ആരാരോ
പള്ളിപ്പാന പന്തലൊരുക്കടാ
കുടുകുടെ പാണ്ടി ചെണ്ട മുറുക്കെടാ
തിമൃതത്തൈ തക തിമൃതത്തൈ
കുരുകുക്കുരു പൂങ്കുരുവീ
പറ വെയ്ക്കടീ പൂങ്കുഴലീ
നാട്ടു വണ്ടി നാടകവണ്ടി നാൽക്കവലേലെത്തി
ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം

മിണ്ടണതെല്ലാം പൂമ്പാട്ട്
തട്ടണതെല്ലാം തമ്പേറ്‌
നാട്ടു നടപ്പിലൊരാറാട്ട്
മുക്കിനു മുക്കിനു വരവേല്പ്
അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴലു കുറുംകുഴലു
തുടിയുടുക്കു പമ്പയിലത്താളം
തുടിയുടുക്കു പമ്പയിലത്താളം

ആലിലക്കൊത്തൊരു പൊൻ കുരിശുള്ളൊരു
ഞൊറിയിട്ടുടുക്കണ ദാസമ്പിപ്പെണ്ണിനു
കയ്യിൽ കിടക്കണോരോട്ടു വള
ആ കയ്യിൽ കിടക്കണു ഓട്ടു വള
അവൾ മാർഗ്ഗം കളിക്കൊത്തു താളം പിടിക്കുമ്പോൾ
കിലുകിലുങ്ങുന്നൊരു കല്ലുവള
അതു കൊഞ്ചിക്കുണുങ്ങണ കന്നിവള
തുള്ളി തപ്പു കൊട്ടികളിച്ചാടിക്കളിക്കുമ്പോൾ
മേളം തുള്ളണ പൊന്നു വള
ആഹാ മേളം തുള്ളണ പൊന്നു വള
ആഹാ മേളം തുള്ളണ പൊന്നു വള

ഒത്തു പിടിച്ചവർ കപ്പൽ കേറി
തക തികുതൈ
പല നാടു നോക്കി പുറപ്പെട്ടാറെ
തക തികുതൈ
ശിപ്പായിമാരവർ അരികിലുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നനും കൂടെയുണ്ട്
റൂകുമാറൗസേപ്പെഴുന്നള്ളുമ്പോൾ
തത്തമ്മമാരവർ അരികിലുണ്ട്..
തക തികുതൈ

മാലാഖമാർ മൊഴിഞ്ഞു ശുഭസങ്കീർത്തനം
ദേവൻ പിറന്നു മണ്ണിൽ നിത്യ നായകനായ്
ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ
പാപങ്ങൾ പോക്കുവാനായ് അവൻ ക്രൂശിതനായ്

അതിരുകളില്ലാ വട്ടാരം
മതിലുകളില്ലാ കൂടാരം
മൂത്തോർ വാക്കിൻ വീടാരം
മാളൊർക്കെല്ലാം കൊട്ടാരം
അക്കുത്തികുത്തരമനമേട്ടിൽ
തെക്കേപ്പാട്ടെ തേന്മാവിൽ പത്തറുപത് കിളിയുടെ വിളയാട്ടം
പത്തറുപത് കിളിയുടെവിളയാട്ടം
പത്തറുപത് കിളിയുടെ വിളയാട്ടം
(കണ്ണെത്താ...)


ഇവിടെ




2. പാടിയതു: സുജാത

“ മൌനമെന്റെ മായാ മോഹത്തിൽ....

ഇവിടെ


3. പാടിയതു: സുജാത

ഒത്തു പിടിച്ചവർ കപ്പൽ കേറി
തക തികുതൈ
പല നാടു നോക്കി പുറപ്പെട്ടാറെ
തക തികുതൈ
ശിപ്പായിമാരവർ അരികിലുണ്ട്
ശെമ്മാശന്മാരവർ പലരുമുണ്ട്
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നനും കൂടെയുണ്ട്
റൂകുമാറൗസേപ്പെഴുന്നള്ളുമ്പോൾ
തത്തമ്മമാരവർ അരികിലുണ്ട്..
തക തികുതൈ

ഇവിടെ


4. പാടിയതു: സുജാത

പിന്‍നിലാവിന്‍ പൂവിടര്‍ന്നു
പൊന്‍വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി
ഇന്നെന്‍ പ്രേമസായൂജ്യം
(പിൻനിലാവിൻ..)

താമസിക്കാന്‍ തീര്‍ത്തു ഞാന്‍
രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ
നിന്നെ വരവേല്‍ക്കാന്‍ (2)
എവിടെ നിന്‍ പല്ലവി
എവിടെ നിന്‍ നൂപുരം
ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍
എന്തൊരുന്മാദം
(പിൻനിലാവിൻ..)

കൊണ്ടുപോകാം നിന്നെയെന്‍
പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ
ദേവവധുവാക്കാം (2)
അണിനിലാ പീലികള്‍
പൊഴിയുമീ ശയ്യയില്‍
വീണുറങ്ങാമാവോളമഴകിന്‍
തേന്‍കുടം നുകരാം (പിൻനിലാവിൻ..)

ഇവിടെ



5. പാടിയതു: യേശുദാസ് & സിന്ധു പ്രേംകുമാർ

പിന്‍ നിലാവിന്‍ പൂ വിടര്‍ന്നു
പൊന്‍ വസന്തം നോക്കി നിന്നു
ശാരദേന്ദുമുഖി ഇന്നെന്‍ പ്രേമ സായൂജ്യം

താമസിക്കാന്‍ തീര്‍ത്തു ഞാന്‍
രാസകേളീ മന്ദിരം
ഓമലേ ഞാന്‍ കാത്തു നില്‍പ്പൂ
നിന്നെ വരവേല്‍ക്കാന്‍
എവിടെ നിന്‍ പല്ലവി
എവിടെ നിന്‍ നോപുരം
ഒന്നു ചേരാന്‍ മാറോടു ചേര്‍ക്കാന്‍
എന്തൊരുന്മാദം

കൊണ്ടു പോകാം നിന്നെയെന്‍
പിച്ചകപ്പൂപന്തലില്‍
താരഹാരം ചാര്‍ത്തി നിന്നെ
ദേവവധുവാക്കാം
അണിനിലാ പീലികള്‍
പൊഴിയുമീ ശയ്യയില്‍
വീണുറങ്ങാമാവോളമഴകിന്‍
തേന്‍കുടം നുകരാം

ഇവിടെ

വീഡിയോ



6. പാടിയതു: പി. ജയചന്ദ്രൻ

വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ
അനുരാഗകാവ്യങ്ങൾ എഴുതാൻ
നീയറിയാത്ത ഭാവത്തിൽ ഒരു നോട്ടം എറിയുമ്പോൾ
അതിലുണ്ടൊരായിരം കാമനകൾ
അമലേ നിൻ ഹൃദയത്തിൻ ഭാവനകൾ
(വാക്കുകൾ..)

എവിടെയാണെങ്കിലും നിന്റെ നിശ്വാസങ്ങൾ
എന്നെ തഴുകുവാനെത്തും
നിൻ മുടിത്തുമ്പിലെ സൗരഭം കാറ്റിൻ
കൈകളിൽ നിന്നും കവർന്നെടുക്കും
വിടരാൻ വിതുമ്പുന്ന പൂക്കളിൽ
നോവാതെ മധുചുംബനങ്ങൾ ഞാൻ നൽകും
അവ നിൻ മൃദുലാധരം പോൽ തുടുക്കും
(വാക്കുകൾ..)

അലസമാം രാവിന്റെ ശീതളച്ഛായയിൽ
നിന്നെയും കാത്തു ഞാൻ നിൽക്കും
മിന്നാമിനുങ്ങിന്റെ നക്ഷത്ര ദീപ്തിയിൽ
നീ വരും വീഥിയൊരുങ്ങും
ആത്മാവിൽ നിന്നെ പുണർന്നു കൊണ്ടോമനേ
നീയാണെൻ ജീവനെന്നോതും
ആ ദിവ്യ നിർവൃതിയിൽ ഞാൻ ലയിക്കും
(വാക്കുകൾ...)
ഇവിടെ


7. പാടിയതു: യേശുദാസ് കോറസ്

വിശ്വം കാക്കുന്ന നാഥാ വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്‌ക്കൂ...
നിന്‍ ആത്മചൈതന്യം നിറയ്‌ക്കൂ...
ആത്മചൈതന്യം നിറയ്‌ക്കൂ...

(വിശ്വം)

ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യമെന്നില്‍ ചൊരിയേണമേ

(വിശ്വം)

അകലാതെയകലുന്നു സ്നേഹാംബരം
നീയറിയാതെ പോകുന്നു എന്‍ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍

(വിശ്വം)

ഇവിടെ

വീഡിയോ

Friday, September 9, 2011

ഗായിക :ഗായത്രി അശോകൻ: തിരഞ്ഞെടുത്ത മധുരോദാരമായ 10 പാട്ടുകൾ



[ Ref:http://en.wikipedia.org/wiki/Gayatri_Asokan]

ഗായത്രി അശോകൻ.. തിരഞ്ഞെടുക്കപ്പെട്ട മധുരമൂറുന്ന പത്തു ഗാനങ്ങൾ..


1.

ചിത്രം: അരയന്നങ്ങളുടെ വീട് [2000] ലോഹിതദാസ്
താരനിര: മമ്മൂട്ടി, സിദ്ദിക്ക്, ദേവൻ, സോണാ നായർ, ലക്ഷ്മി ഗോപാലസ്വാമി. കവിയൂർ പൊന്നമ്മ...

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ് & ഗായത്രി

ദീനദയാലോ രാമാ
ജയ സീതാവല്ലഭ രാമാ...
ശ്രിതജനപാലക രഘുപതിരാഘവ
പീതാംബരധര പാവനരാമാ...

(ദീനദയാലോ)

കൗസല്യാത്മജ! നീ തൊടുമ്പോൾ
ശിലയും അഹല്യയായ് മാറുന്നൂ
ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ
ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ
രാമ ഹരേ ജയ രാമ ഹരേ (2)

(ദീനദയാലോ)

സൗമ്യനിരാമയ! നീയുഴിഞ്ഞാൽ
നിളയും സരയുവായൊഴുകുന്നൂ
ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ്
മിഥിലജ നിന്നെ പിൻ‌തുടരുന്നൂ
രാമ ഹരേ ജയ രാമ ഹരേ (2)

(ദീനദയാലോ...

ഇവിടെ

ഇവിടെ


2.
ചിത്രം: കൊച്ചു കൊച്ചു സന്തോഷങ്ങള്‍ [ 2000] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ഇളയരാജാ
പാടിയതു: ഗായത്രി

ഘനശ്യാമ വൃന്ദാരണ്യം രാസ കേളീ യാമം
നികുഞ്ജങ്ങള്‍ കുളിര്‍ പാട്ടില്‍ തകര്‍ന്നാടും നേരം
എന്നൊടേറെ ഇഷ്ടമെന്നായ് കൃഷ്ണവേണു പാടി
ഇഷ്ടമേന്നോടേറെയെന്നായ് മന്ത്ര വേണുവൂതി...[ ഘന...

മന്ദഹാസ പുഷ്പം ചൂടും ശാന്ത ചുംബനമേകും
സുന്ദരാംഗ രാഗം തേടും ഹൃദയ ഗീതം മൂളും
മന്ദമന്ദം എന്നെ പുല്‍കും ഭാവ ഗാനം പോലെ
ശാരദേന്ദു പൂകും രാവില്‍ സോമ തീരം പൂകും
ആടുവാന്‍ മറന്നു പോയ പൊന്‍ മയൂരമാ‍കും
പാടുവാന്‍ മറന്നു പോയ ഇന്ദ്ര വീണയാകും... [ ഘന ശ്യാമ

ഗ രി സ നി ധ പ മപനിസ [2]
തകിട തകിട തകധിമിതകധിമി [3]

എന്റെ മോഹ കഞ്ചുകങ്ങള്‍ അഴിഞ്ഞൂ‍ര്‍ന്നു വീഴും
കൃഷ്ണ നിന്‍ വന മാലയായ് ഞാന്‍ ചേര്‍ന്നു ചേര്‍ന്നുറങ്ങും
എന്റെ രാവിന്‍ മായാ ലോകം സ്നേഹ ലോലമാകും
എന്റെ മാന മഞ്ജീരങ്ങള്‍ വികാരാര്‍ദ്രമാകും
എന്നെ മാത്രം എന്നെ മാത്രം ആരു വന്നുണര്‍ത്തി
എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി? [ ഘന ശ്യാമ...


ഇവിടെ

വീഡിയോ

3.

ചിത്രം: മുല്ലവള്ളിയും തേന്മാവും [2003] വി.കെ. പ്രകാശ്
താരങ്ങൾ: കുഞ്ചാക്കോ ബോബൻ, ഛായാ സിംഗ്, ഇന്ദ്രജിത്,ലാലു അലക്സ്;
അശോകൻ, ശ്രീ വിദ്യ, മമ്മൂ കൊയ, മാള....


രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: വേണു ഗോപാൽ, ഗായത്രി


താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽ‌പ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ
നെറുകയിലൊരു മുത്തം തന്നീലാ..ആ‍ാ.ആ‍ാ..
ആരിരരാരിരാരോ ആരിരാരോ..ഉം...
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ

തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..


ഇവിടെ


വിഡിയോ

4.

ചിത്രം: മുല്ല [2008] ലാൽ ജോസ്
താരനിര: ദിലീപ്, മീരാ നന്ദൻ, ശ്രുതി മേനോൻ, ബ്ബിജു മേനോൻ, ഇന്നസന്റ്, സലിം കുമാർ, സുകുമാരി, റീന ബഷിർ, അനൂപ് ചന്ദ്രൻ...
രചന: ശരത്ത് വയലാർ
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: ഗായത്രി

കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

ഇടനെഞ്ചുരുകും ചൂടുപറ്റി
കയ്യൊരുക്കും തൊട്ടിലില്‍‌മേല്‍
കണ്മണിയേ കണ്ണടയ്ക്ക് നീയുറങ്ങ്
ആരാരോ ആരാരോ ആരീരോ ആരീരാരോ‍
കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

തളിരിന്‍ മെയ്യിന്‍ തഴുകാനെന്നും പനിനീരോ നദിയായി
അരയില്‍ മിന്നും ചരടായി മാറാന്‍ കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെയീ ആടീ കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ താലോലിച്ചെന്‍ മൌനം പോലും താരാട്ടാക്കുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ‍

കണ്ണിന്‍ വാതില്‍ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതൊരു മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ ആരാരോ ആരീരോ ആരീരാരോ

അരയാല്‍ കൊമ്പില്‍ കുഴലൊന്നൂതി
ചിരിതൂകി പതിവായീ
മനസ്സോ മീട്ടും മയിലിന്‍ പീലി
അണിയുന്നേ മുടിയില്‍ നീ
എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നേ
മണ്ണും വിണ്ണും ഞാനും കൂടെയാടുന്നെ
വെണ്‍തിങ്കള്‍ ദൂരെ നിന്നും വന്നീ
വെണ്ണക്കിണ്ണം മുന്നില്‍ നീട്ടുന്നെ
ആരാരോ ആരാരോ ആരീരോ ആരീരാരോ

ഇവിടെ


വിഡിയോ

5.

ചിത്രം: മകള്‍ക്ക് [2005 ] ജയരാജ്
താര നിര” ശോഭന, സുരേഷ് ഗോപി, ബേബി രെഹനാ

രചന: കൈതപ്രം
സംഗീതം: രമേഷ് നാരായണ്‍

പാടിയതു: ഗായത്രി

ചാഞ്ചാടിയാടി ഉറങ്ങു നീ
ചരിഞ്ഞാടിയാടി ഉറങ്ങു നീ
ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ [ചാഞ്ചാടി]

അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കല്‍ക്കണ്ട കുന്നൊന്നു കാണായ്‌ വരും
കല്‍ക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം
ആ കോലോത്തെത്തുമ്പോള്‍ അവിടെ
എന്തൊരു രസമെന്നൊ
പാല്‍ക്കാവടിയുണ്ട്‌ അരികെ പായസപ്പുഴയുണ്ട്‌
അവിടെ കാത്തുകാത്തൊരമ്മയിരിപ്പുണ്ട്‌
[ചാഞ്ചാടി]

അമ്മ നടക്കുമ്പോള്‍ ആകാശ ചെമ്പൊന്നിന്‍
ചിലമ്പാകെ ചിലമ്പുന്ന പാദസ്വരം
അമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം
കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി
ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം
ആ നക്ഷത്രക്കൂട്ടില്‍ നിറയെ സ്നേഹപ്പൂങ്കിളികള്‍
കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്‌......

ഇവിടെ


വിഡിയോ

6.

ചിത്രം: ഋതു [ 2009 ] ശ്യാമ പ്രസാദ്
രചന: റാഫിക്ക് അഹമ്മദ്
സംഗീതം: രാഹുല്‍ രാജ്
പാടിയതു: ഗായത്രി

പുലരുമോ രാവുഴിയുമോ ഹരിതലതാവനിയിൽ
ഒരു കനലെരിയുന്നതോ ഹിമകണം അലിയുന്നതീ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ...


ഇരുളായ് പതഞ്ഞു കടലായ് നുരഞ്ഞു
ചഷകം കവിഞ്ഞ രാത്രിയും
ഉഷസ്സേ വരല്ലേ ഇനിയും നുകർന്നു
കഴിയാതിരിപ്പൂ ഞാൻ...

ഓരിതൾ പൂ ചൂടുമീ ഇന്നെന്റെ ഓരം ചേർന്നേ പോ
വെണ്ണിലാവകലുന്നുവോ രാവലിഞ്ഞീടുമോ
അകമേ കിനിയുമീറൻ തുഷാരം
ഉറവായ് പടരുകയായ് ഇതാ....

മഴയായ് പൊഴിഞ്ഞു പുഴയായ് വളർന്നു
ഹൃദയം നിറഞ്ഞ രാത്രി
പതിയെ തിരിഞ്ഞു ചിറകും കുടഞ്ഞു
തിരികെ മടങ്ങുമോ
മേഘമായ് ഈ ചില്ലയിൽ എന്നെന്നും നീ നിൽക്കുമോ
ഓർമ്മ തൻ തീരങ്ങളിൽ തോർന്നിടാ മഴയായ്...

ഇവിടെ

വിഡിയോ


7.

ചിത്രം: പ്രാഞ്ചിയേട്ടനും വിശുദ്ധനും [2010] റഞ്ചിത്ത്
താരനിര: മമ്മൂട്ടി, പ്രിയാമണി, ഖുഷ്ബൂ, രശ്മി ബോബൻ, ഇന്നസന്റ്, ബിജു മേനോൻ, സിദ്ദിക്ക്, റ്റ്.ജി. രവി...
രചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: ഗായത്രി
കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയിൽ വിരൽ തൊട്ടതാരാണോ
നിലാത്തൂവലാലെൻ മുടി മെല്ലെ മെല്ലെ
തലോടി മയക്കുന്ന കാറ്റിന്റെ കൈകളും
കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയിൽ വിരൽ തൊട്ടതാരാണോ

ചുവരുകളിൽ മനമെഴുതിയ ചിത്രം പോലെ
പുലരികൾ വരവായ് കതിരൊളിയായ്
മഴമുകിലിലകൾ തൻ തുമ്പിൽ ഇളവെയിൽ
തൊടുകുറി ചാർത്തി പുതുപുടവകൾ അണിയുകയായ്
നീലക്കണ്ണിന്റെ കണ്ണാടിയിൽ നോക്കി
മതിവരുവോളം പൊൻപീലിപ്പൂ ചൂടും ഞാൻ
രാവിലെൻ നിലാവിലീ..ഇന്നെണ്ണച്ചായം മുക്കി
വർണ്ണങ്ങൾ ചേർക്കുമോ...
[കിനാവിലെ...]

കവിളിണയിൽ കനവുകളുടെ വെട്ടം കണ്ടു്
സുരഭികൾ വിരിയും പുഴയരികിൽ
ചെറുകുളിരലകൾ തൻ പായിൽ പനിമതി
മുഖപടം നീക്കി കരിമിഴിയിതളെഴുതുകയായ്
ഈറത്തണ്ടിന്റെ ചെല്ലക്കുഴലൂതി
ഇതുവഴി പോകും പൊന്നാവണിപ്പൂങ്കാറ്റേ
നാളെയെൻ പൂവാടിയിൽ പൊന്നൂഞ്ഞാലിലാടാനും
പാടാനും പോരുമോ

കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയിൽ വിരൽ തൊട്ടതാരാണോ
നിലാത്തൂവലാലെൻ മുടി മെല്ലെ മെല്ലെ
തലോടി മയക്കുന്ന കാറ്റിന്റെ കൈകളും
കിനാവിലെ ജനാലകൾ തുറന്നിടുന്നതാരാണോ
വിമൂകമാം വിപഞ്ചിയിൽ വിരൽ തൊട്ടതാരാണോ

ഇവിടെ


വിഡിയോ

8.
ചിത്രം: സസ്നേഹം സുമിത്ര [ 2004] അമ്പാടി കൃഷ്ണൻ
താരനിര: സുരേഷ് ഗോപി, ശ്രീ രഞ്ജിനി,ലാലൂ അൽക്സ്, സായികുമാർ, ബിന്ദു പണിക്കർ...
രചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല
കൃഷ്ണ തുളസികതിരായീ ജന്മം (2)

എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക (എന്തേ...)

കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം
ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
കര്‍പ്പൂരമായിട്ടെരിഞ്ഞു ഞാന്‍ തീര്‍ന്നോളാം
ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക്
പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം (എന്തേ...)

മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍
സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും (2)
പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതും
ഓടക്കുഴലിന്റെ നാദമാണല്ലോ (എന്തേ...)

പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍
ഉദ്യാനപാലകന്‍ നീയെന്നറിയാതെ
എന്തേ നീ കണ്ണാ....

ഇവിടെ


വിഡിയോ


9.
ചിത്രം: ഇലക്ക്ട്രാ [2010] ശ്യാമപ്രസാദ്
താ‍രനിര: പ്രകാശ് രാജ്, മനീഷാ കൊയിറാള, നയന താര, ശ്രീകുമാർ, ബിജു മേനോൻ,
ദിനൊ മോരിയ, കെ.പി.ഏ.സി. ലളിത, ശ്രുതി മേനോൻ...


രചന: റാഫീക്ക് അഹമ്മദ്
സംഗീതം: അൽഫോൻസ് ജോസഫ്

പാടിയതു: ഗായത്രി

അരികില്‍ വരൂ ഈ രാവില്‍ ...
മധുരിതമാം നോവായ്‌
ഈറന്‍ നിലാപ്പൂകൊണ്ടു മൂടി
ദാഹാര്‍ത്തയായ് താഴ്വര ...
നിറഞ്ഞു നില്‍ക്കും നിന്‍ മൌനം
നനച്ചതെന്തേ കൺപീലി ....

വിദൂരതീരം തേടുന്നൂ...
നിശീഥമാകും തോണി
വസന്തമായി...
വാതില്‍ക്കല്‍ ഏതോ
കാലൊച്ച നീ കേട്ടുവോ
പ്രഭാതമായി വനമാകെ ...

അരികില്‍ വരൂ ഈ രാവില്‍ ...
മധുരിതമാം നോവായ്‌
ഈറന്‍ നിലാപ്പൂകൊണ്ടു മൂടി
ദാഹാര്‍ത്തയായ് താഴ്വര ...
അരികില്‍ വരൂ...

ഇവിടെ

വിഡിയോ


10.
ചിത്രം: കയ്യൊപ്പു [ 2007] രഞിത്ത്
താരനിര: മമ്മൂട്ടി, മുകേഷ്, നെടുമുടി, അനൂപ് മേനോൻ, മാമ്മു കോയ,ക്ഖുഷ്ബൂ, നീനാ കുറുപ്പ്.
ജെനി, നിലമ്പൂർ ഐഷ...

രചന: മജ്രൂർ സുൽത്താൻ പുരി
സംഗീതം: വിദ്യാസാഗർ
പാടിയതു: ഗായത്രി
hmm..hmm...hm....
jalthe hei jiske liye
theri aankhom ke diye
doolaa yahoo vohi
geeth mein there liye (jalthe hei..)
jalthe hei jiske liye

jab thalak naaye there raske bhaare
hoton se miley
yuhi aawaraa..hmm..hm..
zulfon ki thale
jab thalak naye there ras ke bhare
hoton se miley
yuhi aawraa bhire gaaye there
zulfon ke thale
gaaye javoonga yahi
geeth meim there liye
jalthe hei jiske liye
theri aankhom ke diye..
doolaa yahoo vohi
geeth mein mm..mm..
jalthe hei jiske liye

ഇവിടെ

വിഡിയോ

Monday, September 5, 2011

കയ്യെത്തും ദൂരത്തു: [2002] ഫാസിൽ





ചിത്രം: കയ്യെത്തും ദൂരത്തു: [2002] ഫാസിൽ
താരനിര: മമ്മൂട്ടി. നിഖിത, രേവതി, സിദ്ദിക്ക്, കൊച്ചിൻ ഹനീഫ, അശോകൻ, സൂര്യ,
കെ.പി.ഏ.സി. ലളിത, ഷർമ്മിള റ്റാഗോർ,സ്വയ,കൃഷ്ണ...
ർചന: എസ്. ർമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ


1. പാടിയതു: യേശുദാസ്

അക്കയ്യിലീക്കൈയ്യിലേ ... ഓടുന്നുണ്ടോടുന്നുണ്ടേ
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി
എന്‍റെ ഇടംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി
എന്‍റെ വലംകയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

കാണാക്കൊമ്പത്തേപ്പൂതേടി പോകാം
കാമന്‍ മോഹിക്കും പൂ തേടി പോകാം
അവളുടെ അഴകെല്ലാം മിഴിതോരേ കാണാം
മനസ്സുകള്‍ നിറയുമ്പോള്‍ മഴയായി പെയ്യാം
തെളിയുന്നു മുഖം അവള്‍ തഴുകുമ്പോള്‍ സുഖം
ഇണമാനിന്‍ കണ്ണാളേ എന്‍ കുടമുല്ലപ്പെണ്ണാലേ
നിന്‍ നടയില്‍ തൊഴുതാല്‍ ഇനിയും
ഒരു പരിഭവം അരുതേ
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി
തപ്പോതപ്പോ തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു മുങ്ങാന്‍ തേനുണ്ട്
ഗുംഗുംമ്മ ഗുമ്മാച്ചി
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി

പകലും രാവും കൊണ്ടമ്മാനമാടാം
പനിനീര്‍പ്പാടത്തെക്കാറ്റൂഞ്ഞാലാടാം
ചിരിയുടെയിതളെല്ലാം വഴിനീളേ തൂവാം
ചിറകിനു ചിറകായി ഒരുപാടു പോകാം
മിഴിയല്ലോ മിഴി കുയില്‍ മൊഴിയല്ലോ മൊഴി
നിരതിങ്കള്‍ താലത്തില്‍ എന്‍ ഹൃദയം ഞാന്‍ തന്നാലോ
നിന്‍ വിരലില്‍ പുരളും മധുരം ഇനി നിറനിറനിറയോ
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി
തപ്പോതപ്പോ തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു മുങ്ങാന്‍ തേനുണ്ട്
തേന്‍ കുടിക്കാന്‍ വണ്ടുണ്ട് വണ്ടിനിരിക്കാന്‍ പൂവുണ്ട്
പൂ ചൂടാന്‍ അമ്മയുണ്ട് അമ്മയ്ക്കെടുക്കാന്‍ കുഞ്ഞുമുണ്ട്
അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി
ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി
എന്‍റെ ഇടംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി
എന്‍റെ വലംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി
ഏ.......... ഗുംഗുംമ്മ ഗുമ്മാച്ചി

Not available

2. പാടിയതു: സുജാത

അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ
നിനക്കായ്‌ ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം
കിഴക്കു പോന്നുഷസ്സായ് വന്നുദിക്കുന്നില്ലേ

അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ

കുതിരുമെന്‍ നെടുവീര്‍പ്പിന്‍ ചുമടുമായ് ഇളംതെന്നല്‍
ഉടയോനെ തിരഞ്ഞും കൊണ്ടലയുന്നില്ലേ
എവിടെയോ മുഴങ്ങുന്നു കുഴല്‍വിളി അതുകേള്‍ക്കെ
വിരഹമാം അലകടല്‍ ഇളകുന്നില്ലേ

അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ
നിനക്കായ്‌ ഞാന്‍ കൊളുത്തുമെന്‍ അനുരാഗ മണിദീപം
കിഴക്കു പോന്നുഷസ്സായ് വന്നുദിക്കുന്നില്ലേ

അരവിന്ദനയനാ നിന്‍ അനുവാദം കൊതിച്ചു ഞാന്‍
അലയുന്ന വഴികള്‍ നീ അറിയുന്നില്ലേ.....

ഇവിടെ



വീഡിയോ


3. പാടിയതു: ചിത്ര & വിധു പ്രതാപ്

ഗോകുലത്തിൽ താമസിക്കും ഗോപബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
നാഥനെന്റെ കണ്ണുനീരു തോരുന്നതിനായി
സ്നേഹമോടെ പൂവൽക്കൈയ്യാൽ
താലോലിപ്പൂ തോഴി...

യമുനാതീരത്തെ മധുമാസരാവിൽ
പ്രണയം നേദിക്കാൻ വരുമോ നീ രാധേ
അഴകേ മാറിൽ ഞാൻ വനമാലയാക്കും
മുരളികയറിയാതെൻ ചുണ്ടോടു ചേർക്കും
തഴുകും ഞാൻ നിന്നെ ചേർന്നലിയും നീ പിന്നെ
നിറകൂന്തൽ കാണുമ്പോൾ ആ മഴമേഘം മായുന്നു
നിൻ മുടിയിൽ തിരുകും മലരെന്നുടെ ഹൃദയമിതറിയൂ
(ഗോകുലത്തിൽ)

മിഴിയും മുകിലും കൊണ്ടൊരു വീടു മേയാം
മഴയും വെയിലും കൊണ്ടമ്പാടി തീർക്കാം
യദുകുലമൊരു വൃന്ദാവനമാക്കി മാറ്റാം
ഇരു ചെവിയറിയാതെ ഇനിയെന്തു ചെയ്യാം
മിഴിയല്ലോ മിഴി, നിൻ മൊഴിയല്ലോ മൊഴി
മുഴുതിങ്കൾ വന്നാലും നിൻ മുഖമല്ലോ കണ്ണാടി
നിൻ കവിളിൽ തഴുകും മഴവില്ലിനു നിറമിതുമതിയോ

ആലിലയിൽ പള്ളികൊള്ളും നീലബാലകനേ
നീലബാലകനേ പശുലോകപാലകനേ
വേദമെല്ലാം വീണ്ടെടുക്കാൻ മീനായിത്തീർന്നവനേ
വെണ്ണ കട്ടും മണ്ണു തിന്നും മായങ്ങൾ ചെയ്തവനേ
ഗോപികൾതന്നാട കട്ടു മാലണച്ചു നിന്നവനേ
ആലിലയിൽ പള്ളികൊള്ളും നീലബാലകനേ
(ഗോകുലത്തിൽ)



ഇവിടെ


വീഡിയോ


4. പാടിയതു: ബിജു നാരായൺ, സുജാത, ഫ്രാങ്കൊ, ഫാഹദ്

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം
(പൂവേ ....)

ഓരോരോ വാക്കിലും നീയാണെൻ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ (2)
മധുരമാം ഓർമ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ
(പൂവേ ....)

കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
ഇതൾ മഴത്തേരിൽ വരുമോ നീ (2)
മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവൽതളികയിൽ
ഓർമ്മക്കായ് നീ നൽകുമോ
(പൂവേ..)

ഇവിടെ

വീഡിയോ




5. പാടിയതു: യേശുദാസ് & ചിത്ര

പ്രിയസഖി എവിടെ നീ
പ്രണയിനി അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നും എന്നുള്ളില്‍‌
എവിടെ നീ
മിഴിനീരിലൂടൊരു തോണിയില്‍
ഒഴുകുന്ന നൊമ്പരമായി ഞാന്‍
അണയും തീരം അകലേ അകലേ
പ്രിയസഖി എവിടെ നീ

പകലിതാതന്‍ പുല്‍ക്കൂട്ടില്‍ തിരികള്‍ താഴ്ത്തുന്നു
ഇടറുമീപ്പുഴക്കണ്ണീരിന്‍ തടവിലാകുന്നു
കടലിനും അറിയാം തോഴി കടലുപോല്‍ വിരഹം
ഇരവുകള്‍ക്കറിയാം നാളേ തെളിയുമീപ്രണയം
തനിമരത്തിനു പൂക്കാലം താനേ വരുമോ
എവിടെ നീ പ്രണയിനി അറിയുമെ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
പ്രണയിനി

ഒരു വിളിക്കായ് കാതോര്‍ക്കാം മിഴിയടക്കുമ്പോള്‍
മറുവിളിക്കായി ഞാന്‍ പോരാം ഉയിരു പൊള്ളിമ്പോള്‍
അതിരുകള്‍ക്കലേ പാറാം കിളികളേപ്പോലേ
പുലരുമോ സ്നേഹം നാളേ തെളിയുമോ മാനം
ഇനിയുമുള്ളൊരു ജന്മം നിന്‍ കൂട്ടായി വരുമോ
പ്രിയസഖി എവിടെ നീ
പ്രണയിനി അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നും എന്നുള്ളില്‍‌
എവിടെ നീ
മിഴിനീരിലൂടൊരു തോണിയില്‍
ഒഴുകുന്ന നൊമ്പരമായി ഞാന്‍
അണയും തീരം അകലേ അകലേ
പ്രിയസഖി എവിടെ നീ

വീഡിയോ




6. പാടിയതു: സുജാത & വിജയ് യേശുദാസ്

വസന്തരാവിൻ കിളിവാതിൽ തുറന്നതാരാണ്

വിളക്കു വെയ്ക്കും താരകളോ വിരിഞ്ഞ പൂവുകളോ

ഒരു നേരറിഞ്ഞു പറയാൻ ഈ രാവു തന്നെ മതിയോ

മിഴി കൊണ്ടു നമ്മൾ തമ്മിൽ മൊഴിയുന്ന വാക്കു മതിയോ (വസന്ത...)

താരിളം കിളി നീയായാൽ ഞാൻ വർണ്ണമേഘമാകും

തങ്കമായ് നീ വന്നാലോ ഞാൻ താലിമാല പണിയും

ശ്രുതിയായ് സ്വരമായ്

നിൻ സ്നേഹമേ നിയിലെന്റെ വിരലുകൾ

ദേവരാഗം നേദിക്കും ....

പാതിരാമലർ വിരിയുമ്പോൾ എന്റെ മോഹമുണരും

കോവലൻ കിളി വെറുതേ നിൻ പേരെടുത്തു പറയും

അറിയാൻ നിറയാൻ

ഇനിയേഴു ജന്മവും എന്റെയുള്ളിലെ

ദേവദൂതികയല്ലേ നീ (വസന്ത..)

ഇവിടെ

വീഡിയോ



7. പാടിയതു: ബിജു നാരായൺ

“ ആദ്യമായ്....


ഇവിടെ

ഓ.എൻ.വി.ക്കു ഏറ്റവും പ്രിയമാർന്ന സ്വന്തം ഗാനങ്ങൾ [2]



തന്റെ സ്വന്തം രചനയിൽ നിന്നും സ്വയം തിരഞ്ഞെടുത്ത അവിസ്മരണീയമായ ഗാനങ്ങൾ ഓ.എൻ. വി. ...ഇതാ.. [രണ്ടാം ഭാഗം}




9.

ചിത്രം: നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] പത്മരാജന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്‌

പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... (മാതളങ്ങള്‍..)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ (നിന്നനുരാഗ .. )
തരളാര്‍ദ്രമിതാ തല ചായ്കുകയായ്‌
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍

പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ (പവിഴം പോല്‍...)
പവിഴം പോല്‍ പവിഴാധരം പോല്‍....
പനിനീര്‍... പൊന്മുകുളം പോല്‍......

ഇവിടെ


വിഡിയോ


10.


ചിത്രം: സൂര്യഗായത്രി [1992] അനിൽ
രചന: ഓ.എൻ.വി.
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്...’.

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല്‍ കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം..

ലാലലാല ലാലല ലലാലലാ ലാലലാ....

പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ...



ഇവിടെ


വിഡിയോ


11.


ചിത്രം:ആരണ്യകം [1998] ഹരിഹരന്‍
രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം രഘുനാഥ് സേത്ത്

പാടിയതു: കെ. ജെ. യേശുദാസ്

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര്‍ പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ

കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്‍
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന്‍ രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്‍ അഞ്ജനത്തില്‍
ചാന്ത് തൊട്ടത്‌ പോലെ
ചാന്ത് തൊട്ടത്‌ പോലെ...
[ആത്മാവില്‍]

ഇവിടെ


വിഡിയോ




12.


ചിത്രം: മേഘമല്‍ഹര്‍‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍

പാടിയതു: യേശുദാസ്

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...

ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....



ഇവിടെ

വിഡിയോ



13.


ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദക്ഷിണാമൂര്‍ത്തി വി
പാടിയതു:യേശുദാസ്

വാതില്‍പ്പഴുതിലൂടെന്‍‌മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍‌കള -
മധുരമാം കാലൊച്ച കേട്ടു ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ഇലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2) ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നു (2)♪
( വാതില്‍പ്പഴുതിലൂടെന്‍

ഇവിടെ

വിഡിയോ


14.


ചിത്രം: പഴശ്ശിരാജാ [ 2009 ] ഹരിഹരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഇളയരാജ
പാടിയതു: കെ ജെ യേശുദാസ് & എം ജി ശ്രീകുമാർ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസർഗ്ഗതാളമാർന്നതിവിടെ

ആദിയുഷസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ

ബോധനിലാപ്പാൽ കറന്നു
മാമുനിമാർ തപം ചെയ്തു
നാദഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)


ആരിവിടെ കൂരിരുളിൻ നടകൾ തീർത്തൂ
ആരിവിടെ തേൻ കടന്നൽ കൂടു തകർത്തൂ (2)

ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമല തൻ മൗനമുടച്ചൂ
സ്വാതന്ത്ര്യമേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നൂ
സൂരതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളം പോലേ
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്‍ന്നൂ
"സ്വാതന്ത്ര്യമേ" നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ..[ ആദിഉഷ...


ഇവിടെ

വിഡിയോ

15.

ചിത്രം: മിഴികൾ സാക്ഷി [2008] അശോക് ആർ. നാഥ്
രചന: ഓ.എൻ. വി.
സംഗീതം: ദക്ഷിണാ മൂർത്തി

പാടിയതു: അപർണ്ണ രാജീവ്

മഞ്ജുതര ശ്രീലതികാഗൃഹത്തില്‍
എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ
ഞാന്‍ കാത്തിരിപ്പൂ...
വന്നണയാനെന്തേ വൈകുന്നു നീ
എന്തേ എന്നെ മറന്നുവോ കണ്ണാ
നിനക്കെന്നെ മറക്കുവാനാമോ

(മഞ്ജുതര)

മണമുള്ള തിരിയിട്ടു കുടമുല്ലമലരുകള്‍
വിളക്കുവെച്ചൂ, അന്തിവിളക്കുവെച്ചു
വരുമവന്‍ വരുമെന്നു മധുരമര്‍മ്മരങ്ങളായ്
അരുമയായ് ഒരു കാറ്റു തഴുകിയോതി
വരുവാനിനിയും വൈകരുതേ‍
ഈ കരുണതന്‍ മണിമുകിലേ

(മഞ്ജുതര)

ഒരുവരുമറിയാതെ അവന്‍ വന്നു പുണര്‍ന്നുവോ
കടമ്പുകളേ ആകെ തളിര്‍ത്തതെന്തേ
പരിഭവം നടിച്ചെങ്ങോ മറഞ്ഞു നീയിരുന്നാലും
ഒരു പുല്ലാങ്കുഴല്‍പ്പാ‍ട്ടായൊഴുകിവരും
അണയാനിനിയും വൈകരുതേ
നീ കനിവിന്റെ യമുനയല്ലേ

(മഞ്ജുതര)


ഇവിടെ

വിഡിയോ




Sunday, September 4, 2011

ഓ.എൻ.വി.ക്കു ഏറ്റവും പ്രിയമാർന്ന സ്വന്തം ഗാനങ്ങൾ



തന്റെ സ്വന്തം രചനയിൽ നിന്നും സ്വയം തിരഞ്ഞെടുത്ത അവിസ്മരണീയമായ ഗാനങ്ങൾ ഓ.എൻ. വി. ...ഇതാ..


1.

ചിത്രം: കാട്ടുപൂക്കൾ [ 1965] കെ. തങ്കപ്പൻ
അഭിനേതാക്കൾ: മധു, തിക്കുരിശ്ശി, ഓ. മാധവൻ, അടൂർ ഭാസി, ദേവിക, വിജയകുമാരി,
ജയന്തി.

രചന: ഓ.എൻ.വി.
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്


മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

എന്‍ മുഖം കാണുമ്പോള്‍
നിന്‍ കണ്‍മുനകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

എന്നടുത്തെത്തുമ്പോള്‍
എന്തു ചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

മഞ്ഞു പൊഴിഞ്ഞല്ലോ
മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍വെയില്‍ വന്നല്ലോ

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

നിന്‍ മുഖത്തെന്നോ
മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍

മാണിക്യവീണയുമായെന്‍
മനസ്സിന്റെ താമരപ്പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണമീട്ടുകില്ലേ
നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ
ഒന്നും മിണ്ടുകില്ലേ

ഇവിടെ

വിഡിയോ


2.

ചിത്രം: ഉള്‍ക്കടല്‍ [1979] കെ.ജി. ജോർജ്
താരങ്ങൾ: വേണു നാഗവള്ളി, ജലജ, ശങ്കരാടി, രതീഷ്, വില്ല്യം ഡിക്രൂസ്,
ജഗതി, അനുരാധ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍

പാടിയതു: പി ജയചന്ദ്രന്‍ ,സെല്‍മ ജോര്‍ജ്

ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പാടും
വഴിയില്‍ വസന്ത മലര്‍ കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇവിടെ

വിഡിയോ

3.

ചിത്രം: നീയെത്ര ധന്യ [1987] ജെസ്സി
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

രാത്രി മഴ പെയ്തു തോര്‍ന്ന നെരം കുളിര്‍
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴുംനീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരമാമൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ പിന്നില്‍ ചിലച്ച നേരം
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പൊയീ

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞനാളില്‍
സ്നിഗ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ...


ഇവിടെ


വിഡിയോ


4.


ചിത്രം: മദനോത്സവം (1978) എന്‍. ശങ്കരൻ നായർ
താരങ്ങൾ: കമലഹാസ്സൻ,സരീന വഹാബ്, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരാടി, മല്ലിക, ശ്രീലത

രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി

പാടിയതു: യേശുദാസ്

സാഗരമെ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമെ)

തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്റെ മൌനസമാധിയായ് (സാഗരമെ)

വിഷൂപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)

ഇവിടെ

വിഡിയോ



5.

ചിത്രം: നഖക്ഷതങ്ങള്‍ [ 1986] ഹരിഹരൻ
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: ബോംബെ രവി


പാടിയതു: യേശുദാസ്

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
കമ്ര നക്ഷത്ര കന്യകൾ (ആരെയും ഭാവഗായകനാക്കും )


കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
(ആരെയും ഭാവഗായകനാക്കും )

നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
(ആരെയും ഭാവഗായകനാക്കും )



ഇവ്ടെ


വിഡിയോ


6.

ചിത്രം: നഖക്ഷതങ്ങള്‍ [ 1986] ഹരിഹരൻ
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്:
പാടിയതു: കെ.ജെ. യേശുദാസ് [ 1986 സംസ്ഥാന അവാർഡ് ഗാനം }

ആ……..ആ‍ാ‍ാ.…ആ‍ാ‍ാ‍ാ‍ാ.…ആ‍ാ..ആ..ആ‍ാ‍ാ‍ാ...
ആ‍ാ...ആ‍ാ‍ാ...ആ‍ാ.അ..അ…ആ‍ാ‍ാ‍ാ‍ാ
ആആ‍ാ..ആ‍ാ.…ആ…ആ‍ാ.ആ‍ാ..ആ‍ാ‍ാ‍ാ‍ാ‍ാ‍

നീരാടുവാന്‍ നിളയില്‍ ..നീരാടുവാന്‍…(2)
നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ…(2)… (നീരാടുവാന്‍…)

ഈറനാം വെണ്‍നിലാവിന്‍ പൂമ്പുടവയഴിഞ്ഞൂ
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞൂ…(ഈറനാം..)
പൂമ്പുടവത്തുമ്പിലെ കസവെടുത്തൂ…
പൂക്കൈതകന്യകമാര്‍ മുടിയില്‍ വച്ചൂ….(നീരാടുവാന്‍…)

ആറ്റുവഞ്ചിപൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണല്‍ത്തട്ടും ആതിരപ്പൂവണിഞ്ഞൂ ..(2)
ആലിന്റെകൊമ്പത്തെ ഗന്ധര്‍വ്വനോ…
ആരെയോ മന്ത്രമോതിയുണര്‍ത്തിടുന്നൂ…(നീരാടുവാന്‍…)

ഇവിടെ

വിഡിയോ


7.

ചിത്രം: നേരം പുലരുമ്പോൾ [1986] കെ.പി. കുമാരൻ
രചന: ഓ.എൻ.വി.
സംഗീതം ജോൺസൺ

പാടിയതു: യേശുദാസ്

എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു..

പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു...

പൂവിൻ ചൊടിയിലും മൗനം
ഭൂമിദേവി തൻ ആത്മാവിലും മൗനം...
വിണ്ണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൗനം...

ഇവിടെ

വിഡിയോ


8.

ചിത്രം: സുഖമോ ദേവീ [ 19860 വേണു നാഗവള്ളി
രചന: ഓ.എൻ. വി.
സംഗീതം: രവീന്ദ്രൻ

സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ...

സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ...)

നിന്‍ കഴല്‍ തൊടും മണ്‍തരികളും
മംഗല നീലാകാശവും (നിന്‍ കഴല്‍..)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍ പകരും പനിനീര്‍ കാറ്റും (2)
സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ

അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ചിതമാം പൂം പീലിയും (അഞ്ജനം..)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)

സുഖമോ ദേവി, സുഖമോ ദേവി,
സുഖമോ ദേവീ.. സുഖമോ സുഖമോ

ഇവിടെ

വിഡിയോ




തുടർച്ച രണ്ടാം ഭാഗം അടുത്ത പോസ്റ്റിൽ....9 - 15

Thursday, September 1, 2011

2011ഓണത്തിനു മുൻപായി തിരഞ്ഞെടുത്ത എറ്റവും നല്ല 12 മലയാള ഗാനങ്ങൾ..

തുടർച്ച...പാർട്ട് 2




7.


ചിത്രം: ചെമ്പരത്തി [ 1972 ] പി. എന്‍. മേനോന്‍

രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: കെ ജെ യേശുദാസ്

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ...

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും...
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്ര പത്മദളമണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും താനെ പാടും
(ചക്രവര്‍ത്തിനീ)

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാത മലര്‍ തൂകും...
ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
രത്നകമ്പളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും...
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും
(ചക്രവര്‍ത്തിനീ)

ഇവിടെ


വീഡിയോ

8.

ചിത്രം: കിരീടം [ 1989 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: എം ജി ശ്രീകുമാര്‍

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി
മറുവാക്കു കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ, എന്തേ
പുള്ളോര്‍ക്കുടം പോലെ തേങ്ങി


(കണ്ണീര്‍)

ഉണ്ണിക്കിടാവിന്നു നല്‍കാന്‍
അമ്മ നെഞ്ചില്‍ പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്‍
ജലരേഖകള്‍ വീണലിഞ്ഞൂ
കനിവേകുമീ വെണ്മേഘവും
മഴനീര്‍ക്കിനാവായ് മറഞ്ഞു, ദൂരെ
പുള്ളോര്‍ക്കുടം കേണുറങ്ങി


(കണ്ണീര്‍‌)

ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായലഞ്ഞു
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ
കദനങ്ങളില്‍ തുണയാകുവാന്‍
വെറുതെയൊരുങ്ങുന്ന മൗനം, എങ്ങോ
പുള്ളോര്‍ക്കുടം പോലെ വിങ്ങി
(കണ്ണീര്‍)


ഇവിടെ


വീഡിയോ


9..

ചിത്രം:: റോസി [ 1965] പി. എൻ . മേനോൻ
രചന: പി. ഭാസ്കരൻ
സംഗീതം: ജോബി.


പാടിയതു: യേശുദാസ്


അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം - അന്നു
നമ്മളൊന്നായ് തുഴഞ്ഞില്ലെ കൊതുമ്പു വള്ളം..
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..
അന്നു നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം..

താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
താമരപ്പൂ നീ ദൂരെ കണ്ടു മോഹിച്ചു..
അപ്പോള്‍ താഴെ ഞാന്‍ നീന്തിച്ചെന്നു പൂവു പൊട്ടിച്ചു..
പിന്നെ തണ്ടൊടിഞ്ഞ താമര ഞാന്‍ കൊണ്ടു വന്നപ്പോള്‍..
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്..
പെണ്ണേ നിന്‍ കവിളില്‍ കണ്ടു മറ്റൊരു താമരക്കാട്..
(അല്ലിയാമ്പല്‍)

കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ..
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍..
കാടു പൂത്തല്ലോ ഞാവല്‍ക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലെ എന്റെ കൈപിടിച്ചീടാന്‍..
അന്നു മൂളിപ്പാട്ടു പാടിത്തന്ന മുളം തത്തമ്മേ..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചേരാത്തു..
(അല്ലിയാമ്പല്‍)


ഇവിടെ

വീഡിയോ



10.

ചിത്രം: ഭാര്യ [1962] എ,. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: ഏ.എം. രാജാ & സുശീല

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(പെരിയാറേ)

മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ ഒരു
നാടന്‍പെണ്ണാണ് നീ
(പെരിയാറേ)

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയിൽ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ)

നാടാകെ തെളിനീരു നൽകേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ)

ഇവിടെ


വീഡിയോ

11.



ചിത്രം: പാടുന്ന പുഴ [1968] എം.കൃഷ്ണൻ നായർ
രചന; ശ്രീകുമാരൻ തമ്പി
സംഗീതം: ദക്ഷിണാ മൂർത്തി

പാടിയതു: യേശുദാസ്.


ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ (ഹൃദയ..)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്ന ബിന്ദുവോ? (ഹൃദയ..)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ (എഴുതാന്‍..)
എന്നനുരാഗ തപോവന സീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ (ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
നീ പറയൂ....

ഇവിടെ

വീഡിയോ



12.


ചിത്രം: ദേവാസുരം [1993] ഐ.വി. ശശി
രചന: ഗിരീഷ് പുത്തൻ
സംഗീതം: എം.ജി. രാധകൃഷ്ണൻ

പാടിയതു: എം.ജി. ശ്രീകുമാർ

സൂര്യ് കിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ (2)
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ് (2)
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

ഇവിടെ

വിഡിയോ






Wednesday, August 31, 2011

2011ഓണത്തിനു മുൻപായി തിരഞ്ഞെടുത്ത എറ്റവും നല്ല 12 മലയാള ഗാനങ്ങൾ..



1.

ചിത്രം: നദി [1969] ഏ. വിൻസെന്റ്
താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂർ ഭാസി, ശങ്കരാടി,
ഭരതൻ, ശാരദ, അംബിക, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, ...


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

. പാടിയതു:യേശുദാസ്


ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി (ആയിരം)

ഈ നിലാവും ഈ കുളിര്‍ കാറ്റും
ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ കൂടി (ആയിരം)

ഇവിടെ


വിഡിയോ


2.

ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട് [1975]
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: കെ.ജെ.യേശുദാസ് (പി.സുശീല)

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...

ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ..മാനസ സരസ്സുകളുണ്ടോ..
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ..മാനസ സരസ്സുകളുണ്ടോ..
സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ..സ്വരണ്ണമരാളങ്ങളുണ്ടോ..
വസുന്ധരേ..വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...

ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..
ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..
സന്ധ്യകളുണ്ടോ..ചന്ദ്രികയുണ്ടോ..ഗന്ധര്‍വ്വഗീതമുണ്ടോ..
വസുന്ധരേ..വസുന്ധന്തരേ..കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി..


ഇവിടെ


വീഡിയോ


3.


ചിത്രം: ചെമ്മീൻ [1975] രാമു കാര്യാട്ട്

രചന: വയലാർ
സംഗീതം: സലിൽ ചൌധരി

പാടിയതു: മന്നാ ഡേ


ഓ..ഓ..
മാനസ മൈനേ വരൂ.. മധുരം നുള്ളി തരൂ..
നിൻ അരുമപ്പൂവാടിയിൽ നീ തേടുവതാരെ ആരേ (മാനസ..)

നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ (2)
കളിക്കൂട്ടുകാരനെ മറന്നുപോയോ ? (മാനസ..)

കടലിലെ ഓളവും കരളിലെ മോഹവും (2)
അടങ്ങുകില്ലോമനേ അടങ്ങുകില്ല (മാനസ..)

ഇവിടെ

വീഡിയോ



4.

ചിത്രം: ഹരിച്ചന്ദ്ര [ 1955] ആന്റണി മിത്രദാസ്
രചന: തിരുനയനാർ കുറിച്ചി
സംഗീതം: ബ്രദർ ലക്ഷ്മൺ

പാടിയതു: കമുകറ പുരുഷോത്തമൻ

ആത്മവിദ്യാലയമേ അവനിയില്‍
ആത്മവിദ്യാലയമേ
അഴിനിലയില്ലാ ജീവിതമെല്ലാം
ആറടി മണ്ണില്‍ നീറിയൊടുങ്ങും
(ആത്മവിദ്യാലയമേ)

തിലകം ചാര്‍ത്തി ചീകിയും
അഴകായ് പലനാള്‍
പോറ്റിയ പുണ്യ ശിര‍സ്സേ
ഉലകം വെല്ലാന്‍‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായീ
(ആത്മവിദ്യാലയമേ)

ഇല്ലാ ജാതികള്‍ ഭേദവിചാരം
ഇവിടെ പുക്കവര്‍ ഒരുകൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍
വൻ ചിത നടുവില്‍
(ആത്മവിദ്യാലയമേ)

ഇവിടെ




വീഡിയോ



5.


ചിത്രം: രാജഹംസം [1974] ഹരിഹരൻ
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

സന്യാസിനീ... ഓ ഓ ഓ
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...

നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങള്‍ മരിച്ചു...
നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം
എന്റെ മോഹങ്ങൾ മരിച്ചു...
നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍
വീണെന്റെയീ പൂക്കള്‍ കരിഞ്ഞു...
രാത്രി.. പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും...
നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും...
അന്നുമെന്‍ ആത്മാവ്‌ നിന്നോട്‌ മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
രാത്രി.. പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍ ...

സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നു...
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നു..
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായി വന്നു...

സന്യാസിനീ... ഓ ഓ ഓ

ഇവിടെ

വീഡിയോ


6.


ചിത്രം: ഭാർഗ്ഗവീ നിലയം [ 1964] ഏ.വിൻസന്റ്
രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്

പാടിയതു: യേശുദാസ്

താമസമെന്തേ..... വരുവാന്‍....

താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍

ഹേമന്ത യാമിനിതന്‍ പൊന്‍വിളക്കു പൊലിയാറായ്‌
മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്‌
(താമസമെന്തേ ......)

തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളി ചന്ദ്രികയില്‍ നിന്‍ മന്ദഹാസം കണ്ടുവല്ലോ (2)
പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2)
(താമസമെന്തേ ......)

ഇവിടെ

വീഡിയോ



{തുടരും അടുത്ത 6 ഗാനങ്ങൾ കൂടി}

Saturday, August 27, 2011

നോട്ടം [2005] ശശി പറവൂര്‍






ചിത്രം: നോട്ടം [2005] ശശി പറവൂര്‍
താരനിര: അരുൺ, നെടുമുടി വേണു, ജഗതി, സംവൃത സുനിൽ, മാർഗ്ഗി, സതി, സജു കൂറ്റനാടു, പി. ശ്രീകുമാർ...

രചന: കൈതപ്രം
സംഗീതം: എം ജയചന്ദ്രൻ

1. പാടിയതു: കെ എസ് ചിത്ര / നിഷാദ്



മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
രാവിന്‍ പിന്‍ നിലാമഴയില്‍ ഞാന്‍ മയങ്ങി പോയി
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങി പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാന്‍
അഴകിന്‍ മിഴാവായ്‌ തുളുമ്പി പോയി
(മയങ്ങി പോയി)

എന്തെ നീയെന്തെ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി
പൊന്നെ ഇന്നെന്നെ
എന്തു നല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)

ഗ മ പ സ
സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം അത്രമേല്‍
നിന്നോടടുത്തു പോയ്‌ ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍
നിന്നോടിണങ്ങി പോയ്‌ ഞാന്‍
അറിയാതെ അറിയാതെ അത്രമേല്‍
പ്രണയാതുരമായി മോഹം
(മയങ്ങി പോയി)

ഇവിടെ

ഇവിടെ

വിഡിയോ


2. പാടിയതു: എം. ജയചന്ദ്രൻ

തെന്നാതികി തെന്ന
തെന്നാതികിതെ തെന്നാതികിതെ
തെന്നാതികിതെ താ തെന്നാ

മെല്ലെ മെല്ലെ മെല്ലെ
മെല്ലെ മെല്ലെയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര
മെല്ലെ... മെല്ലെ...

കൂത്തരങ്ങില്‍ കൂടിയാടുമ്പോള്‍
എന്തുമാത്രം ചേര്‍ന്നുവെന്നോ നാം
വേഷമഴിയും നേരമെന്നും
രണ്ടു തോണിയിലായ് നമ്മളൊഴുകുന്നു
മെല്ലെ... മെല്ലെ....

വര്‍ണ്ണജാലകവാതില്‍ നീ തുറന്നു
തെന്നലായ് ഞാന്‍ നിന്‍റെയരികില്‍ വന്നു
വഴിമറഞ്ഞ നിഴലുപോലെ തേങ്ങുമോര്‍മ്മകളില്‍
വെറുതെ നീ നിന്നു (മെല്ലെ മെല്ലെ)

ഇവിടെ

വിഡിയോ



3. പാടിയതു: യേശുദാസ്/ സുജാത [ രചന: പൊൻകുന്നം ദാമോദരൻ}

പച്ചപനംതത്തേ.......പുന്നാരപൂമുത്തേ
ആഹാ അ അ അ അ അ ആഹാ അ അ അ അ അഹാ......

പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ......
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
നീ ഒന്നു വാ പൊന്നഴകേ

തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ..
കൊയ്യുന്ന കൊയ്ത്തരിവളിനു കിക്കിളി പെയ്യുന്ന പാട്ടു പാട്
പച്ചപനംതത്തെ....ഹയ്
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ

നീലച്ച മാനം വിതാനിച്ചു മിന്നിയാ നിന്നിളം ചുണ്ടാലേ
പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു നീ പൊങ്ങിപ്പറന്നാലോ
അക്കണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞേ
അക്കാരിയം നിന്റെ ഓമന പാട്ടിന്റെ ഈണമാണെന്‍ കിളിയെ

പച്ചപനംതത്തെ....ഹയ്
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ...
ആഹാ അ അ അ അ അ ആഹാ .....
നീ പാട്ടൊന്നു പാടഴകേ..

ഇവിടെ


വിഡിയോ


Wednesday, August 24, 2011

പുതിയ വെളിച്ചം [1979} ശ്രീകുമാരൻ തമ്പി



ചിത്രം: പുതിയ വെളിച്ചം [1979} ശ്രീകുമാരൻ തമ്പി
താരനിര: ജയൻ, ജഗതി, ജയഭാരതി, ശ്രീവിദ്യ, മീനകുമാരി,ശ്രീലത,ശംകരാടി, തിക്കുറിശ്ശി,ഹരി..

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സലിൽ ചൌധരി


1. പാടിയതു: അമ്പിളി

ആ...ആ..ആ...ആ....
ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..
വിജനതയിലും രസം....വിരഹവുമൊരു സുഖം...
വിജനതയിലും രസം....വിരഹവുമൊരു സുഖം...
പ്രിയേ അതു പഠിപ്പിക്കുവാനോ....
പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ
ഇതളിടും പുളകമായ് നീ വരില്ലേ.....
(ആരാരോ സ്വപ്നജാലകം.....)

ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..

ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....
വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ...
ഉറങ്ങാത്ത രാവിൽ തിളങ്ങുന്ന മോഹം....
വരച്ചൂ നിൻ രൂപം മനസ്സിന്റെ താളിൽ...
ദിവാസ്വപ്നജാലങ്ങൾ എഴുത്തിന്നു ദേവനേകുന്നു....

ആരാരോ സ്വപ്നജാലകം തുറന്നു കടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..
വിജനതയിലും രസം....വിരഹവുമൊരു സുഖം...
വിജനതയിലും രസം....വിരഹവുമൊരു സുഖം...
പ്രിയേ അതു പഠിപ്പിക്കുവാനോ....
പിണങ്ങി നീ പിരിഞ്ഞുപോയ് പ്രേമഗായകാ
ഇതളിടും പുളകമായ് നീ വരില്ലേ.....
ആരാരോ സ്വപ്നജാലകം തുറന്നുകടന്നതാരോ...
ആത്മാവിൽ രാഗരാജികൾ പകർന്നു മറഞ്ഞതാരോ..

ഇവിടെ



2. പാടിയതു: പി. ജയചന്ദ്രൻ


ആറാട്ടുകടവിൽ അന്നുരാവിൽ

ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...
(ആറാട്ടുകടവിൽ......)

തീവെട്ടിക്കണ്ണുകൾ അകലെ മിന്നി...
നിൻ കാമക്കണ്ണുകൾ അരികിൽ മിന്നി...
വേലക്കുളങ്ങരെ നിഴൽ മയങ്ങി...
വേദാന്തമൊക്കെയും ഇരുളിൽ മുങ്ങി...
പൂക്കാതെ പൂക്കും പുളകമേനി
പുതിയ ഭംഗികൾ ചൂടി നിന്നു....
ഒന്നു ചേർന്നു നമ്മൾ നമ്മെ മറന്നു നിന്നു...മറന്നു നിന്നു....

ആറാട്ടുകടവിൽ അന്നുരാവിൽ
ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...

ഓ...എത്ര മധുരം നിന്നോർമ്മകൾ
ആരോമലേ എന്നാരോമലേ....
ഓ...എത്ര മധുരം നിന്നോർമ്മകൾ ആരോമലേ എന്നാരോമലേ....
കണ്ണാടിക്കവിളിൽ കളഭമായി....
വിരിയാത്ത മുകുളം വിടർന്നു പാടി...
മൌനങ്ങളാൽ നമ്മൾ കവിതചൊല്ലി
മാനത്ത് താരങ്ങൾ നിരന്നു തുള്ളി
പൂങ്കാറ്റിലലിയും പൂമനത്തിൽ
നിന്റെ നെടുവീർപ്പിതളുകളും
മലർച്ചുണ്ടിൽ ബാക്കിനിന്ന
ചുംബനവും അലിഞ്ഞൊഴുകി....

ആറാട്ടുകടവിൽ അന്നുരാവിൽ
ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...

ഓ...ആട്ടപ്പാട്ടിൻ പൊന്നോളങ്ങൾ
രാഗംതൂകി താളജാലം തൂകി...
ഓ...ആട്ടപ്പാട്ടിൻ പൊന്നോളങ്ങൾ
രാഗംതൂകി താളജാലം തൂകി...
കചദേവയാനിതൻ കഥ നടന്നു...
കളിയരങ്ങത്താട്ടവിളക്കണഞ്ഞു...
അകാശത്തമിട്ടുകൾ ഉയർന്നുപൊട്ടി....
അകതാരിൽ അമിട്ടുകൾ ചേർന്നുപൊട്ടി....
നീരാട്ടുകടവിൽ നീലക്കുളത്തിൽ
നിന്റെ മാറിലെ കുളിരുചൂടി
രണ്ട് പൊന്നും താമരപ്പൂമൊട്ടുകളും വിടർന്നു വന്നു....

ആറാട്ടുകടവിൽ അന്നുരാവിൽ
ആളും മേളവും പോയ്മറഞ്ഞു
പിന്നെ നീയും കുളിരുമെന്നെ കാത്തുനിന്നു...കാത്തുനിന്നു...


ഇവിടെ



3. പാടിയതു: പി. സുശീല

ചുവന്നപട്ടും തെറ്റിപ്പൂവും മലരും കൊണ്ടുവന്നേ
നിനക്കായ് പൂവോടത്തില്‍ അഗ്നി പൂക്കള്‍ കൊണ്ടുവന്നേ
കനിഞ്ഞാല്‍ എല്ലാം നല്‍കും ഉഗ്രരൂപിണിയും
ശക്തിരൂപിണിയും രക്തചാമുണ്ഡിയും നീ

കയ്യില്‍ ത്രിശൂലം ധരിച്ചും ചിരിച്ചും
കാന്തന്റെ മെയ്യോടു ചേര്‍ന്നാടുമമ്മേ
ഓംകാരത്തുടിയില്‍ നിറഞ്ഞാടുമമ്മേ
താളം പലതാളം താരാപഥങ്ങള്‍
ആപാദചലനം തകര്‍ക്കുന്നിതമ്മേ
ആനന്ദനടനം തുടങ്ങീടുമമ്മേ
കയ്യില്‍ ത്രിശൂലം..........

എങ്ങും നിറഞ്ഞും തുടിച്ചും ലയിച്ചും
ആബ്രഹ്മസത്യം ഉണര്‍ത്തുന്നോരമ്മേ
ആധാരശിലയായി വാഴുന്നോരമ്മേ
കോപം ശിവനേത്രം കനലാക്കും നേരം
ആനെറ്റി അമൃതാല്‍ നനയ്ക്കുന്നോരമ്മേ
ആലോല കുളിര്‍മാല ചാര്‍ത്തുന്നോരമ്മേ
എങ്ങും നിറഞ്ഞും............

ഇവിടെ



4. പാടിയതു: സുശീല & പി. ജയചന്ദ്രൻ

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....
(ഝിൽ ഝിൽ ഝിൽ ....)

നിൻ കണ്ണിലെ മധുശാല...എൻ മനസ്സിൻ പാഠശാല...
നിൻ കണ്ണിലെ മധുശാല...എൻ മനസ്സിൻ പാഠശാല...
നിൻ മേനിയാം പുഷ്പമാല ....
എന്നും മാറിൽ ചാർത്താൻ കാലം കനിഞ്ഞുവെങ്കിൽ...

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ...
വളകൾ കിലുങ്ങി മൊഴിയിൽ....
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....

ഈ പ്രേമത്തിൻ വർണ്ണമേളം....ഈ ലഹരീലയതാളം...
നിൻ ദാഹത്തിൻ സർപ്പനൃത്തം...നിൻ മാറിൽ പൂക്കും വികാരം....
ഈ മദനോത്സവരംഗം....ഈ മധുവർഷത്തിൻ ഗാനം...
ഈ മദനോത്സവരംഗം....ഈ മധുവർഷത്തിൻ ഗാനം...
നിൻ നെഞ്ചിൽ ചേർന്നെൻ മയക്കം
ഇന്നും എന്നും തുടരാൻ കാലം കനിഞ്ഞുവെങ്കിൽ...

ഝിൽ ഝിൽ ഝിൽ ചിലമ്പനങ്ങി ചിരിയിൽ..
വളകൾ കിലുങ്ങി മൊഴിയിൽ
നാണപൂക്കൾ വിൽക്കും പൂക്കാരി നീ...
ധട് ധട് ധട് തുടിച്ചുപൊങ്ങും നെഞ്ചം
നിന്റെ രാഗമഞ്ചം സ്വപ്നനികുഞ്ജം....
(ഝിൽ ഝിൽ ഝിൽ .....)

ഇവിടെ

വിഡിയോ



5. പാടിയതു: എസ്. ജാനകി

മനസ്സേ നിന്‍ പൊന്നമ്പലം മകരസംക്രമം നിത്യം
മിഴിനീരാലഹോരാത്രം നടത്തുന്നഭിഷേകം ഞാന്‍
അലര്‍വാടും സ്വപ്നങ്ങളാല്‍ അണിയിച്ചു നിറമാല്യം
അഴലിന്റെ മകളേ നീ അറിയില്ലെന്നോ
(മനസ്സേ ‍)

ശരണം നീയല്ലാതാരീ ശരശയ്യയില്‍
വെളിച്ചം നീയല്ലാതേതീ ഇരുള്‍മാളത്തില്‍ (ശരണം)
പന്തളബാലകനേ കനിയുകില്ലേ
പമ്പാവാസനേ ദയ ചൊരിയുകില്ലേ
മനസ്സേ നിന്‍ പൊന്നമ്പലം

കദനത്തിന്‍ കരിമല കടന്നവള്‍ ഞാന്‍
കണികാണുകില്ലേ മുന്‍പില്‍ കനകജ്യോതി (കദന‍)
നിന്റെപൂങ്കാവനത്തില്‍ എനിയ്ക്കായൊരു
പുണ്യമലര്‍പോലും ഇനി വിടരുകില്ലേ
(മനസ്സേ)


ഇവിടെ


6. പാടിയതു: യേശുദാസ്

പൂവിരിഞ്ഞല്ലൊ അതു തേന്‍ ചൊരിഞ്ഞല്ലൊ
മണം പരന്നല്ലൊ മദം നുകര്‍ന്നാടാനായ് കാമുകന്‍
പറന്നണഞ്ഞപ്പോള്‍
ആ മലര്‍ നീയായ് മാറുന്നു നര്‍ത്തകിയാകുന്നു
ഏപ്രില്‍ ലില്ലി....
പ്രണയക്കുളിരെന്‍ മാറില്‍ ചാര്‍ത്തും ഏപ്രില്‍ ലില്ലി നീ


നിലാവിലോ കിനാവിലോ നീയെന്നുള്ളില്‍ വന്നു?
സുഗന്ധമായ് നിരന്തരം നീയെന്നുള്ളില്‍ വാണൂ
(നിലാവിലോ )
നിന്റെ തലയിണപ്പട്ടില്‍ എന്നുമെന്‍ തല ചായ്ക്കാന്‍
കൊതിക്കുന്നു മദിക്കുമെന്‍ ആവേശം അടങ്ങുമൊ?
(പൂവിരിഞ്ഞല്ലൊ )

ഉലഞ്ഞുവോ ഉതിര്‍ന്നുവോ നിന്‍പൊന്നരഞ്ഞാണം
പിണങ്ങുമോ പിടക്കുമോ നിന്‍പാദപൊന്‍ താളം
(ഉലഞ്ഞുവോ )
നിന്റെ പൂവിരിപ്പട്ടില്‍ ഒരുപൊന്‍ നൂലായ് മാറാന്‍
കൊതിക്കുന്നു ജ്വലിക്കുമെന്‍ മോഹാഗ്നി അടങ്ങുമോ?
(പൂവിരിഞ്ഞല്ലൊ)

ഇവിടെ