Powered By Blogger

Monday, September 5, 2011

ഓ.എൻ.വി.ക്കു ഏറ്റവും പ്രിയമാർന്ന സ്വന്തം ഗാനങ്ങൾ [2]



തന്റെ സ്വന്തം രചനയിൽ നിന്നും സ്വയം തിരഞ്ഞെടുത്ത അവിസ്മരണീയമായ ഗാനങ്ങൾ ഓ.എൻ. വി. ...ഇതാ.. [രണ്ടാം ഭാഗം}




9.

ചിത്രം: നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] പത്മരാജന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ ജെ യേശുദാസ്‌

പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... (മാതളങ്ങള്‍..)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍

നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ (നിന്നനുരാഗ .. )
തരളാര്‍ദ്രമിതാ തല ചായ്കുകയായ്‌
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍

പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ (പവിഴം പോല്‍...)
പവിഴം പോല്‍ പവിഴാധരം പോല്‍....
പനിനീര്‍... പൊന്മുകുളം പോല്‍......

ഇവിടെ


വിഡിയോ


10.


ചിത്രം: സൂര്യഗായത്രി [1992] അനിൽ
രചന: ഓ.എൻ.വി.
സംഗീതം: രവീന്ദ്രൻ

പാടിയതു: യേശുദാസ്...’.

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല്‍ കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം..

ലാലലാല ലാലല ലലാലലാ ലാലലാ....

പൂവു പെറ്റൊരുണ്ണിയാ തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
തൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ...



ഇവിടെ


വിഡിയോ


11.


ചിത്രം:ആരണ്യകം [1998] ഹരിഹരന്‍
രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം രഘുനാഥ് സേത്ത്

പാടിയതു: കെ. ജെ. യേശുദാസ്

ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര്‍ പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില്‍ മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ

കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്‍
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന്‍ രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്‍ അഞ്ജനത്തില്‍
ചാന്ത് തൊട്ടത്‌ പോലെ
ചാന്ത് തൊട്ടത്‌ പോലെ...
[ആത്മാവില്‍]

ഇവിടെ


വിഡിയോ




12.


ചിത്രം: മേഘമല്‍ഹര്‍‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍

പാടിയതു: യേശുദാസ്

ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...

ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....



ഇവിടെ

വിഡിയോ



13.


ചിത്രം: ഇടനാഴിയില്‍ ഒരു കാലൊച്ച
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദക്ഷിണാമൂര്‍ത്തി വി
പാടിയതു:യേശുദാസ്

വാതില്‍പ്പഴുതിലൂടെന്‍‌മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍‌കള -
മധുരമാം കാലൊച്ച കേട്ടു ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ഇലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2) ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നു (2)♪
( വാതില്‍പ്പഴുതിലൂടെന്‍

ഇവിടെ

വിഡിയോ


14.


ചിത്രം: പഴശ്ശിരാജാ [ 2009 ] ഹരിഹരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ഇളയരാജ
പാടിയതു: കെ ജെ യേശുദാസ് & എം ജി ശ്രീകുമാർ

ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസർഗ്ഗതാളമാർന്നതിവിടെ

ആദിയുഷസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസർഗ്ഗതാളമാർന്നതിവിടെ

ബോധനിലാപ്പാൽ കറന്നു
മാമുനിമാർ തപം ചെയ്തു
നാദഗംഗയൊഴുകി വന്നതിവിടെ (ആദിയുഷഃ...)


ആരിവിടെ കൂരിരുളിൻ നടകൾ തീർത്തൂ
ആരിവിടെ തേൻ കടന്നൽ കൂടു തകർത്തൂ (2)

ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമല തൻ മൗനമുടച്ചൂ
സ്വാതന്ത്ര്യമേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ (ആദിയുഷഃ...)
ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നൂ
സൂരതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളം പോലേ
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്‍ന്നൂ
"സ്വാതന്ത്ര്യമേ" നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ..[ ആദിഉഷ...


ഇവിടെ

വിഡിയോ

15.

ചിത്രം: മിഴികൾ സാക്ഷി [2008] അശോക് ആർ. നാഥ്
രചന: ഓ.എൻ. വി.
സംഗീതം: ദക്ഷിണാ മൂർത്തി

പാടിയതു: അപർണ്ണ രാജീവ്

മഞ്ജുതര ശ്രീലതികാഗൃഹത്തില്‍
എന്‍ കഞ്ജലോചനാ നിന്നെ കാത്തിരിപ്പൂ
ഞാന്‍ കാത്തിരിപ്പൂ...
വന്നണയാനെന്തേ വൈകുന്നു നീ
എന്തേ എന്നെ മറന്നുവോ കണ്ണാ
നിനക്കെന്നെ മറക്കുവാനാമോ

(മഞ്ജുതര)

മണമുള്ള തിരിയിട്ടു കുടമുല്ലമലരുകള്‍
വിളക്കുവെച്ചൂ, അന്തിവിളക്കുവെച്ചു
വരുമവന്‍ വരുമെന്നു മധുരമര്‍മ്മരങ്ങളായ്
അരുമയായ് ഒരു കാറ്റു തഴുകിയോതി
വരുവാനിനിയും വൈകരുതേ‍
ഈ കരുണതന്‍ മണിമുകിലേ

(മഞ്ജുതര)

ഒരുവരുമറിയാതെ അവന്‍ വന്നു പുണര്‍ന്നുവോ
കടമ്പുകളേ ആകെ തളിര്‍ത്തതെന്തേ
പരിഭവം നടിച്ചെങ്ങോ മറഞ്ഞു നീയിരുന്നാലും
ഒരു പുല്ലാങ്കുഴല്‍പ്പാ‍ട്ടായൊഴുകിവരും
അണയാനിനിയും വൈകരുതേ
നീ കനിവിന്റെ യമുനയല്ലേ

(മഞ്ജുതര)


ഇവിടെ

വിഡിയോ




No comments: