Powered By Blogger

Wednesday, September 22, 2010

വിദ്യാസാഗർ: മാന്ത്രിക സംഗീതം 1. [22 ഗാനങ്ങൾ]





വിദ്യാസാഗർ: ചലച്ചിത്രഗാന സംവിധായകൻ


ജീവിതരേഖ

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു വിദ്യാസാഗർ ജനിച്ചത്. പിതാവ് യു. രാമചന്ദറിന്‌ എട്ടു സംഗീതോപകരണങ്ങൾ വായിക്കാനറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാമഹനായ വരാഹ നരസിംഹ മൂർത്തി വിജയനഗരം ബോബിനി രാജവംശത്തിലെ കൊട്ടാരം വിദ്വാനായിരുന്നു.
ആദ്യകാലം

നാലു വയസ്സു മുതൽ വിദ്യാസാഗർ അച്ഛനിൽ നിന്നും സംഗീതം അഭ്യസിച്ചു തുടങ്ങി. 8 വയസ്സുള്ളപ്പോൾ ധൻ‌രാജ് മാസ്റ്ററുടെ കീഴിൽ നാലു വർഷത്തോളം ഗിത്താറും പിന്നീട് പിയാനോയും അഭ്യസിച്ചു. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസികിൽ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു. പതിനൊന്ന് വയസ്സുള്ളപ്പോൾ തന്നെ പന്ത്രണ്ടോളം സംഗീതോപകരണങ്ങളിൽ വിദഗ്ദ്ധനായി[അവലംബം ആവശ്യമാണ്].
ചലച്ചിത്രസംഗീതരംഗത്തേക്ക്

അക്കാലത്ത് ചെന്നെയിലായിരുന്നു മിക്ക സിനിമകളുടെയും പാട്ടുകൾ റെക്കോർഡ് ചെയ്തിരുന്നത്. വിദ്യാസാഗറിന് ചെന്നെയിൽ ശബ്ദലേഖനം ചെയ്ത വിവിധ ഭാഷകളിലെ സിനിമകളിലെ പല സംഗീത സംവിധായകരുടെയും സഹായിയായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. 1989-ൽ രാജശേഖരൻ (റോബർട്ട്) സംവിധാനം ചെയ്ത പൂമാനം എന്ന തമിഴ് സിനിമയിലെ എൻ അൻപേ എന്ന ഗാനത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പക്ഷേ ഗാനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1993-96 കാലഘട്ടത്തിൽ തെലുങ്ക് സിനിമയിൽ ചേക്കേറിയ വിദ്യാസാഗർ അവിടത്തെ മുൻ‌നിര സംഗീതസംവിധായകനായി മാറി.

1994-95 ൽ തമിഴ് സംവിധായകനും നടനുമായ അർജ്ജുൻ അദ്ദേഹത്തെ വീണ്ടും തമിഴിൽ കൊണ്ടുവന്നു. അർജ്ജുന് വേണ്ടി കർണ്ണ, സുഭാഷ് എന്നീ ചിത്രങ്ങൾക്ക് സംഗീതം പകർന്നു. നല്ല മെലഡി ഗാനങ്ങൾ ഉണ്ടായിരുന്നെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് സംഗീത സംവിധായകൻ ശ്രദ്ധിക്കപ്പെട്ടില്ല.

മലയാള ചലച്ചിത്ര അഭിനേതാവായ മമ്മൂട്ടിയുമായുള്ള പരിചയം 1996-ൽ വിദ്യാസാഗറിനെ മലയാള സിനിമയിലെത്തിച്ചു. ‘മലയാള ചിത്രത്തിൽ സംഗീതം ചെയ്യാൻ താല്പര്യമുണ്ടൊ‘ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘താങ്കൾ നായകനാണെങ്കിൽ ചെയ്യാം‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മമ്മൂട്ടി-കമൽ ടീമിന്റെ അഴകിയ രാവണൻ എന്ന വിദ്യാസാഗറിന്റെ ആദ്യ മലയാളചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ ജനപ്രിയമായി. മനോഹരമായ ഒരു മെലഡി ഗാനമെങ്കിലും ഇല്ലാതെ ഒരു ചിത്രവും മലയാളത്തിൽ അദ്ദേഹം ചെയ്തിട്ടില്ല. അഴകിയ രാവണൻ, പ്രണയവർണ്ണങ്ങൾ, നിറം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റി.

സ്വരാഭിഷേകം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനത്തിനുള്ള 2005-ലെ ദേശീയ പുരസ്കാരം ലഭിച്ചു. ആ വർഷം തന്നെ പുറത്തിറങ്ങിയ രജനികാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയിലൂടെ വിദ്യാസാഗർ തമിഴിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മലയാള
സിനിമകളിൽ 41 ചിത്രങ്ങൾക്കു ഇതു വരെ സംവിധാനം നിർവ്വഹിക്കുക ഉണ്ടായി.അഴകിയ രാവണൻ മുതൽ വന്ദേമാതരം വരെ....

സംഗീത സംവിധാനം: വിദ്യാസാഗർ
1.

ചിത്രം : അഴകിയ രാവണന്‍ [1996] കമൽ
അഭിനേതാക്കൾ: മമ്മൂട്ടി, ശ്രീനിവാസൻ,ഭാനുപ്രിയ, വത്സലാ മേനോൻ, ബിജു മേനോൻ

രചന: കൈതപ്രം




[ 1.] പാടിയതു: യേശുദാസ് & ശബ്നം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)


പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

ഇവിടെ


വിഡിയോ





[2]. പാടിയതു: സുജാത / യേശുദാസ്
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)

വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)

ഇവിടെ

വിഡിയോ


വിഡിയോ



2.

ചിത്രം: ഇന്ദ്രപ്രസ്ഥം [1996] ഹരിദാസ്
താരങ്ങൾ: മമ്മൂട്ടി, സിമ്രാൻ, വിക്രം. ഒടുവിൽ ഉണ്ണികൃഷ്ണൻ...
രചന: കൈതപ്രം & ഗിരീഷ് പുത്തൻ

പാടിയതു: ബിജു നാരായൺ & സുജാത


മഴവില്ലിന്‍ കൊട്ടാരത്തില്‍
മണിമേഘത്താളം തട്ടി ശൃംഗാരം
ഇളമാറില്‍ ചന്ദനമണിയും
കാശ്മീരപ്പെണ്‍കൊടി തേടി അനുരാഗം
(മഴവില്ലിന്‍)

ഒരു ഡാല്‍ത്തടാകമാണെന്റെ ഹൃദയം
അതില്‍ നീ ഒഴുകും ഡാഫോഡില്‍
ഒരു താജ്മഹാളിനഴകിന്നു മുന്നില്‍
യമുനാനദിയെന്‍ അഭിലാഷം
പെയ്യുന്നു മരുഭൂവില്‍ സിന്ദൂരപ്പൂവോ
കുളിരുന്നു വാസന്തം പൂന്തെന്നല്‍ക്കൈകളില്‍
ഇതു നാം തേടും സോമരസം
(മഴവില്ലിന്‍)

ഇനിയെന്തുവേണം ഇനിയെന്തുവേണം
പകരം നീ ഇന്നെന്തു തരും?
ഈ പ്രേമരാത്രി പുലരാതിരുന്നാല്‍
എല്ലാമെല്ലാം പകര്‍ന്നു തരും
കണ്മുനയില്‍ പരിഭവമോ നക്ഷത്രപ്പൂക്കളോ
കണ്ണാടിക്കവിളത്ത് ചെമ്പവിഴച്ചന്തമോ
പറയൂ നീയെന്‍ കാമനയോ...[മഴവില്ലിൻ...

ഇവിടെ


വിഡിയോ


3.


ചിത്രം : വര്‍ണ്ണപ്പകിട്ടു [ 1997 ] ഐ.വി. ശശി
താരങ്ങൾ: മോഹൻലാൽ, മീന, ദിവ്യാ ഉണ്ണി, ജനാർദ്ധനൻ, ജഗദീഷ്...


രചന: ഗിരീഷ് പുത്തഞ്ചെരി


[1] പാടിയതു: എം.ജി. ശ്രീകുമാര്‍ / ചിത്ര


വെള്ളിനിലാ തുള്ളികളോ കണ്പീലിയില്‍
തെന്നലിലോ ചന്ദനമോ പൊന്‍‍ തൂവലില്‍
‍വിലോലമായ് തൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം... [ 2 ]

മറഞ്ഞു നിന്‍ നെഞ്ചിലെന്‍ മനസിലെ കുങ്കുമം
തളിര്‍ വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ പദങ്ങളിലൂടെ വരും
നിന്‍ കാല്‍ പാടുകള്‍ പിന്തുടരാം‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ
പ്രസാദം പങ്കിടുവാന്‍
മഞ്ഞിതള്‍ മൂടുമൊരോര്‍മ്മകളില്‍ ഒരു
പൊന്‍ തിരിയായ് ഞാന്‍ പൂത്തുണരാം... [ വെള്ളിനിലാ

നിറഞ്ഞൊരെന്‍ മോഹമായ്‌ വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാ കുളിരമ്പിളിയില്‍ എന്നെ ഉണര്‍ത്തും പുണ്യലതേ
തങ്ക വിരല്‍ തൊടുമാനിമിഷം താനെ ഒരുങ്ങും തമ്പുരുവേ
പെയ്തലിയുന്ന പകല്‍ മഴയിലൊരു പാല്‍ പുഴയായ് വീണൊഴുകാം [ വെള്ളി നിലാ



ഇവിടെ


വിഡിയോ


[2] പാടിയതു: ചിത്ര / എം.ജി ശ്രീകുമാർ

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്....
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍

പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം
കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം
തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍
മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍
മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്.....

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍

പീലി നിലാവിന്‍ പിച്ചകത്തേരില്‍ അണയും രാത്തിങ്കള്‍
സ്നേഹപരാഗം പെയ്യുകയായി മനസ്സിന്‍ പൂച്ചെണ്ടിൽ
നിറമാറില്‍ ചേര്‍ത്തവള്‍ താരാട്ടി മിഴിനീരിന്‍ തുള്ളി തുടച്ചാറ്റി
ശിശിര ചന്ദ്രികയായ് മധുരസാന്ത്വനമായ്.......

ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍
ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി
രാഗസുമംഗലിയായ് ദേവമനോഹരിയായ്.......

ഇവിടെ

വിഡിയോ



4.


ചിത്രം: ഒരു മറവത്തൂർ കനവു [ 1998] ലാൽ ജോസ്
താരങ്ങൾ: മമ്മൂട്ടി, ബിജു മേനോൻ, ശ്രീനിവാസൻ, നെടുമുടി വേണു, മോഹിനി
ദിവ്യാ ഉണ്ണീ, സുകുമാരി...

രചന: ഗിരീഷ് പുത്തൻ


പാടിയതു: യേശുദാസ്, പുഷ്പവനം കുപ്പുസ്വാമി, സുജാത


വാനത്തിലെ എരിയിതൊരു വട്ടവിളക്ക് - അതെ
വണങ്കിടവേ ഏറ്റിവെച്ചോ കുത്തുവിളക്ക്
ചന്ദിരന്‍ നമക്കു ദൈവമെടീ - അതെ
കുമ്പിട്ട് കുമ്പിട്ട് കുമ്മിയടി...

സുന്ദരിയേ സുന്ദരിയേ...
സെന്തമിഴിന്‍ പെണ്‍കൊടിയേ...
മഞ്ചള്‍മണം പൂസിവരും...
മാര്‍കഴിതന്‍ പൈങ്കിളിയേ...
തെങ്കാസിസാന്തും ഇട്ട്...
തെരുക്കൂത്തുംപാട്ടും പോട്ട്...
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)

വെള്ളിത്തിടമ്പെടുക്കും തിങ്കള്‍ക്കുറുമ്പനാന
മുമ്പില്‍ എഴുന്നള്ളിടും നേരം...
മണ്ണും മനസ്സും മെല്ലെ മഞ്ഞില്‍ക്കുളിച്ചൊരുങ്ങി
അന്‍പില്‍ അണിഞ്ഞൊരുങ്ങും നേരം....
ഊരിലിതാ ഉത്സവമായ് ഉണ്മകള്‍തന്‍ മത്സരമായ്
പൂക്കാവടി പാല്‍ക്കാവടിയമ്മന്‍‌കുടമായ്
പൊയ്‌ക്കോലം മയിലാട്ടം നാഗസ്വരമായ്
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)

തെന്നല്‍ പതുങ്ങിവന്നു നെഞ്ചില്‍ ഉരുമ്മിനിന്നു
കാതില്‍ കഥപറയും കാലം...
കണ്ണില്‍ വിളക്കുംവെച്ച് കന്നിക്കിനാവും കണ്ട്
മോഹം വിരിഞ്ഞൊരുങ്ങും പ്രായം...
മണമകളേ മണിക്കുയിലേ മാമയിലായ് നീയാട്
കളിയാടി ഇസൈ പാടി ഇമ്പം തരുവാന്‍
കല്യാണത്തിരുനാളിന്‍ കാലം വരുവാന്‍
തെന്മാങ്കത്തേനേ മുന്നില്‍ വാ നീ വാ
തെന്‍പാണ്ടിക്കോലമയില്‍ വാ...
(സുന്ദരിയേ)


ഇവിടെ

വിഡിയോ



5.



ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍ [1998] സിബി മലയില്‍
താരങ്ങൾ: സുരേഷ് ഗോപി, മഞ്ജു വാര്യർ, ദിവ്യാ ഉണ്ണി, ബിജു മേനോൻ,കരമൻ
ജനാർദ്ധനൻ നായർ, ജോസ് പല്ലിശ്ശേരി


രചന: ഗിരീഷ് പുത്തഞ്ചേരി

[1] പാടിയതു: കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര

ആരോ വിരല്‍ നീട്ടി മന‍സിന്‍ മണ്‍വീണയില്‍...
ഏതോ മിഴി നീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന്‍ മണ്‍വീണയിൽ...(ആരോ…)

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര്‍ മുകിലായ് നീ..( ആരോ...

ഇവിടെ

വിഡിയോ


[ 2] രചന: സച്ചിദാനന്ദൻ പുഴങ്കര
പാടിയതു: സുജാത

വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ

കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ്‌ മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ

മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ്‌ ചാരിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ്‌ മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)

ഇവിടെ

വിഡിയോ


[3] രചന: ഗിരീഷ് പുത്തൻ

പാടിയതു: ചിത്ര & യേശുദാസ്


കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും കുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാന്‍ കുടമുല്ലക്കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോലക്കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളന്‍ വന്നുവിളിച്ചാല്‍ നാണം കൊള്ളും മനസ്സല്ലേ
(കണ്ണാടി)

പൂവില്‍ ഈ പുല്ലാങ്കുഴലില്‍ പെണ്ണേ നീ മൂളിയുണര്‍ത്തും
പാട്ടിന്റെ പല്ലവിയെന്റെ കാതിലോതുമോ
മെല്ലെ ഈ ചില്ലുനിലാവില്‍ മുല്ലേ നിന്‍ മുത്തുപൊഴിയ്ക്കും
കിന്നാരക്കാറ്റു കവിള്‍പ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളില്‍ ഓരോ മോഹം പൂക്കുമ്പോള്‍
ഈണത്തില്‍ പാടീ പൂങ്കുയില്‍...
(കണ്ണാടി)

മഞ്ഞില്‍ ഈ മുന്തിരിവള്ളിയിലല്ലിപ്പൂ പൂത്തുവിരിഞ്ഞാല്‍
കാണും ഞാനെന്റെ കിനാവില്‍ നിന്റെ പൂമുഖം
എന്നും രാക്കൂന്തലഴിച്ചിട്ടെന്നെ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണിമുത്തേ നീ വരും നാള്‍
പൂക്കും കാവോ പൊന്‍‌പൂവോ...
തൂവല്‍ വീശും വെണ്‍പ്രാവോ...
നെഞ്ചോരം നേരും ഭാവുകം...
(കണ്ണാടി)

ഇവിടെ

വിഡിയോ


6.

ചിത്രം: സമ്മര്‍ ഇന്‍ ബേത്‌ലഹേം [1998] സിബി മലയിൽ
താരങ്ങൾ: സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ, ശ്രീ ജയ,
രസിക, ധന്യ, മയൂരി, രീന സുകുമാരി, കലാഭവൻ മണി, സാദിക്ക്

രചന: ഗിരീഷ് പുത്തഞ്ചേരി


[1]പാടിയതു: യേശുദാസ് / ചിത്ര

(മികച്ച സംഗീത രചനക്ക് സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ഗാനം..!)

ഒരു രാത്രി കൂടി വിടവാങ്ങവെ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ ( ഒരു രാത്രി)

പല നാളലഞ്ഞ മരുയാത്രയില്‍ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമെ
മിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീ വിരിയാനൊരുങ്ങി നില്‍ക്കയൊ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍ തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു നെറുകില്‍ തലോടി മാഞ്ഞുവൊ
നെറുകില്‍ തലോടി മാഞ്ഞുവൊ ( ഒരു രാത്രി)

മലര്‍മഞ്ഞു വീണ വനവീഥിയില്‍ ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍ മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍ കനിവോടെ പൂത്ത മണിദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍ തിരിനാളമെന്നും കാത്തിടാം..
തിരിനാളമെന്നും കാത്തിടാം ( ഒരു രാത്രി

ഇവിടെ

വിഡിയോ


[2] പാടിയതു: ശ്രീനിവാസ് & സുജാത


എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... (എത്രയോ ജന്മമായ് ..

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്....

ഇവിടെ

വിഡിയോ



[3] പാടിയതു: ചിത്ര

ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ..ഓ
ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ..
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ ഓ...ഓ..
(ചൂളമടിച്ചു...)

മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
നിഴലോലത്തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായംകാലം (2)
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞു പൂമ്പാറ്റകൾ ഓ...ഓ..
(ചൂളമടിച്ചു...)

പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ(2)
നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ..
(ചൂളമടിച്ചു...)


ഇവിടെ

വിഡിയോ


7.

ചിത്രം: നിറം [1999] കമൽ
താരങ്ങൾ: ബോബൻ കുഞ്ചാക്കൊ, ബോബൻ ആലുമ്മൂടൻ, ലാലൂ അലക്സ്, ശാലിനി;
ജോമോൾ, എസ്. അംബിക, കെ.പി.ഏ.സി. ലളിത

രചന: ഗിരീഷ് പുത്തഞ്ചേരി


[1] പാടിയതു: യേശുദാസ് & ശബ്നം

ഒരു ചിക് ചിക് ചിക് ചിറകിൽ
മഴവില്ലു വിരിക്കും മനസ്സേ ശുക്രിയാ ശുക്രിയാ
ഹെയ് കുക്ക് കുക്ക് കുക്ക് കുറുകി
കുഴൽ ഊതിപ്പാടും കുയിലേ
ശുക്രിയാ ശുക്രിയാ (2)

നിൻ പാട്ടിനു കൂട്ടിനു പോരാം
കുളിർമുത്തുകൾ വാരിവിതയ്ക്കാം
ഈ നീലനിലാവിനു നേരാം ശുക്രിയാ ശുക്രിയാ (ഒരു ചിക്....)


ഓ...ഓ...ഓ...
ഓ,...ഓ...ഓ...
ആക്ച്വലി ബോറാകുമ്പോൾ മേഡേൺ ലൈഫേ ശുക്രിയാ
റ്റോട്ടലി ഫൂളാകുമ്പോൾ ക്യാമ്പസ് ലവേ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
എക്സാമായാൽ സർക്കാരിൻ ലോഡ് ഷെഡിങ്ങിനു ശുക്രിയാ
കൈ കാട്ടുമ്പോൾ കാണാത്ത ബസ് ഡ്രൈവർക്കും ശുക്രിയാ
വേനൽ വന്നാൽ വെയിൽ കായും വാട്ടർടാപ്പിനു ശുക്രിയാ
ചാനൽ തോറും നിശ മാറും വിഡ്ഡിപ്പെട്ടിക്കു ശുക്രിയാ
ശുക്രിയാ.... (ഒരു ചിക്...)


ഹ ഹഹാ ഹൊയ് ഹൊയ്.....

കാതലൻ നേരിൽ വന്നാൽ കേണൽ സാറേ ശുക്രിയാ
ക്യാ കരൂ മംഗൾ ഹോഗാ മേരീ ബഹനാ ബൈ ബൈ ശുക്രിയാ
ശുക്രിയാ ഹോയ് ശുക്രിയാ ശുക്രിയാ (2)
ഓസിൽ ഡെയ്‌ലി സ്കോച്ച് ആകും സണ്ണിച്ചായനു ശുക്രിയാ
വീശിപ്പോയാൽ ഫ്ലാറ്റാകും ജോബച്ചായനു ശുക്രിയാ
മായാമമ്മി ദീപാന്റി ബഫെറ്റ് റ്റൈമിൽ ശുക്രിയാ
തിന്നാൻ വയ്യ എൻ ഭയ്യാ ഡയബറ്റികായ് ശുക്രിയാ

ഇവിടെ

വിഡിയോ


[2] പാടിയതു: ചിത്ര & യേശുദാസ്

ആകാശ മേഘം മറഞ്ഞേ പോയ്‌
അനുരാഗ തീരം കരഞ്ഞേ പോയ്‌
ഒരു കോണില്‍ എല്ലാം മറന്നേ നില്‍പ്പൂ ഒരേകാന്ത താരകം

(M) യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
(F) ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി
(M) യാത്രയായ് സൂര്യാങ്കുരം (F) ഏകയായ് നീലാംബരം
(M) ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി

(M&F-ആ �ആ �.ആ �.).
(M) മായുന്നു വെണ്ണിലാവും നിന്‍ പാട്ടും
പൂഴി മണ്ണില്‍ വീഴും നിന്‍ കാലടിപ്പാടും... തോഴീ
(F) പെയ്യാതെ വിങ്ങി നില്‍പ്പൂ വിണ്‍മേഘം
കാത്തു നില്‍പ്പൂ ദൂരെ ഈ ശ്യാമയാം ഭൂമി വീണ്ടും
(M) ഒരോര്‍മയായി മാഞ്ഞു പോവതെങ്ങു നിന്‍ രൂപം
(F) ഒരോര്‍മയായി മാഞ്ഞു പോവതെങ്ങു നിന്‍ രൂപം
(M-ഉം.. ഉം ... F-ആ �.ആ �...)
(F) യാത്രയായ് സൂര്യാങ്കുരം (M) ഏകയായ് നീലാംബരം

(F) ആരോടും മിണ്ടിടാതെ നീ പോകേ ഭാവുകങ്ങള്‍
നേര്‍ന്നീടാം നൊമ്പരത്തോടെ... എന്നും
(M) എന്നെന്നും ഏറ്റു വാങ്ങാം ഈ മൌനം
യാത്രയാവാന്‍ നില്‍ക്കും നിന്‍ കണ്ണുനീര്‍ മുത്തും പൊന്നേ �
(F) കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
(M) കിനാവുമായ് പറന്നു പോവതെങ്ങു നീ മാത്രം
(F-ഉം �.ഉം �..M-ആ �ആ �ആ �)
(D) യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം
ആര്‍ദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി


ഇവിടെ

വിഡിയോ



[3] പാടിയതു: യേശുദാസ് / സുജാത

മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലില്‍
കനവറിയാതെ ഏതോ കിനാവുപോലെ ~~
മനമറിയാതെ പാറിയെന്‍ മനസരസോരം
പ്രണയനിലാക്കിളി നീ ശഹാന പാടി~ ~
ഇതുവരെ വന്നുണര്‍ന്നിടാതൊരു പുതുരാഗം
എവിടെ മറന്നു ഞാന്‍ ഈ പ്രിയാനുരാഗം ~
[മിഴിയറിയാതെ]

കണ്‍ ചിമ്മിയോ നിന്‍ ജാലകം
ഏതോ നിഴല്‍ തുമ്പികള്‍ തുള്ളിയോ
കാതോര്‍ക്കയായ് എന്‍ രാവുകള്‍ കാറ്റായ് വരും നിന്റെ കാല്‍താളവും
തങ്ക തിങ്കള്‍ തേരേറി വര്‍ണ്ണ പൂവിന്‍ തേന്‍ തേടി
പീലി തുമ്പില്‍ കൈമാറും മോഹങ്ങളെ
എന്നും നിന്നെ കണ്‍ കോണില്‍ മിന്നും പൊന്നായ് കാത്തോളാം
ഒന്നും മിണ്ടാതെന്തേ നീ നില്‍പ്പൂ മുന്നില്‍
[മിഴിയറിയാതെ]


തൂമഞ്ഞിനും കുളിരേകുവാന്‍ ദേവാമൃതം നല്‍കിയോ തെന്നലേ
പൂന്തെനിനും മധുരം തരും… അനുഭൂതികള്‍ കൊണ്ടുവാ ശലഭമേ
ഇന്നെന്‍ ഉള്ളില്‍ ചാഞ്ചാടും കാണാ സ്വപ്നപൂപ്പാടം
കൊയ്യാനെത്തും കിന്നാര പൊന്‍ പ്രാക്കളെ
ഓരോ തീരം തേടാതെ ഓല ചില്ലില്‍ നീന്താതെ
ഈറന്‍ ചുണ്ടില്‍ മൂളാന്‍ ഒരീണം തരൂ …
[മിഴിയറിയാതെ]

ഇവിടെ

വിഡിയോ


8.

ചിത്രം: ഉസ്താദ് [1999] സിബി മലയിൽ
താരങ്ങൾ: മോഹൻലാൽ, വിനീത്,ഇന്നസന്റ്, നരേന്ദ്ര പ്രസാദ്,എൻ.എഫ്.
വർഗീസ്, ദിവ്യാ ഉണ്ണീ, ഇന്ദ്രജ, വാണി വിസ്വനാഥ്

രചന: ഗിരീഷ് പുത്തൻ

[1] പാടിയതു: യേശുദാസ് / ശ്രീനിവാസ് / & സുജാത

വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീയേട്ടന്റെ ചിങ്കാരീ..
മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ..

കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ..
കൈ വളർന്നും മെയ്യ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ..
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ..

കന്നിമുകിൽ കോടി ചുറ്റി
പൊൻവെയിലിൽ മിന്നുകെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങും
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെൻ അരികിലില്ലേ..

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ് & സുജാത, എം.ജി. ശ്രീകുമാർ & രാധികാ തിലക്

ചന്ദ്രമുഖിനദിതൻ കരയിൽ
ഒരാഷാഢത്തിലെ യാമിനിയിൽ
സുന്ദരിയാമൊരു കിന്നര യുവതി
ചന്ദ്രോത്സവത്തിനു പാടാൻ പോയീ
(ചന്ദ്രമുഖി....)

രാഗാർദ്രമായ് ഒഴുകും മുരളീ ഗാനം
ഹിന്ദോളമായ് ഹൃദയം കവരും രാഗം
പാർവണചന്ദ്രന്റെ പൊൻതേരിൽ അന്നേരം
ആ വഴി വന്നെത്തി അജ്ഞാത ഗന്ധർവൻ
രാഗാലാപന നടനവിലോലം
ആ..ആ.ആ..
രാഗാർദ്രമായ് ഒഴുകും മുരളീഗാനം
ഹിന്ദോളമായ് ഹൃദയം കവരും രാഗം

താരിജും താരിജും താരിജും താരിജേ...
പാടീ പ്രണയവീണ മീട്ടി
സുമധുരമൊരു ഗാനം
ഉം..ഉം..ഉം
ആടീ ഗമനലളിത മൂർദ്ധ മുകുളിതമൊരു ലാസ്യം
ഉം.. ഉം.. ഉം..
സാന്ധ്യലക്ഷ്മിയും ചന്ദനരാത്രിയും
ആതിരനൂപുര മുത്തായി
ശീർദ്ധ ചാരണ കിന്നര നാരികൾ
മേഘ മൃദംഗത്തിൽ വാദനമായ്
പ്രകൃതിയും വരപുരുഷനുംപോൽ
ഒന്നായ് ചേർന്നവരാടുമ്പോൽ (2)
സാ സ സാസ ആ.. ഗപമപന ആ..ആ
ആ..ആ...ആ....

ഇവിടെ

Friday, September 17, 2010

III. എം.കെ. അർജ്ജുനൻ : പ്രണയാർദ്ര ഗാനങ്ങൾ [24]




സംഗീതം: എം കെ അർജ്ജുനൻ



20.



ചിത്രം: റസ്റ്റ്‌ഹൗസ്
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

പാടാത്ത വീണയും പാടും
പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും (പാടാത്ത)

സ്വപ്നങ്ങളാൽ പ്രേമസ്വർഗ്ഗങ്ങൾ തീർക്കുന്ന
ശിൽപ്പിയാണീ മോഹ നവയൗവ്വനം (സ്വപ്നങ്ങളാൽ)
നീലമലർമിഴിത്തൂലിക കൊണ്ടെത്ര
നിർമ്മല മന്ത്രങ്ങൾ നീയെഴുതീ
ഓ..ഓ.
മറക്കുകില്ല മറക്കുകില്ല
ഈ ഗാനം നമ്മൾ മറക്കുകില്ല (പാടാത്ത)

ചിന്തകളിൽ രാഗചന്ദ്രിക ചാലിച്ച
മന്ദസ്മിതം തൂകി വന്നവളേ (ചിന്തകളിൽ)
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ
നമ്മളൊന്നാകുമീ ബന്ധനത്താൽ
ഓ.ഓ.അകലുകില്ല അകലുകില്ല
ഇനിയും ഹൃദയങ്ങളകലുകില്ല (പാടാത്ത)


ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്


പൗര്‍ണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിന്‍ ചിരി തൊട്ടു വിളിച്ചു
ആശാലതികകള്‍ പുഞ്ചിരിച്ചു
എന്‍ ആശാലതികകള്‍ പുഞ്ചിരിച്ചു



നീലോല്പല നയനങ്ങളില്‍ ഊറി
നിര്‍മ്മല രാഗ തുഷാരം (൨)
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം

ഒ . .
പൗര്‍ണ്ണമി ചന്ദ്രിക ..
പുഷ്പിണിയായ ശതാവരി വള്ളിയില്‍
തല്പമൊരൊരുക്കി തെന്നല്‍ (൨)
ഇത്തിരി മധുരം നല്‍കാന്‍ തീര്‍ക്കുക
മറ്റൊരുതല്പം തോഴി (൨)

ഒ . .
പൗര്‍ണ്ണമി ചന്ദ്രിക ..

ഇവിടെ

വിഡിയോ



21.

ചിത്രം: ഇതു മനുഷ്യനൊ? [1973] തോമസ് ബെർലി
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ് & ബി. വസന്ത

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
ബിന്ദുവിൽ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു
ജീവിതം അതു ജീവിതം

ഉം..ഉം..ഉം..

കണ്ണീരിൽ തുടങ്ങും ചിരിയായ്‌ വളരും
കണ്ണീരിലേക്കു മടങ്ങും
നാഴിക മണിയുടെ സ്പന്ദനഗാനം
ഈ വിശ്വചൈതന്യഗാനം
കാലം അളക്കും സൂചി മരിക്കും
കാലം പിന്നെയും ഒഴുകും (സുഖമൊരു ബിന്ദു..)

ഉം..ഉം..ആ‍ാ..ആ‍ാ...

ആത്മാവിൽ ഭാവന വസന്തം വിടർത്തും
ആയിരം വർണ്ണങ്ങൾ പടർത്തും
ആശയൊരാതിര നക്ഷത്രമാകും
അതു ധൂമകേതുവായ്‌ മാറും
പുലരി ചിരിക്കും സന്ധ്യ തുടിക്കും
ഭൂമി പിന്നെയും ചിരിക്കും (സുഖമൊരു ബിന്ദു..)


ഇവിടെ



22.


ചിത്രം: പൂന്തേനരുവി [ 1974] ശശി കുമാർ

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ഹൃദയത്തിനൊരു വാതില്‍ സ്‌മരണതന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദുഃഖം അടഞ്ഞു കിടന്നാലും ദുഃഖം
ഹൃദയത്തിനൊരു വാതില്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍

രത്‌നങ്ങളൊളിക്കും പൊന്നറകള്‍ പുഷ്‌പങ്ങള്‍ വാടിയ മണിയറകള്‍
ശില്‌പങ്ങള്‍ തിളങ്ങുന്ന മച്ചകങ്ങള്‍ സര്‍പ്പങ്ങളൊളിക്കുന്ന നിലവറകള്‍
തുറന്നാല്‍ പാമ്പുകള്‍ പുറത്തു വരും
അടഞ്ഞാല്‍ രത്‌നങ്ങളിരുട്ടിലാകും

(ഹൃദയത്തിനൊരു)

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍

കൌമാരം വിടര്‍ത്തി കല്‌പനകള്‍
യൌവനം കൊളുത്തി മണിദീപങ്ങള്‍
അനുരാഗഭാവനാമഞ്ജരികള്‍
അവയിന്നു വ്യാമോഹനൊമ്പരങ്ങള്‍
കരഞ്ഞാല്‍ ബന്ധുക്കള്‍ പരിഹസിക്കും
ചിരിച്ചാല്‍ ബന്ധങ്ങള്‍ ഉലഞ്ഞുപോകും

വിഡിയോ







[2] പാടിയതു: യേശുദാസ്

ഒരു സ്വപ്നത്തിന്‍ മഞ്ചലെനിക്കായ് ഒരുക്കുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിക്കല്‍ക്കൂടി ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍ )

നിറങ്ങള്‍ മങ്ങി നിഴലുങ്ങള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങീ
നിതാന്ത ദുഃഖ കടലില്‍ ചുഴിയില്‍
നിന്‍ പ്രിയ തോഴന്‍ മുങ്ങീ
പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരം പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്നത്തിന്‍)

ഒരു കൊച്ചഴിയായ്‌ മമ മിഴിനീരിന്‍
കടലില്‍ നീ ഒന്നുയരൂ
വിഷാദ ഹൃദയ തിരകളില്‍
ഉയരും നിശ്വാസം പോലുണരൂ
പിരിയും മുന്‍പേ നിന്‍ കണ്‍മുനയുടെ
കവിത പകരൂ ഒരിക്കല്‍ക്കൂടി (ഒരു സ്വപ്ന..

ഇവിടെ


വിഡിയോ


23.


ചിത്രം: ചട്ടമ്പി കല്യാണി [1975] ശശി കുമാർ

രചന: ശ്രീകുമാരൻ തമ്പി

[1] പാടിയതു: പി. ജയചന്ദ്രൻ

തരിവളകൾ ചേർന്നു കിലുങ്ങി
താമരയിതൾ മിഴികൾ തിളങ്ങി
തരുണീമണി ബീവി നബീസ
മണിയറയിൽ നിന്നു വിളങ്ങി..

മാമാങ്കം കൊള്ളും മോഹം
മനതാരിൽ പൂമഴ പെയ്തു
പുന്നാരച്ചുണ്ടിൽ ബദറിൻ
മിന്നലു പോൽ പുഞ്ചിരി പൂത്തു
ആനന്ദക്കണ്ണീർക്കുളിരല ചാർത്തി
ആറാടും കഞ്ചകപ്പൂമൊട്ട്
ആറാടും കഞ്ചകപ്പൂമൊട്ട്..

വൈരം വെച്ചുള്ളൊരു താലി
മണിത്താലി പൊന്നേലസ്സ്
പൂമണക്കും പട്ടുഖമീസ്
പൂങ്കാതിൽ പൊന്നലിക്കത്ത്
കല്യാണമാരനു സമ്മാനം കിട്ടി
ഉല്ലാസ താരക പൂമൊട്ട്
ഉല്ലാസ താരക പൂമൊട്ട്..

ഇവിടെ







[2] പാടിയതു: യേശുദാസ്

ഓ ...ഓ...
സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയില്‍
ഒരു ചുംബനം തന്നാല്‍ പിണങ്ങുമോ നീ
ഒരു ചുംബനം ഒരു സാന്ത്വനം
ഒരു സ്നേഹ സമ്മാനം

കനകാംബരപ്പൂക്കള്‍ കവിതകള്‍ പാടും
കാര്‍ക്കൂന്തലിന്‍ കെട്ടില്‍
ഒരു വര്‍ണ്ണ തേന്‍ വണ്ടായ്
ഒരു ഗാന പല്ലവിയായ്
പറന്നു വന്നുമ്മവച്ചാല്‍ പരിഭവിച്ചീടുമോ
പരിഭവിച്ചീടുമോ നീ (സിന്ദൂരം)

മണിമുത്തു മാലകള്‍ മഹിതമെന്നോതും
വാര്‍മലര്‍ മുകുളങ്ങള്‍
പരിഹാസ വാക്കിനാലോ പരിരംഭണത്തിനാലോ
മമ ഹൃത്തോടടുപിച്ചാല്‍ മതിമറന്നീടുമോ
മതിമറന്നീടുമോ നീ (സിന്ദൂരം)

ഇവിടെ

വിഡിയോ


24.


ചിത്രം: കയം [1982] പി.കെ. ജോസഫ്
രചന: പൂവച്ചൽ ഖാദർ



പാടിയതു: എസ്. ജാനകി

കായല്‍ക്കരയില്‍ തനിച്ചുവന്നതു കാണാന്‍
നിന്നെക്കാണാന്‍
കടവിന്നരികില്‍.... കടവിന്നരികില്‍
ഒരുങ്ങിനിന്നതു ചൊല്ലാന്‍ പലതും ചൊല്ലാന്‍
കായല്‍ക്കരയില്‍....

കൂന്തല്‍മിനുക്കീ.... പൂക്കള്‍ചൂടീ
കൂന്തല്‍മിനുക്കീ പൂക്കള്‍ചൂടീ
കുറിഞാന്‍ തൊട്ടൊരുനേരം
കുറിഞാന്‍ തൊട്ടൊരുനേരം
കണ്ണുതുടിച്ചതും നെഞ്ചുമിടിച്ചതും
നിന്നുടെ ഓര്‍മ്മയിലല്ലോ
ആ....ആ..
കായല്‍ക്കരയില്‍......

പന്തലൊരുക്കീ.... ആശകളെന്നില്‍....
പന്തലൊരുക്കീ ആശകളെന്നിന്‍
പനിനീര്‍ പെയ്യണനേരം
പനിനീര്‍ പെയ്യണനേരം
കയ്യുവിറച്ചതും ഉള്ളുപിടച്ചതും
മംഗളചിന്തയിലല്ലോ
ആ....ആ.....

ഇവിടെ

വിഡിയോ


25.


ചിത്രം: ന്യായ വിധി [1986] ജോഷി
രചന: ഷിബു ചക്രവർത്തി


പാടിയതു:ചിത്ര


ചെല്ലച്ചെറു വീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം
പൊന്നോണപൂത്തുമ്പീ നീവായോ
ഞാനൊരുകഥപറയാം കാതിലൊരു കഥപറയാം
പൊന്നോണപൂത്തുമ്പീ നീവായോ
ലാലാലലാലാലാ ലാലാലാ....

ആ....ആ...
ഇന്നലെ രാവാകേ ചാരത്തു ചേര്‍ന്നിരുന്ന്‍
എന്തെന്തു കാര്യങ്ങള്‍ എന്നോടു ചൊല്ലിയവന്‍
മണിമാറില്‍ നഖമുനയാല്‍ അവനോരായിരം കഥയെഴുതി
ലാലാല..ലാലാലലാ...........

ആ...ആ‍....
കണ്ണൊന്നടക്കാതെ നേരം പുലര്‍ന്നിട്ടും
കള്ളക്കണ്ണാലെന്നെ മാറത്തു കെട്ടിയിട്ടു
മലരമ്പിന്‍ പുതുമഴയില്‍ തോഴീ ഞാനെന്നെ മറന്നുപോയി
ലാലാല ലാലാലലാ.....


ഇവിടെ

വിഡിയോ


26.



ചിത്രം: ഊഴം [1988] ഹരികുമാർ
രചന: ഓ.എൻ.വി.

പാടിയതു: വേണുഗോപാൽ, ദുർഗ്ഗ, കോറസ്

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള)

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

കല്ലിനുള്ളിലെ ഉറവയുണർന്നൂ
ലല്ലലമൊഴുകി കുളിരരുവീ (2)
കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന
ചെല്ലക്കുടവുമായ്‌ വന്നാട്ടെ (2)
നിന്റെ പുള്ളോർക്കുടവുമായ്‌ വന്നാട്ടെ.. (കാണാനഴകുള്ള)

ധിം തന തന ആ.. ആ..
ധൂം തനന തനന ആ..ആ..

അമ്പലനടയിലെ ചമ്പകത്തിൽ മല-
രമ്പനും പൊറുതിക്കായ്‌ വന്നിറങ്ങീ (2)
മാവായ മാവെല്ലാം പൂത്തിറങ്ങീ
മണമുള്ള മാണിക്യ പൂത്തിരികൾ (2)
നിന്റെ മാരനെ എതിരേൽക്കും പൂത്തിരിക്കൾ

കാണാനഴകുള്ള മാണിക്യക്കുയിലേ
കാടാറുമാസം കഴിഞ്ഞില്ലേ (2)
അങ്കണത്തൈമണി മാവിന്റെ കൊമ്പില്‌
പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ
പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള)

വന്നാട്ടെ വന്നാട്ടെ വന്നാട്ടെ.. (4)


ഇവിടെ


വിഡിയോ




27.

ചിത്രം: പഞ്ചവടി [1973] ശശി കുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: ജയചന്ദ്രൻ

ആ..ആ...ആ...ആ....
നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

മാടിവിളിക്കും മധുരത്തേന്മിഴി മദനപ്പൂവമ്പു പോലെ
മാനസ താളമുലയ്ക്കും മാറിടം മധുമക്ഷികകള്‍ പോലെ
അവള്‍ നിറപൗര്‍ണ്ണമീ....
മോഹ മധുപൗര്‍ണ്ണമീ....

നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

ആടിത്തളരും പൊന്നിളം പാദം അല്ലിത്താമരപോലെ
അകാശപുഷ്പമൊളിയ്ക്കും പുഞ്ചിരി അമൃത കടലല പോലെ
അവള്‍ ദീപാവലീ....
രാഗ ദീപാഞ്ജലീ...

നക്ഷത്രമണ്ഡലനട തുറന്നൂ....നന്ദനവാടിക മലര്‍ചൊരിഞ്ഞൂ...
ചന്ദ്രോത്സവത്തില്‍ സന്ധ്യാദീപ്തിയില്‍ സുന്ദരി എന്നെ തേടി വന്നൂ
എന്റെ സങ്കല്പമോഹിനി വിരുന്നുവന്നൂ....
നക്ഷത്രമണ്ഡലനട തുറന്നൂ....

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്


പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു
പൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞു
കളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു
(പൂവണി...)

ഓമനയാം പൂര്‍ണ്ണചന്ദ്രനൊളിച്ചു നില്‍ക്കും
ഓമലാള്‍ തന്‍ പൂമുഖത്തിന്‍ തിരുമുറ്റത്ത്
പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടു
എന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു
(പൂവണി...)

ഈ മധുരസങ്കല്പത്തിന്നിതള്‍ വിരിഞ്ഞാല്‍
ഈ വികാര സുമങ്ങളില്‍ മധു നിറഞ്ഞാല്‍
കന്യക നീ കാമിനിയായ് പത്നിയായ് മാറും
എന്നുമെന്നും നിന്നിലോണപ്പൂക്കളം കാണും
(പൂവണി.

ഇവിടെ

വിഡിയോ



[3] പാടിയതു: യേശുദാസ് & ജാനകി

മനസ്സിനകത്തൊരു പാലാഴി
ഒരു പാലാഴി
മദിച്ചു തുള്ളും മോഹത്തിരകൾ
മലർ നുര ചൊരിയും വർണ്ണത്തിരകൾ
അന്നം തിരകൾ പൊന്നും തിരകൾ
ആലോലം തിരകൾ
തിരകൾ തിരകൾ

ഏഴു സ്വരങ്ങൾ നൂപുരമണിയും
ഏഴു നദികൾ
എല്ലാം ചേർന്നൊരു സാഗരം
സംഗീതം
എന്റെ ഓമനതന്നനുരാഗ
സ്വർണ്ണ നദികൾ
എല്ലാമൊഴുകി വളർന്നുണ്ടായി പാൽക്കടൽ
ആഹാ.... (മനസ്സിനകത്തൊരു)

എന്റെ കിനാക്കൾ തോണികളായതിൽ
നീന്തിടുമ്പോൾ
എന്റെ പ്രതീക്ഷകൾ സ്വർണ്ണത്തോണി
തുഴയുമ്പോൾ
ചാരു മേഘതരംഗമുലാവും
ചക്രവാളം
നമ്മെ മാടി വിളിക്കുകയല്ലേ
ഭാഗ്യമായ്‌
ആഹാ.... (മനസ്സിനകത്തൊരു)

ഇവിടെ


വിഡിയോ



28.

ചിത്രം: പത്മരാഗം [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി



[1] പാടിയതു: യേശുദാസ്

സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം.....
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം
കല്‍‌പനതന്നുടെ കല്പദ്രുമങ്ങള്‍ പുഷ്പമഴ പെയ്യുമീ നിമിഷം....
സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം.....

പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷതന്‍ ചിത്രോത്സവങ്ങളായ് മാറി
തേനൂറും കവിതതന്‍ പൂഞ്ചിറകില്‍ ഞാന്‍ വാനപഥത്തിലെ സഞ്ചാരിയായ്
ആയിരം വസന്തങ്ങള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ....അവള്‍ അരികിലുണ്ടല്ലോ..
ഓ...ഓ...ഓ.....

സാന്ധ്യതാരകേ മറക്കുമോ നീ ശാന്തസുന്ദരമീ നിമിഷം......

പുളകങ്ങള്‍ പൊതിയും മനസ്സില്‍ ദുഃഖവും പുതിയസംഗീതമായ് മാറി...
പുഞ്ചിരി അലകളാല്‍ പാലാഴി തീര്‍ക്കുന്ന പുതിയ മോഹിനികാമിനിയായ്
ആയിരം ഉഷസ്സുകള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ....അവള്‍ അരികിലുണ്ടല്ലോ‍...
ഓ...ഓ...ഓ..

ഇവിടെ


വിഡിയോ


[2] പാടിയതു: യേശുദാസ്


ഉഷസ്സാം സ്വര്‍ണ്ണത്താമര വിടര്‍ന്നു...
ഉപവനങ്ങളുറക്കമുണര്‍ന്നു....
രജനീഗന്ധനിലാവില്‍ മയങ്ങിയ
രതി നീ ഉണരൂ പൊന്‍‌വെയിലായ്...

പ്രേമമുദ്രകള്‍ മൂകമായ് പാടും
രാഗാധരത്തില്‍ പുഞ്ചിരിചാര്‍ത്തി
കഴിഞ്ഞരാവിന്‍ കഥയോര്‍ത്തു വിടരും
കരിനീലപ്പൂമിഴിയിമചിമ്മി
എഴുന്നേല്‍ക്കുമ്പോള്‍ നാണിച്ചു തളരും
മലര്‍മെയ്ക്കൊടിയില്‍ രോമാഞ്ചവുമായ്..
വരികമുന്നില്‍.. വരവര്‍ണ്ണിനി നീ..
വരിക സൌന്ദര്യത്തിരമാല പോലെ...

സ്വേദമുത്തുകള്‍ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടര്‍ത്തി..
നിറഞ്ഞമാറില്‍ കമനന്റെദാഹം
എഴുതിയചിത്രം കസവാല്‍മൂടി..
അടിവെയ്ക്കുമ്പോള്‍ പുറകോട്ടുവിളിയ്ക്കും
കരിമുകില്‍വേണീ അലകളുമായി..
വരികമുന്നില്‍.. മധുരാംഗിയാളെ
വരിക നക്ഷത്ര കതിര്‍മാല പോലെ....

ഇവിടെ




[3] പാടിയതു: യേശുദാസ്

ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും
നിന്റെ മടിയില്‍ ഞാന്‍ തലചായ്ചാല്‍
നീയൊരു മാണിക്ക്യ തൊട്ടിലാകും (ഉറങ്ങാന്‍ )

കനകം വിളയും ചിരിയുടെ മുത്തുകള്‍
കളയരുതേ വെറുതെ
ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
അധരത്തില്‍ ചാര്‍ത്തുക നീ
തഴുകും നേരം തങ്കമേ നീ
തളിര്‍ ലതയായ് മാറും
എന്‍റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
നീയൊരു വനമല്ലികയാകും (ഉറങ്ങാന്‍)

മധുരം മലരും കവിളിലെ അരുണിമ
മായരുതേ വെറുതെ
ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
തൊടുകുറിയാക്കുക നീ
വിളമ്പും നേരം കണ്മണീ നീ
തുളുമ്പും കുടമാകും
നിന്‍റെ മൃദുല പൂവിരല്‍
തൊട്ടാല്‍ നീരും പാലമൃതായ് തീരും (ഉറങ്ങാൻ...

ഇവിടെ





29.


ചിത്രം: അഷ്ടമി രോഹിണി [1975] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി

പാടിയതു: യേശുദാസ് / സുശീല

രാരിരം പാടുന്നു രാക്കിളികള്‍
താളത്തിലാടുന്നു തളിര്‍ലതകള്‍
ഈണത്തിലൊഴുകുന്നു പൂന്തെന്നല്‍
ഇനിയുമുറങ്ങുകെന്‍ പൊന്‍ മകനെ (രാരിരം)
രാരീരോ രാരീരോ
രാരീരോ രാരാരോ

കണ്ണിന്‍ മണികളാം മുല്ലകളെ
വെണ്ണിലാവമ്മയുറക്കീ
വിണ്ണിന്‍ മുറ്റത്തെ നീലവിരികളില്‍
ഉണ്ണികള്‍ താരങ്ങളുറങ്ങി
അച്ഛനുറങ്ങാതിരിക്കാം
കൊച്ചുകണ്‍പീലികള്‍ മൂടൂ
രാരീരോ രാരീരോ
രാരീരോ രാരാരോ

കണ്ണന്‍ ജനിച്ചതു കല്‍ത്തുറുങ്കില്‍
യേശുവോ കാലിത്തൊഴുത്തില്‍
നാളെ നിന്‍നാദമീ നാടിനെയുണര്‍ത്തും
കാലം നിന്‍ തോഴനായ് തീരും
ആനന്ദക്കനവുകള്‍ കാണാന്‍
ആരോമലേ നീയുറങ്ങൂ
രാരീരോ രാരീരോ
രാരീരോ രാരാരോ (രാരിരം)

ഇവിടെ





30.

ചിത്രം: ഹലൊ ഡാർലിങ്ങ് [1975] ഏ.ബി. രാജ്
രചന: വയലാർ


[1] പാടിയതു: യേശുദാസ്

ആ....
അനുരാഗമേ അനുരാഗമേ
അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തില്‍നി-
ന്നാദ്യത്തെ പൂവില്‍ നിന്ന-
മൃതുമായ് നീയുണർന്നൂ
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ്‌ വിടർന്നൂ
(അനുരാഗമേ....)

നിന്‍ പനിനീര്‍പ്പുഴ ഒഴുകിയാലേ
നിത്യഹരിതയാകൂ പ്രപഞ്ചം
നിത്യഹരിതയാകൂ
അസ്ഥികള്‍ക്കുള്ളില്‍ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ ഭൂമിയൊര-
ക്ഷയപാത്രമാകൂ
(അനുരാഗമേ...)

നിന്‍ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകള്‍ പാടൂ ഋതുക്കള്‍
പീലിവിടര്‍ത്തിയാടൂ
അന്തരാത്മാവില്‍ നീ ജ്വലിച്ചുനിന്നാലേ
ഐശ്വര്യപൂര്‍ണ്ണമാകൂ ജീവിതം
ഐശ്വര്യപൂര്‍ണ്ണമാകൂ
അനുരാഗമേ.....

സഗരിസനി സരിരിസനി രിസനിപഗ പഗരിസരി.....

ഗഗരിസരിഗ രിരിസനിസരി സസനിപനി.....

സസരി സസ രിരിസസ ഗഗരിരിസസപപഗഗ...

സരിഗരി പനിസനി ഗപനിപ രിഗപഗ സരിഗരി ഗപസനി
പനിസരി ഗരിരിഗരിരിഗ സനിനിസനിനിസ സരിഗപനിസരി
നിസരിഗപനിസ
പനിസരി ഗപനിസരിഗ പഗരിസനിപ സരിഗരിസ....

ഇവിടെ




[2] പാടിയതു: യേശുദാസ്

കാറ്റിന്‍ ചിലമ്പൊലിയോ..
കടല്‍ പക്ഷി പാടും പാട്ടിന്‍ തിരയടിയോ..
കാമധനുസ്സിന്‍ ഞാണൊലിയോ ഇതു
കമനി നിന്‍ ചിരിയുടെ ചിറകടിയോ

വാസരസ്വപ്നം വിടരുകയോ
അഭിലാഷദലങ്ങള്‍ നിറയുകയോ മധു നിറയുകയോ
വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം
വെറുതേ തുടിക്കുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ
സന്ധ്യകള്‍ക്കഴകു കൂട്ടി
ആ.. അഹാഹാ.. (കാറ്റിന്‍)

നാഡികള്‍ തമ്മില്‍ പിണയുകയോ അവ
നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ
എന്‍ വികാരങ്ങളുമവയുടെ പൂക്കളും
നിന്നേ പുണരുകയോ
ഗന്ധം - സ്ത്രീയുടെ ഗന്ധം
സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ
സന്ധ്യകള്‍ക്കു മദം കൂട്ടി (കാറ്റിന്‍)

ഇവിടെ




31.


ചിത്രം: പിക്ക്നിക്ക് [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്റെ തോളത്ത്

ഇന്നെന്റെയിണക്കിളിയക്കരേ
ഇടനെഞ്ചുപൊട്ടിഞാനിക്കരെ
അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
ആത്മാവിലാമുഖം തെളിയുന്നൂ
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........

ഈക്കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍
ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഒഴുകുന്നതെന്നലില്‍ പൂമണമെത്തുമ്പോള്‍
ഓര്‍മയില്‍ നിന്‍ ഗന്ധം ഉണരുന്നു
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്...

ഇവിടെ

വിഡിയോ


[2] പാടിയതു: യേശുദാസ്

ഓടിപ്പോകും വസന്ത കാലമേ
നിന്‍ മധുരം ചൂടി നില്‍ക്കും പുഷ്പവാടി ഞാന്‍
കാട്ടില്‍ വീണ കനകതാരമേ
നിന്‍ വെളിച്ചം കണ്ടു വന്ന വാനമ്പാടി ഞാന്‍

നിന്‍ ചിരി തന്‍ മുത്തുതിര്‍ന്നുവോ (2)
സ്വര്‍ണ്ണ മല്ലി പൂവുകളായ് മിന്നി നില്‍ക്കുവാന്‍
നിന്‍ മൊഴികള്‍ കേട്ടുണര്‍ന്നുവോ
കാട്ടരുവി നിന്‍ സ്വരത്തില്‍ പാട്ട് പാടുവാന്‍
(ഓടിപ്പോകും)

നീ അരികില്‍ പൂത്തു നില്ക്കുകില്‍ (2)
എന്‍ മനസ്സില്‍ നിര്‍വൃതി തന്‍ ഗാനമഞ്ജരി
നിന്നുടലിന്‍ ഗന്ധമേല്‍ക്കുകില്‍
എന്‍ കരളില്‍ മന്മഥന്റെ മദന ഭൈരവി
(ഓടിപ്പോകും)

ഇവിടെ


വിഡിയോ


32.


ചിത്രം: ഹർഷബാഷ്പം [1977] എസ്. ഗ്പകുമാർ
രചന: ഖാൻ സാഹിബ്


പാടിയതു: യേശുദാസ്

ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സില്‍ നില്‍പ്പൂ ..
ലക്ഷങ്ങളെത്തി നമിക്കും മദീന
അക്ഷയ ജ്യോതിസ്സിന്‍ പുണ്യഗേഹം
സഫാ മാര്‍വാ മലയുടെ ചോട്ടില്‍
സാഫല്യംനേടി തേടിയോരെല്ലാം..

തണലായ് തുണയായ് സംസം കിണറിന്നും
അണകെട്ടി നില്‍ക്കുന്നൂ പുണ്യതീര്‍ത്ഥം
കാലപ്പഴക്കത്താല്‍....
കാലപ്പഴക്കത്താല്‍ മാറ്റാന്‍ കഴിയുമോ
ബിലാലിന്‍ സുന്ദര ബാങ്കൊലികള്‍
ഖുറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകള്‍ കഴുകിടുന്നൂ..

തിരുനബിയുരചെയ്ത സാരോപദേശങ്ങള്‍
അരുളട്ടിഹപരാനുഗ്രഹങ്ങള്‍
എന്നെ പുണരുന്ന...
എന്നെ പുണരുന്ന പൂനിലാവേ
പുണ്യ റസൂലിന്‍ തിരുവൊളിയേ
അള്ളാവെ നിന്നരുളൊന്നു മാത്രം
തള്ളല്ലേ നീയെന്നെ തമ്പുരാനേ.

ഇവിടെ




33.

ചിത്രം: ശംഖുപുഷ്പം [1977] ബേബി
രചന: ശ്രീകുമരൻ തമ്പി


[1] പാടിയതു: യേശുദാസ് / & എസ്. ജാനകി

ആയിരമജന്താ ചിത്രങ്ങളിൽ
ആ മഹാബലിപുര ശിൽപ്പങ്ങളിൽ
നമ്മുടെ മോഹങ്ങൾ ജന്മാന്തരങ്ങളായ്‌
സംഗീതമാലപിച്ചു സംഗമസംഗീതമാലപിച്ചു
ഓർമ്മയില്ലേ നിനക്കൊന്നും ഓർമയില്ലേ
(ആയിര)

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ
അലയുന്നു ഞാനിന്നു......
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാൻ
അരികിലുണ്ടെന്നാലും നീ
വെണ്മേഘ ഹംസങ്ങൾ കൊണ്ടുവരേണമോ
എൻ ദുഃഖ സന്ദേശങ്ങൾ
എൻ ദുഃഖ സന്ദേശങ്ങൾ...
(ആയിര)

വിദളിതരാഗത്തിൻ മണിവീണതേടുന്ന
വിരഹിയാം വിരലിനെപ്പോലെ
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും
നിന്നെത്തലോടുവാൻ
മടിയിലുണ്ടെന്നാലും നീ
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമനാദ നൂപുരങ്ങൾ
മമനാദ നൂപുരങ്ങൾ
(ആയിര)


ഇവിടെ




[2] പാടിയതു: വാണി ജയറാം

സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി
ഓംകാരനാദത്തിന്‍ ഗിരിശൃംഗത്തില്‍ നിന്നും
ആകാരമാര്‍ന്നൊഴുകും ഭാവകല്ലോലിനീ...
സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി


പൊന്നുഷസന്ധ്യയില്‍ ഭൂപാളമായ് വന്നു
പള്ളിയുണര്‍ത്തുമെന്നങ്കണ പൂക്കളേ
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്....
ആ........
സന്ധ്യയില്‍ ഹിന്ദോള കീര്‍ത്തന മാല്യമായ്
ചുംബിച്ചുണര്‍ത്തുന്നെന്‍ കൃഷ്ണ ശില്‍പ്പങ്ങളേ...
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)

വാണീമനോഹരി തന്‍ മുലപ്പാല്‍ക്കടല്‍
ഗാനമായ് ജീവനില്‍ പൌര്‍ണമിച്ചോലയായ്
ഇന്ദ്രിയതല്‍പ്പങ്ങള്‍ എന്നാത്മ മന്ദിര
പൊന്മണി മഞ്ചങ്ങള്‍ ഇന്നു നിന്‍ സേവകര്‍....
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)

സ്വരങ്ങളേഴാല്‍ ഗാനം പല കോടി തീര്‍ക്കും
നിന്‍ ചരണനൂപുരങ്ങളിലലിഞ്ഞെങ്കില്‍ ഞാന്‍
ആ.....
ജലതരംഗങ്ങളില്‍ ദലമര്‍മരങ്ങളില്‍
ജലതരംഗങ്ങളില്‍ ദലമര്‍മരങ്ങളില്‍
മുളംകാട്ടില്‍ കുയില്‍ പാട്ടില്‍
നിറഞ്ഞെങ്കില്‍ ഞാന്‍
(സപ്തസ്വരങ്ങളാടും സ്വര്‍ഗപ്രവാഹിനീ
സ്വപ്നങ്ങള്‍ നാദമാക്കും നൃത്തമായാവിനി)


ഇവിടെ

Thursday, September 16, 2010

II എം.കെ. അർജ്ജുനൻ: മായാത്ത മധുര ഗീതികൾ [21]





സംഗീതം: എം.കെ. അർജ്ജുനൻ


13.

ചിത്രം: രക്തപുഷ്പം [1970] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി



[1] പാടിയതു:ജയചന്ദ്രൻ & ജാനകി

മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ല
മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം
അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല
അറിയാതെ മൂളിപ്പോയ് ഒരു രാ‍ഗം

ഇളം കാറ്ററിഞ്ഞില്ല കിളികളറിഞ്ഞില്ല
ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു
ചിരിതൂകി... ചിരിതൂകിയൊഴുകുന്ന മധുമാസചന്ദ്രിക
വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു
വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
മലരമ്പനറിഞ്ഞില്ലാ..........


കരയുന്ന കാട്ടുപൂവിന്‍ കരളിലെ നിത്യദാഹം
കണ്ടുനില്ക്കും കളിത്തെന്നല്‍ അറിഞ്ഞില്ല
കദനത്തിനുള്ളില്‍നിന്നും കൈപിടിച്ചുകയറ്റിയ
കരുണതന്‍ കാല്‍ക്കലീപ്പൂ പൊഴിഞ്ഞുവെങ്കില്‍
കരുണതന്‍ കാല്‍ക്കലീപ്പൂ പൊഴിഞ്ഞുവെങ്കില്‍
മലരമ്പനറിഞ്ഞില്ലാ........


ഇവിടെ





[2] പാടിയതു: യേശുദാസ്

സിന്ദൂരപ്പൊട്ടു തൊട്ട്‌ ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ടു ശൃംഗാര കൈയും വീശി
ഇന്നെന്റെ മുന്നിലൊരു പൂക്കാലം വിരുന്നു വന്നു
സിന്ദൂരപ്പൊട്ടു തൊട്ട്‌...

പെണ്ണവൾ ചിരിച്ചപ്പോൾ കന്നിനിലാ
പ്പാലൊഴുകി
ചെഞ്ചോരി വായ്‌ തുറന്നു പഞ്ചാരപ്പാട്ടൊഴുകി
മനസ്സിൻ പടനിലത്തു ഓചിറക്കളി തുടങ്ങി
മത്താപ്പൂ കത്തിയെരിഞ്ഞു പൂത്തിരി പൂത്തണഞ്ഞു
(സിന്ദൂരപ്പൊട്ടു തൊട്ട്‌)

കാലിൽ ചിലങ്കയിട്ട കന്യക എൻ ചങ്ങാതി
മൂക്കത്തു കോപം വന്നാൽ പിന്നെയവൾ കാന്താരി
കദളീ വനികയിൽ ഞാൻ കതിർമണ്ഡപം ഒരുക്കും
കാർത്തിക നാളിൽത്തന്നെ കണ്മണിയെ വധുവാക്കും
(സിന്ദൂരപ്പൊട്ടു തൊട്ട്‌)

ഇവിടെ


14.

ചിത്രം: അഞ്ജാതവാസം [1973] ഏ.നി. രാജ്
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: ജയചന്ദ്രൻ

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ
മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ
മുന്തിരിത്തേന്‍ കുടം തുളുമ്പീ‍
എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ.....
വിളമ്പീ.... വിളമ്പീ

ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍
ഒരുനൂറിതളുള്ള പൂവിരിയും
ഓരോ ഇതളും വസന്തമാകും
ഓരോ വസന്തവും കഥപറയും.....
കഥപറയും പ്രേമകഥപറയും.....
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികള്‍
ഓരോ സ്വരവും മധുരതരം
ഓരോ വര്‍ണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം

ഇവിടെ



[2] പാടിയതു: യേശുദാസ്


അമ്പിളിനാളം അംബര മുകിലിന്നാദ്യ ചുംബനമേകി
ആമ്പല്‍ പൊയ്കകള്‍ ദീപാവലിയാല്‍ ആശംസകളേകീ
(അമ്പിളിനാളം....)

കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ
കല്‍ഹാരപുഷ്പദളങ്ങള്‍
കണ്മണീ നിന്‍ ലജ്ജാലോലമാം
ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി
ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി
സുന്ദര സ്വര്‍ഗങ്ങള്‍ തേടി
ഓ...ഓ....
(അമ്പിളിനാളം....)

സ്വരരാഗധാരപോലൊഴുകുന്ന തെന്നലില്‍
സ്വര്‍ണംവിതയ്ക്കും നിലാവില്‍
ഓമനേനിന്‍ പട്ടുസാരി ത്തലപ്പുപോല്‍
ഉലയുന്നു തേന്മലര്‍വള്ളീ
മാവിന്‍ മാദകചുംബനത്താലോ?
മാധവലാളനയാലോ?
ഓ...ഓ.....
(അമ്പിളിനാളം....)





15.


ചിത്രം: സിന്ധു [1975[ ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്


തേടി തേടി ഞാനലഞ്ഞു
പാടി പാടി ഞാന്‍ തിരഞ്ഞു
ഞാന്‍ പാടിയ സ്വരമാകെ ചൂടാത്ത പൂവുകളായ്
ഹൃദയം തേടുമാശകളായ് (തേടി തേടി)

എവിടേ നീയെവിടേ നിന്റെ മനസ്സാം
നിത്യമലര്‍ക്കാവെവിടേ
എന്‍നാദം കേട്ടാലുണരും നിന്‍രാഗക്കിളിയെവിടേ
എന്‍സ്വരത്തിലലിയാന്‍ കേഴും
നിന്‍ ശ്രുതിതന്‍ തുടിയെവിടെ
നിന്‍ ശ്രുതിതന്‍ തുടിയെവിടെ (തേടി തേടി)

ഏതോ വിളികേള്‍ക്കാന്‍ മടിയായേതോ
കളിയരങ്ങിലാടുകയോ
ഓടിവരാനാവാതേതോ വാടിയില്‍ നീ പാടുകയോ
എന്നുമെന്നും നിന്നെ തിരയും
എന്റെ വേണു തളരുകയോ തളരുകയോ
എന്റെ വേണു തളരുകയോ തളരുകയോ
(തേടി തേടി)

ഇവിടെ



വിഡിയോ



[2] പാടിയതു: ജയചന്ദ്രൻ & സുശീല

ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും
സിന്ദൂരമണിപുഷ്പം നീ
പ്രേമോത്സവത്തിന്റെ കതിര്‍മാല ചൊരിയും
ഗാനത്തിന്‍ ഗാനോദയം നീ
എന്നാത്മജ്ഞാനോദയം (ചന്ദ്രോദയം)

ജന്മാന്തരങ്ങളിലൂടെ ഞാന്‍ നിന്നിലെ
സംഗീതമായ് വളര്‍ന്നു
എന്‍ ജീവബിന്ദുക്കള്‍ തോറുമാ വര്‍ണ്ണങ്ങള്‍
തേന്‍ തുള്ളിയായലിഞ്ഞു
നാമൊന്നായ് ചേര്‍ന്നുണര്‍ന്നു
എന്‍ രാഗം നിന്‍ നാദമായ്
നിന്‍ ഭാവമെന്‍ ഭംഗിയായ് (ചന്ദ്രോദയം)

തീരാത്ത സങ്കല്പസാഗരമാലകള്‍
താളത്തില്‍ പാടിടുമ്പോള്‍
ആ മോഹകല്ലോലമാലികയില്‍ നമ്മള്‍
തോണികളായിടുമ്പോള്‍ - നാമൊന്നായ് നീന്തിടുമ്പോള്‍
എന്‍സ്വപ്നം നിന്‍ ലക്ഷ്യമാകും
നിന്‍ചിത്തമെന്‍ സ്വര്‍ഗ്ഗമാകും (ചന്ദ്രോദയം)


ഇവിടെ


വിഡിയോ




[3] പാടിയതു: യേശുദാസ്


ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
ചെട്ടികുളങ്ങര ഭരണി നാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍
കുപ്പിവള കടയ്ക്കുള്ളില്‍ ചിപ്പിവള കുലയ്ക്കിടയില്‍
ഞാന്‍ കണ്ടൊരു പുഷ്പ മിഴിയുടെ തേരോട്ടം
തേരോട്ടം ...തേരോട്ടം (ചെട്ടികുളങ്ങര)

കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
കണ്ടാല്‍ അവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തല്ലുന്ന കോപക്കാരി
ഓമല്‍ കുളിര്‍ മാറില്‍ സ്വര്‍ണ്ണവും
ഉള്ളത്തില്‍ ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
അവളെന്റെ മൂളിപ്പാട്ടേറ്റു പാടി
അത് കേട്ട് ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരി തോപ്പൊരുനാള്‍ കൊണ്ട്
കരമൊഴിവായി പതിച്ചു കിട്ടി
ഓഹോ ...... (ചെട്ടികുളങ്ങര)

ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കരിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെ .. അകലെയാണവള്‍ എന്നാലാ ഹൃദയം
അരികത്തു നിന്ന് തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നു എന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും
ആ ...ആ ..... (ചെട്ടികുളങ്ങര)


ഇവിടെ



വിഡിയോ




16.

ചിത്രം: പുഷ്പാഞ്ജലി [1972] ശശികുമാർ

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

ദുഃഖമേ....
ദുഃഖമേ നിനക്കു പുലർകാല വന്ദനം
ദുഃഖമേ നിനക്കു പുലർകാല വന്ദനം
കാലമേ നിനക്കഭിനന്ദനം
എന്റെ രാജ്യം കീഴടങ്ങി
എന്റെ ദൈവത്തെ ഞാൻ വണങ്ങി...(ദുഃഖമേ)

കറുത്ത ചിറകുള്ള വാർമുകിലേ
കടലിന്റെ മകനായ്‌ ജനിക്കുന്നു നീ
പിറക്കുമ്പോൾ അച്ഛനെ വേർപിരിയും
ഒരിക്കലും കാണാതെ നീ കരയും
തിരിച്ചു പോകാൻ നിനക്കാവില്ല
തരിച്ചു നിൽക്കാൻ നിനക്കിടമില്ല
നിനക്കിടമില്ല...(ദുഃഖമേ)

ആദിയും അന്തവും ആരറിയാൻ
അവനിയിൽ ബന്ധങ്ങൾ എന്തു നേടാൻ
വിരഹത്തിൽ തളരുന്ന മനുഷ്യ പുത്രർ
വിധി എന്ന ശിശുവിന്റെ പമ്പരങ്ങൾ
മനസ്സിലെ യുദ്ധത്തിൽ ജയിക്കുന്നു ഞാൻ
മറക്കുവാൻ ത്യാഗമേ മരുന്നു തരൂ - എല്ലാം
മറക്കുവാൻ മരുന്നു തരൂ... (ദുഃഖമേ)

ഇവിടെ


വിഡിയോ

[2] പാടിയതു: യേശുദാസ്

ഓഹോ ഓഹോ ഓഹോ.....

പവിഴം കൊണ്ടൊരു കൊട്ടാരം
പളുങ്കു കൊണ്ടൊരു കൊട്ടാരം
കൊട്ടാരത്തിലെ രാജകുമാരിക്കു
കൂത്തു കാണാൻ മോഹം
തെരുക്കൂത്തു കാണാൻ മോഹം (പവിഴം)

രാജ്യമില്ലാത്ത തെരുവുതെണ്ടി
രാജാപാർട്ടു കെട്ടി
അന്തപ്പുരത്തിലെ അംഗണത്തോട്ടത്തിൽ
രാജാവായവനാടി
കണ്ടവരെല്ലാം നിന്നു ചിരിച്ചു
കേട്ടവരെല്ലാം കൂടെ ചിരിച്ചു (2)
രാജകുമാരിതൻ നെഞ്ചിൽ മാത്രം
താലപ്പൊലിയെടുത്തു
സ്വപ്നം താലപ്പൊലിയെടുത്തു (പവിഴം)

കൂത്തു തീർന്നപ്പോൾ രാജകുമാരി
കുവലയമിഴി ചൊല്ലി
എന്നിലലിഞ്ഞുപൊയ്‌ നിന്റെ കിനാവുകൾ
സുന്ദരനായ രാജാവേ (2)
ആ വിളികേട്ടവൻ ആശിച്ചുപോയി
ആ മൊഴികേട്ടവൻ മോഹിച്ചുപോയി (2)
രാജകുമാരിയോടെങ്ങനുണർത്തും
നടോടിയാണെന്ന കാര്യം
താനൊരു നാടോടിയണെന്ന കാര്യം
(പവിഴം)
ഓഹോ ഓഹോ ഓഹോ...

ഇവിടെ


വിഡിയോ


[3] പാടിയതു: യേശുദാസ്

പ്രിയതമേ .... പ്രഭാതമേ
പ്രിയതമേ പ്രഭാതമേ ഇരുളല തിങ്ങും കരളിന്നിതളില്‍
വരവര്‍ണ്ണിനിയായ്‌ വാരൊഴിതൂകും വാസന്തസൌന്ദര്യമേ

എത്രകൊതിച്ചുഞാനോമനേ നിന്‍
ചിത്രശാലാങ്കണമൊന്നു കാണാന്‍
എത്രകൊതിച്ചുനിന്‍ ശീതളപല്ലവ
തല്പത്തിലെന്നെ മറന്നുറങ്ങാന്‍
മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍
മന്ദപവനനില്‍ ചാഞ്ചാടാന്‍

ശൃംഗാരഭാവത്തിന്‍ സിന്ദീരമേഘങ്ങള്‍
നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍
ശൃംഗാര ....
ആരാധനയുടെ താമരമലരായ്‌
ആനവരശ്മിയിലലിയുന്നു ഞാന്‍
മന്ദഹാസമായ്‌ വിടരുന്നുഞാന്‍
മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍
പ്രിയതമേ ....


ഇവിടെ



വിഡിയോ


[4] പാടിയതു: പി. സുശീല

നക്ഷത്ര കിന്നരന്മാര്‍ വിരുന്നു വന്നൂ
നവരത്ന ചിത്രവേദിയൊരുങ്ങി നിന്നൂ
യാമിനീ കന്യകതന്‍ മാനസവീണയില്‍
സ്വാഗത ഗാനംതുളുമ്പി നിന്നൂ
(നക്ഷത്ര കിന്നരന്മാര്‍...)

പാല്‍ക്കടല്‍ത്തിരമാല പാടീ
പാതിരാത്തെന്നലേറ്റുപാടീ(പാല്‍ക്കടല്‍..)
ശരത്കാല മേളയില്‍ മുഴുകാന്‍ ശശിലേഖ മാത്രം വന്നില്ലാ
കാത്തിരിപ്പൂ...
രജനീ ...കാത്തിരിപ്പൂ..
(നക്ഷത്ര...)


മലര്‍വന സ്വപ്നങ്ങള്‍ തേങ്ങീ
മണ്ണിന്റെ പ്രതീക്ഷകള്‍ വിങ്ങീ(മലര്‍വന..)
കരിമേഘലഹരിയില്‍ അലിഞ്ഞോ?
കനകപൂന്തിങ്കള്‍ മറഞ്ഞോ?
കാത്തിരിപ്പൂ....
രജനീ...കാത്തിരിപ്പൂ........
(നക്ഷത്ര...)

ഇവിടെ


വിഡിയോ



17.


ചിത്രം: അന്വേഷണം [1972] ശശി കുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: സുശീല

ചന്ദ്രരശ്മിതന്‍ ചന്ദന നദിയില്‍
സുന്ദരിയാമൊരു മാന്‍പേട
പാടിയാടി നീരാടി പവിഴതിരകളില്‍ ചാഞ്ചാടി
(ചന്ദ്രരശ്മിതന്‍...)

പള്ളിനീരാട്ടിനു വന്നൊരു മാനിനെ
പട്ടമഹിഷിയായ് വാഴിച്ചു തിങ്കള്‍
പട്ടമഹിഷിയായ് വാഴിച്ചു
അവളുടെ രൂപം മാറിലമര്‍ന്നു
ആദ്യത്തെ മധുവിധുരാവുണര്‍ന്നു....
രാവുണര്‍ന്നു....
(ചന്ദ്രരശ്മിതന്‍...)

എന്നെയൊരല്‍ഭുത സൌന്ദര്യമാക്കിനീ
നിന്‍ വിരിമാറില്‍ ചാര്‍ത്തുമ്പോള്‍
രാഗരഞ്ജിനിയായ് ഞാന്‍ മാറുമ്പോള്‍
പ്രണയപൌര്‍ണ്ണമി പൂത്തുലയുന്നു
പ്രേമാര്‍ദ്രമാധവം വിടരുന്നു.......
(ചന്ദ്രരശ്മിതന്‍...)

ഇവിടെ




[2] പാടിയതു: എസ്. ജാനകി


തുലാവര്‍ഷമേഘങ്ങള്‍ തുള്ളിയോടും വാനം(3)
തൂമതൂവും ഞാറ്റുവേല പൂവിരിയും കാലം
പൂവിരിയും കാലം പൂവിരിയും കാലം
കാലം കാലം പൂവിരിയുംകാലം
(തുലാവര്‍ഷ...)
മലരോടു മലര്‍പൊഴിയും മലയോരക്കാവു
മലയോരക്കാവ് മലയോരക്കാവ്
മണിയോടു മണികിലുങ്ങും മണിമലയാറ്
മണിമലയാറ് മണിമലയാറ്
ഈവര്‍ഷ കാലം ഹൃദയാനുകൂലം
തുടികൊട്ടിപ്പാടും മോഹം തുളുമ്പുന്നു രാഗം..
ഓ...ഓ
(തുലാവര്‍ഷ...)
കുളിരോടു കുളിര്‍ചൊരിയും കുറുമൊഴിത്തെന്നല്‍
തിരിയോടു തിരികൊളുത്തും അരിയാമ്പല്‍ പൂക്കള്‍
കതിര്‍സ്നേഹവര്‍ഷം വിടര്‍ത്തുന്നു ഹര്‍ഷം
തുടികൊട്ടിപ്പാടും മോഹം
തുളുമ്പുന്നു രാഗം...
ആ...ആ....
(തുലാവര്‍ഷ...)


ഇവിടെ



[3] പാടിയതു: യേശുദാസ്

തുടക്കം ചിരിയുടെ മുഴക്കം
ഒടുക്കം കണ്ണീരിൽ കലക്കം
ചിരിക്കൂ മഴവില്ലു പോലെ
കരയണം ഇടിമിന്നലോടെ നാളെ
കരയണം ഇടിമിന്നലോടെ
(തുടക്കം)

സംഗീതമായ്‌ തെന്നിയൊഴുകി അന്നു
സാഗരമായ്‌ ഞാൻ ഇരമ്പി(2)
എല്ലാം ചിരിയുടെ ലഹരിയിലൊതുങ്ങി
ഇന്നോ...സർവ്വവുമടങ്ങി...
മോഹഭംഗത്തിൻ ഭാവന നടുങ്ങി
(തുടക്കം)

എത്താത്ത സ്വപ്നമിന്നകലെ
തേങ്ങുമേകന്ത ദുഃഖങ്ങൾ അരികെ
എതോ ജീവിത വേദാന്തി പാടിയ
ഗാനപല്ലവിയായി
ഞനൊരു ഗാനപല്ലവിയായി...
(തുടക്കം)

ഇവിടെ


[4] പാടിയതു: യേശുദാസ്

ഓ.......ഓ.....
പഞ്ചമി ചന്ദ്രിക പൂപ്പന്തല്‍ കെട്ടി
പാലൂറും മേഘങ്ങള്‍ തോരണം കെട്ടി
ആലോലം പാട്ടിന്റെ താളവുമായി
ആടിവാ കാറ്റേ ആതിരാ കാറ്റേ
താലോലം താലോലം.....

കുഞ്ഞുറങ്ങുമ്പോള്‍ കൂടെയിരിക്കാന്‍
കുറുമൊഴിമുല്ലതന്‍ മണമുണ്ടല്ലോ
കുഞ്ഞിക്കിനാവിന്റെ മാനത്തു പൊങ്ങാന്‍
പൊന്നോണത്തുമ്പിതന്‍ ചിറകുണ്ടല്ലോ
താലോലം താലോലം......
താലോലം താലോലം....
(പഞ്ചമിചന്ദ്രിക...)

അച്ചനുമമ്മക്കും പൂത്തിരുവോണം
അമ്മിണിക്കുട്ടന്റെ പൊന്‍ തിരുനാളു
പുഞ്ചിരിപൂക്കളം പുലരിയായ് വിരിയാന്‍
പൊന്മകനേ എന്‍ മാറിലുറങ്ങ്
താലോലം താലോലം......
താലോലം താലോലം......
(പഞ്ചമി ചന്ദ്രിക..)

ഇവിടെ


18.


ചിത്രം: ചീനവല [1975] എം. കുഞ്ചാക്കൊ
രചന: വയലാർ


[1] പാടിയതു: പി.സുശീല

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....

പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍...
പൂ കൊണ്ട് മൂടിയ പുറംവേലിയുള്ളൊരു പുഴക്കരെ അമ്പലനടയില്‍
പിന്നെ കല്ലുവിളക്കിന്റെ കണ്‍‌മുന്‍പില്‍ നമ്മുടെ കല്ല്യാണം...
പിന്നെ എല്ലാം കഴിഞ്ഞു വരുന്നതോര്‍മ്മിയ്ക്കുമ്പോള്‍
എങ്ങാണ്ടെന്നെങ്ങാണ്ടുന്നൊരു നാണം...

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...

കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ....
കായലിന്‍ പൊക്കിളില്‍ കതിര്‍വിരലോടിച്ചു
കളിവഞ്ചി തുഴയും നിലാവേ....
നിന്റെ കല്ല്യാണരാത്രിയും
ഉല്ലാസയാത്രയും ഇന്നാണോ...
പിന്നെ നാളെ ഉറക്കച്ചടവുമായ്
കാലത്ത് നാലാള് കാണുമ്പോള്‍ കളിയാക്കും....

പൂന്തുറയിലരയന്റെ പൊന്നരയത്തി...
പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി....ഈ പുഞ്ചിരീ...
ഈ പുഞ്ചിരി കൊണ്ടൊരു പൊട്ടുകുത്തി...
പുടവയും മാലയും വാങ്ങും മുന്‍പേ
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...
പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി...

വിഡിയോ




[2] പാടിയതു: യേശുദാസ്

തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ
നിൻ ശൃംഗാരചിപ്പിയിൽ വീണതു സ്വപ്നവലയോ പുഷ്പവലയോ....
തളിർവലയോ താമരവലയോ താലിപ്പൊൻ‌വലയോ.......

വേമ്പനാട്ടുകായൽക്കരയിൽ.....
വെയിൽ‌പ്പിറാവു ചിറകുണക്കും ചീനവലക്കരികിൽ
അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
ആടി വാ അണിഞ്ഞു വാ പെണ്ണാളേ..
നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്
ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം...
പോയി വരാം....പോയി വരാം...
തളിർവലയോ...താമരവലയോ....
താലിപ്പൊൻ‌വലയോ.......

വെള്ളിപൂക്കുമാറ്റുംകടവിൽ....
വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ...
പടവിൽ പടവിൽ പൂന്തോണിപ്പടവിൽ...
പാടി വാ പറന്നു വാ പെണ്ണാളേ...
നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി
ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം....
പോയി വരാം....പോയി വരാം...
(തളിർവലയോ.....)


ഇവിടെ




വിഡിയോ




[3] പാടിയതു: യേശുദാസ് & ബി. വസന്ത

കന്യാദാനം....ആ....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....
കന്യാദാനം കന്യാദാനം...

ആ...ആ....ആ...ആ..
ആരെല്ലാം ആരെല്ലാം കൂടെപ്പോകും?
ആയിരം ദുഃഖങ്ങള്‍ കൂടെപ്പോകും
എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും?
ഏകാന്തസ്വപ്നങ്ങള്‍ കൊണ്ടുപോകും
ദുഃഖങ്ങൾക്കെത്ര വയസ്സായി?
സ്വപ്നങ്ങളോളം വയസ്സായി
വധുവാര്? വധുവാര്?
വിരഹത്തിന്‍ കതിര്‍കാണാപ്പക്ഷി

കന്യാദാനം....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...

ആ.....
വേളി എവിടെവച്ചായിരിക്കും?
വിധിയുടെ വീട്ടില്‍വച്ചായിരിക്കും
തോഴിമാര്‍ ആരൊക്കെ കൂട്ടുപോവും?
തോരാത്ത കണ്ണുനീര്‍ കൂട്ടുപൊകും
കണ്ണീരിലെത്ര തുരുത്തു മുങ്ങീ?
പെണ്ണിന്റെ മാത്രം മനസ്സു മുങ്ങീ
വരനാര്? വരനാര്?
വഴിതെറ്റി വന്നൊരു വനവേടന്‍

കന്യാദാനം....ആ.....കത്തുന്ന പ്രേമത്തിന്‍
ചുടലയില്‍ വച്ചൊരു കന്യാദാനം...
ആ..ആ...ആ..
കാലം സ്തംഭിച്ചു നിന്നൂ....കാമം ദാഹിച്ചു നിന്നൂ....
കന്യാദാനം...കന്യാദാനം...

ഇവിടെ


19.


ചിത്രം: തിരുവോണം [1975] ശ്രീകുമാരൻ തമ്പി

രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ്

എത്ര സുന്ദരി എത്ര പ്രിയങ്കരി
എന്റെ ഹൃദയേശ്വരി
ജന്മാന്തരങ്ങളിലൂടെ ഞാന്‍ നേടിയ
കര്‍മ്മധീരയാം പ്രാണേശ്വരി
(എത്ര സുന്ദരി...)

സ്വര്‍ഗ്ഗമാധവം സുസ്മിതമാക്കിയ
സ്വപ്നവരവര്‍ണ്ണിനീ
സപ്തസ്വരമധു മണിനാദമാക്കിയ
ശബ്ദവാഗീശ്വരീ
എന്റെ ജീവേശ്വരീ... ജീവേശ്വരി
ആ..... ആ....
(എത്ര സുന്ദരി...)

നൃത്തമാധുരി പദമലരാക്കിയ
ചിത്തസഞ്ചാരിണീ
ആകാശനീലം അരവിന്ദമാക്കിയ
അത്ഭുത മായാവിനീ
എന്റെ പ്രിയകാമിനീ ..പ്രിയകാമിനീ....
ആ... ആ....
(എത്ര സുന്ദരി...)

ഇവിടെ





[2] പാടിയതു: പി. ജയചന്ദ്രൻ

താരം തുടിച്ചു......നീലവാനം ചിരിച്ചു...
മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....
തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....
താഴേ താഴേ...താഴേ താഴേ...

ആ നല്ലരാവില്‍ ആയിരം പൂക്കള്‍
ആരോമലേ നിന്റെ മേനിയില്‍ പൂത്തു
ആ കുളിര്‍മാലകള്‍ ഞാന്‍ ചാര്‍ത്തിയപ്പോള്‍
ആയിരം പതിനായിരങ്ങളായ് തീര്‍ന്നു...
ദീപം വിറച്ചു.....പ്രേമദാഹം ജ്വലിച്ചു....
മേലേ മേലേ...മേലേ മേലേ
ദേഹം തേടിത്തളര്‍ന്നു....
തെന്നല്‍ പാടിത്തളര്‍ന്നു...
നിഴലാ‍ടിപ്പുണര്‍ന്നു....
താഴേ താഴേ...താഴേ താഴേ...

ആ ചുംബനത്തിന്‍ ആനന്ദവര്‍ഷം
ആത്മപ്രിയേ നിന്റെ കണ്ണില്‍ തുളുമ്പി
ആ സ്വപ്നനീഹാരമുത്തുകള്‍ ചാര്‍ത്തി
ആ രാവിലതിവര്‍ഷമായി ഞാന്‍ പെയ്തു
മേഘം തുളുമ്പി.....വര്‍ഷഗാനം തുടങ്ങി....
മേലേ മേലേ...മേലേ മേലേ
ജീവനാദം വിതുമ്പി....
വീണ്ടും പൂമൊട്ടു കൂമ്പി.....
ഉള്ളില്‍ പുളകം ചിലമ്പി....
താഴേ താഴേ...താഴേ താഴേ...

താരം തുടിച്ചു..നീലവാനം ചിരിച്ചു...
മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....
തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....
താഴേ താഴേ...താഴേ താഴേ..



ഇവിടെ


[3] പാടിയതു: വാണി ജയറാം

ആ..ആ...ആ...ഓ..ഓ....ഓ..ഓ...
തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച
വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍
പൊന്‍വെയില്‍ ഇത്തിരി പൊന്നുരുക്കീ.....
ഇത്തിരി പൊന്നുരുക്കീ...
കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നു
കോമളബാലനാം ഓണക്കിളി....
ഓണക്കിളി......ഓണക്കിളി...

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടി
പാട്ടുകള്‍ പാടിടുന്നൂ....
പാട്ടുകള്‍ പാടിടുന്നൂ....
ഓണവില്ലടിപ്പാട്ടിന്‍ നൂപുരം കിലുങ്ങുന്നൂ...
പൂവിളിത്തേരുകള്‍ പാഞ്ഞിടുന്നൂ....
പാ‍ഞ്ഞിടുന്നൂ.........പാഞ്ഞിടുന്നു....

തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച
വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങീ.....
തിരുമേനി എഴുന്നള്ളും സമയമായീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....
ഒരുങ്ങീ ഹൃദയങ്ങളണിഞ്ഞൊരുങ്ങീ....

ഇവിടെ


വിഡിയോ

Wednesday, September 15, 2010

I. എം.കെ. അർജ്ജുനൻ .. പ്രണയം..സംഗീതം [17]







ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത്‌ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അർജുനൻ. ആസ്പിരിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമാ യിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജുനൻ പഠനം നിർത്തി.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ പി. ഭാസ്കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജുനൻ ഈണം പകർന്നു.
"ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം..

കൊച്ചുനാടക ട്രൂപ്പുകൾക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട്‌ നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാർ ഒരു നാടകത്തിനു ഈണം പകരാൻ ക്ഷണിച്ചതോടെയാണ്‌ പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്‌. "തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിനാണ്‌ ആദ്യമായി ഈ‍ണം പകർന്നത്‌. ഈ‍ ഗാനം വിജയിച്ചതോടെ കൂടുതൽ അവസരങ്ങളായി. നിരവധി നാടകങ്ങൾക്ക്‌ ഈണം പകർന്നു. ഇതിനിടയ്ക്കു എം.കെ. അർജുനൻ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1961-ൽ ആയിരുന്നു വിവാഹം. ഭാര്യയുടെ പേര്‌ ഭാരതി.


സംഗീതം: എം കെ അർജ്ജുനൻ



1.

ചിത്രം: കറുത്ത പൗർണ്ണമി
രചന: പി ഭാസ്ക്കരൻ




1. പാടിയതു: കെ ജെ യേശുദാസ്



ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം
തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി
തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം (ഹൃദയം)

ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ
അരയന്നം മുങ്ങിച്ചത്ത കഥ പറയാം
സകലതും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന
സാധുവാമിടയന്റെ കഥ പറയാം (ഹൃദയം)

ബാല്യത്തിൻ മലർ‌വനം കാലം ചുട്ടെരിച്ചപ്പോൽ
ബാഷ്പത്താലെഴുതിയ കഥ പറയാം
ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ
കരളിന്റെ കരളിലെ കവിത പാടാം (ഹൃദയം...

ഇവിടെ


ഇവിടെ



2. പാടിയതു: യേശുദാസ് & ജാനകി

മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസസന്ധ്യകളേ
കാർമുകിലാടകൾ തോരയിടാൻ വരും
കാലത്തിൻ കന്യകളേ..

മടിയിൽ തിരുകിയ സിന്ദൂരച്ചെപ്പതാ
പൊടിമണ്ണിൽ വീണുവല്ലോ
ഒരുകൊച്ചുകാറ്റിനാൽ നിങ്ങൾതന്നാടകൾ
അഴപൊട്ടിവീണുവല്ലോ
അഴപൊട്ടിവീണുവല്ലോ
മാനത്തിൻ മുറ്റത്ത്.....

നിങ്ങളേ കാണുമ്പോൾ എൻകരൾത്തംബുരു
സംഗീതം മൂളിടുന്നു
പണ്ടത്തെഗാനത്തിൻ മാധുരി വീണ്ടുമെൻ
ചുണ്ടത്തണഞ്ഞുവല്ലോ
ചുംണ്ടത്തണഞ്ഞുവല്ലോ
മാനത്തിൻ മുറ്റത്ത്.....

ഇവിടെ


2.


ചിത്രം: റസ്റ്റ്‌ഹൗസ്
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം കെ അർജ്ജുനൻ



പാടിയതു: പി ജയചന്ദ്രൻ & എസ് ജാനകി


യമുനേ യമുനേ പ്രേമയമുനേ
യദുകുല രതിദേവനെവിടെ എവിടെ
യദുകുലരതിദേവനെവിടെ
നീലപ്പീലി തിരുമുടിയെവിടെ
നിറകാൽത്തളമേളമെവിടെ (യദുകുല...)

പൂവമ്പനുറങ്ങാത്ത രാത്രിയിൽ നിനക്കായ്
പൂവണിത്തളിർമെത്ത വിരിച്ചു ഞാൻ വിരിച്ചു
താരണി മധു മഞ്ചം നീ വിരിച്ചീടുകിൽ
പോരാതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുലരതിദേവനിവിടെ

പുല്ലാങ്കുഴൽ വിളി കേൾക്കാൻ കൊതിച്ചപ്പോൾ
ചെല്ലമണി തെന്നൽ ചിരിച്ചു കളിയാക്കി ചിരിച്ചു !
നീ തൂവുമനുരാഗ നവരംഗ ഗംഗയിൽ
നീന്താതിരിക്കുമോ കണ്ണൻ
യദുകുല രതിദേവനിവിടെ രാധേ
യദുകുല രതിദേവനിവിടെ

ഇവിടെ


വിഡിയോ

3.

ചിത്രം:ആശീർവാദം [1977] I.V. ശശി
രചന: ഭരണിക്കാവു ശിവകുമാർ

പാടിയതു: വാണി ജയറാം

[1]
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബന പൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ..


വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂ‍വല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവതന്നൂ
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി അന്നു നീ
സീമന്തിനി ആയി
(സീമന്ത രേഖയിൽ....)


ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു
ദേവൻ നിനക്കുതന്നു
നീ പുളകാർദ്രയായി അന്നു നീ
സ്നേഹവതി ആയി
(സീമന്ത രേഖയിൽ....)


ഇവിടെ

വിഡിയോ



[2]

ആയിരവല്ലിതന്‍ തിരുനടയില്‍
ആയിരം ദീപങ്ങള്‍ തൊഴുതുനിന്നു
മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു
മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു
വിണ്ണില്‍ തൊഴുതുനിന്നു.....

ധനുമാസ പുണര്‍ത നിലാവിലെ കുളിരിന്റെ
ധവളമാം തൂവല്‍ കുടിലുകളില്‍
തളിരിലക്കാട്ടിലെ സരസീരുഹകിളികള്‍
തങ്ങളില്‍ പിണയുമീ രാത്രിയില്‍
മദം കൊണ്ടുനില്‍ക്കുന്ന നിന്റെ നാണത്തിലെന്‍
മദനശരനഖങ്ങള്‍ പൊതിയട്ടേ
ഞാന്‍ പൊതിയട്ടേ.......
ആയിരവല്ലിതന്‍ തിരുനടയില്‍ ......

പുളകമംഗലയാം അരുവിക്കുടുക്കുവാന്‍
പുടവയുമായെത്തും പൂനിലാവിന്‍
വൈഡൂര്യ കൈകളീ പൊന്‍പാലരുവിയെ
വാരിപ്പുണര്‍ന്നുമ്മവയ്ക്കുമ്പോള്‍
വശംവദയായി നില്‍ക്കും നിന്റെ പൂമെയ്യിലെന്‍
അഭിനിവേശം ഞാന്‍ പകരട്ടേ
ഞാന്‍ പകരട്ടേ
ആയിരവല്ലിതന്‍ തിരുനടയില്‍ ....

ഇവിടെ


4.

ചിത്രം: പിക്ക്നിക്ക് [1975] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


[1] പാടിയതു: യേശുദാസ് & വാണി ജയറാം

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും....

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും


മന്ദാര പൂവിന്‍ മണമുണ്ടു
പറക്കും മാലേയ കുളിര്‍ കാറ്റില്‍
വന്ദനമാല തന്‍ നിഴലില്‍ നീയൊരു
ചന്ദനലത പോല്‍ നില്‍ക്കും

വാര്‍മുകില്‍ വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും


വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയോരുങ്ങും


നിന്‍ പാട്ടിലൂറും ശൃംഗാര
മധുവും നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും

വാര്‍മുകില്‍ വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിക്കും

വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...

ഇവിടെ


വിഡിയോ



[2] പാടിയതു: യേശുദാസ്


കസ്തൂരിമണക്കുന്നല്ലോ കാറ്റേ നീവരുമ്പോള്‍
കണ്മണിയെക്കണ്ടൂവോ നീ കവിളിണ തഴുകിയോ നീ?
വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളിത്തുള്ളി നീ വരുമ്പോള്‍
കള്ളിയവള്‍ കഥ പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ?

നീലാഞ്ജനപ്പുഴയില്‍ നീരാടിനിന്നനേരം
നീനല്‍കും കുളിരലയില്‍ പൂമേനി പൂത്തനേരം
എന്‍ നെഞ്ചില്‍ ചാഞ്ഞിടുമാ തളിര്‍ലത നിന്നുലഞ്ഞോ?
എന്‍ രാഗമുദ്രചൂടും... ചെഞ്ചുണ്ടു വിതുമ്പിനിന്നോ?
കസ്തൂരി മണക്കുന്നല്ലോ.........

നല്ലോമല്‍ കണ്ണുകളില്‍ നക്ഷത്രപ്പൂവിരിയും
നാണത്താല്‍ നനഞ്ഞ കവിള്‍-
ത്താരുകളില്‍ സന്ധ്യ പൂക്കും
ചെന്തളിര്‍ച്ചുണ്ടിണയില്‍ മുന്തിരിത്തേന്‍ കിനിയും
തേന്‍ ചോരും വാക്കിലെന്റെ.... പേരു തുളുമ്പിനില്‍ക്കും
കസ്തൂരി മണക്കുന്നല്ലോ.........

ഇവിടെ


വിഡിയോ


5.


ചിത്രം: ഹണിമൂൺ [1974] ഏ.ബി. രാജ്
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: പി. ജയചന്ദ്രൻ

മന്ദസ്മിതം പോലുമൊരുവസന്തം

മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം
മാലാഖകളുടെ മാലാഖനീ
മമഭാവനയുടെ ചാരുത നീ

എന്മനോരാജ്യത്തെ സിംഹാസനത്തില്‍ നീ
ഏകാന്തസ്വപ്നമായ് വന്നൂ
സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍
സംഗീതമാലചൊരിഞ്ഞൂ
നീയെന്ന മോഹനരാ‍ഗമില്ലെങ്കില്‍ ഞാന്‍
നിശ്ശബ്ദവീണയായേനേ......
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം


വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ
സ്വര്‍ണ്ണപതംഗങ്ങളാക്കി
പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന്‍
നിത്യപുഷ്പാഞ്ജലി ചാര്‍ത്തി
നീയെന്നസങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍
നിശ്ചലശില്‍പ്പമായേനേ.....
മല്ലികപ്പൂവിന്‍ മധുരഗന്ധം -നിന്റെ
മന്ദസ്മിതം പോലുമൊരുവസന്തം


ഇവിടെ



6.

ചിത്രം: യാമിനി [1973] കൃഷ്ണൻ നായർ
രചന: കാനം ഈ.ജെ.


പാടിയതു:യേശുദാസ്


സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ

നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
സുന്ദരീ....
നിന്‍ രാഗതന്രികള്‍ പാടാത്ത ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
ഗന്ധര്‍വ ഗാനങ്ങളുണ്ടോ?
(സ്വയംവര കന്യകേ..)

നിന്‍ മതിയിലുണരാത്ത കഥകളുണ്ടൊ നിന്റെ
കണ്മുനയില്‍ വിടരാത്ത കവിതയുണ്ടോ?
കണ്മണീ...
നിന്‍ മോഹഗംഗയില്‍ പൊങ്ങാത്ത സ്വര്‍ണ്ണമരാളങ്ങളുണ്ടോ?
സ്വര്‍ണ്ണമ
രാളങ്ങളുണ്ടോ?

ഇവിടെ

വിഡിയോ




7.


ചിത്രം: സി.ഐ.ഡി. നസീർ [1971] വേണു
രചന: ശ്രീകുമാരൻ തമ്പി

[1] പാടിയതു: പി. ജയചന്ദ്രൻ


നിൻ മണിയറയിലെ നിർമ്മലശയ്യയിലെ
നീല നീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ..
( നിൻ )

പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻ ദാഹപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ..
( നിൻ)

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻ മലർമിഴിയുമായ്
സുന്ദരീയങ്ങനെ ഞാൻ ഇണങ്ങുമല്ലോ.
(നിൻ)

ഇവിടെ


വിഡിയോ



[2] പാടിയതു: കെ.പി. ബ്രഹ്മാനന്ദൻ


നീല നിശീഥിനീ നിൻ മണി മേടയിൽ
നിദ്രാ വിഹീനയായ്‌ നിന്നു
നിൻ മലർ വാടിയിൽ നീറുമൊരോർമ്മ പോൽ
നിർമ്മലേ ഞാൻ കാത്തു നിന്നൂ
നിന്നു നിന്നു ഞാൻ കാത്തു നിന്നൂ (നീല)

ജാലക വാതിലിൻ വെള്ളി കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങീ (ജാലക)
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്ന ദളങ്ങൾ (2)
ആ...ആ...ആ (നീല)

തേനൂറും ചന്ദ്രിക തേങ്ങുന്ന പൂവിന്റെ
വേദന കാണാതെ മാഞ്ഞു (തേനൂറും)
തേടി തളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ (2)
ആ...ആ....ആ.. (നീല)

ഇവിടെ


വിഡിയോ


8.


ചിത്രം: രക്തപുഷ്പം [1970]
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ്
നീലക്കുട നിവർത്തീ വാനം
എനിക്കു വേണ്ടി
നീളെ പൂ നിരത്തീ ഭൂമി
എനിക്കു വേണ്ടി (നീലക്കുട....)

രാഗമാലിക പാടിത്തരുന്നൂ
രാവായാൽ രാക്കിളികൾ(2)
പള്ളിമഞ്ചത്തേരു തരുന്നു
പവിഴമല്ലി തെന്നൽ
എല്ലാം എല്ലാം (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി (നീലക്കുട...)


സ്വർണ്ണ ദീപിക കാട്ടിത്തരുന്നു
സ്വർണ്ണമല്ലിപ്പൂക്കൾ
രംഗവേദിയൊരുക്കി വിളിപ്പൂ
രത്നശൈലകരങ്ങൾ
എല്ലാം എല്ലാം (2)
എനിക്കു വേണ്ടി എനിക്കു വേണ്ടി (നീലക്കുട...)

ഇവിടെ





9.


ചിത്രം: പുഴ [[1980] ജെസ്സി
രചന: പി. ഭാസ്കരൻ


പാടിയതു: യേശുദാസ്

അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചില്‍
അടച്ചിട്ട മണിവാതില്‍ നീ തുറന്നു..
കൊട്ടിയടച്ചൊരെന്‍ കൊട്ടാരവാതിലെല്ലാം
പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു..

അനുരാഗശാലിനീ നീ വന്ന നേരത്തില്‍
ആരാധന വിധികള്‍ ഞാന്‍ മറന്നു..
ഉള്ളിലെ മണിയറയില്‍ മുല്ലമലര്‍മെത്തയിന്‍‍മേല്‍
കള്ള ഉറക്കം നടിച്ചു നീ കിടന്നു..

ഞാന്‍ വന്നിരുന്നതറിയാതെ സ്വപ്നത്തിന്‍
പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു..
എന്റെ ചുടുനിശ്വാസങ്ങള്‍ നിന്‍കവിളില്‍ പതിച്ചനേരം
തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു..

ഇവിടെ


വിഡിയോ


10.

ചിത്രം: പത്മവ്യൂഹം[1973] ശശികുമാർ
രചന: ശ്രീകുമാരൻ തമ്പി


പാടിയതു: യേശുദാസ്

[1]

പാലരുവിക്കരയിൽ പഞ്ചമി വിടരും പടവിൽ
പറന്നു വരൂ വരൂ
പനിനീരുതിരും രാവിൽ (പാലരുവി)
കുരുവീ...ഇണക്കുരുവീ....

മാധവമാസ നിലാവിൽ
മണമൂറും മലർക്കുടിലിൽ (മാധവ)
മൗനം കൊണ്ടൊരു മണിയറ തീർക്കും
മൽസഖി ഞാനതിലൊളിക്കും
നീ വരുമോ നിൻ നീലത്തൂവലിൽ
നിറയും നിർവൃതി തരുമോ
കുരുവീ...ഇണക്കുരുവീ...(പാലരുവി)

താരാപഥമണ്ഡപത്തിൽ
മേഘപ്പക്ഷികൾ മയങ്ങും (താരാപഥ)
താലവനത്തിൽ കാറ്റാം നർത്തകി
തളകൾ മാറ്റിയുറങ്ങും
നീ വരുമോ നിന്നധര ദളത്തിൽ
നിറയും കവിതകൾ തരുമോ
കുരുവീ...ഇണക്കുരുവീ....(പാലരുവി)
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....
കുരുവീ...ഇണക്കുരുവീ....


ഇവിടെ


വിഡിയോ

[2]

കുയിലിന്റെ മണിനാദം കേട്ടൂ കാറ്റില്‍
കുതിരക്കുളമ്പടി കേട്ടൂ
മ്.....മ്......

കുയിലിന്റെ മണിനാദം കേട്ടൂ കാറ്റില്‍
കുതിരക്കുളമ്പടി കേട്ടൂ
കുറുമൊഴിമുല്ല പൂങ്കാറ്റില്‍ രണ്ടു
കുവലയപ്പൂക്കള്‍ വിടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടൂ

മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ മണ്ണിലിറങ്ങീ
ആമിഴിത്താമരപ്പൂവില്‍ നിന്നും
ആശാപരാഗം പറന്നൂ‍
ആവര്‍ണ്ണ രാഗപരാഗം എന്റെ
ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ
കുയിലിന്റെ മണിനാദം കേട്ടൂ

ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാനൂല്‍ച്ചേല പോലെ
ഈക്കാട്ടുപൂന്തേനരുവീ മിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
ഈ നദീതീരത്തു നീയാം
സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ
കുയിലിന്റെ മണിനാദം കേട്ടൂ..

ഇവിടെ


വിഡിയോ

11.

ചിത്രം: ഹല്ലോ! ഡാർലിങ്ങ് [1975] ഏ.ബി. രാജ്
രചന: വയലാർ


പാടിയതു: പി. സുശീല


ദ്വാരകേ ദ്വാരകേ........
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ
കോടിജന്മങ്ങളായ് നിന്‍സ്വരമണ്ഡപം
തേടിവരുന്നൂ മീരാ...
നൃത്തമാടിവരുന്നൂ മീരാ
ദ്വാരകേ ദ്വാരകേ......
ദ്വാപരയുഗത്തിലേ പ്രേമസ്വരൂപന്റെ
സോപാന ഗോപുരമേ

അഷ്ടമംഗല്യവുമായ് അമൃതകലശവുമായ്
അഷ്ടമിരോഹിണീയണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍ ഇന്നു
ചുണ്ടില്‍ യദുകുലകാംബോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ശ്രീപദം
ചുംബിക്കുവാന്‍ വന്നൂ........
മീരാ....മീരാ......നാഥന്റെ ആരാധികയാം മീരാ....
(ദ്വാരകേ....)

അംഗുലിലാളനത്തില്‍ അധരശ്വസനങ്ങളില്‍
തന്‍ കര പൊന്‍ കുഴല്‍ തുടിക്കുമ്പോള്‍
പാടാന്‍ കൊതിക്കുമ്പോള്‍
എന്റെ പ്രേമം രതിസുഖസാരേ പാടീ
പൂജിയ്ക്കുവാന്‍ വന്നൂ‍
ശ്രീപദം പൂജിയ്ക്കുവാന്‍ വന്നൂ....
മീരാ....മീരാ...നാഥന്റെആരാധികയാം
മീരാ....
(ദ്വാരകേ....)

ഇവിടെ

വിഡിയോ


12.


ചിത്രം: കന്യാദാനം [1976] ഹരിഹരൻ
രചന: ശ്രീകുമാരൻ തമ്പി



പാടിയതു: കെ ജെ യേശുദാസ് & പി സുശീല


രണ്ടു നക്ഷത്രങ്ങൾ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങൾ നിന്നു
ആത്മാവിൽ രശ്മികളലയടിച്ചുയർന്നു ( രണ്ടു ... )

ചാമര മേഘങ്ങൾ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിൻ പൂവിളിയുയർന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കിൽ ( രണ്ടു ... )

സന്ധ്യ തൻ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകൾ അവ കോർത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കിൽ
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കിൽ ( രണ്ടു ... )


ഇവിടെ

Sunday, September 12, 2010

തീക്കനൽ [1976] യേശുദാസ്,സുശീല [5]



ചിത്രം: തീക്കനൽ[ 1976] മധു
താരങ്ങൾ: മധു, ശങ്കരാടി, സദൻ, കനകദുർഗ്ഗ, വിധുബാല, ശ്രീവിദ്യ


രചന: വയലാർ
സംഗീതം: യേശുദാസ്


1. പാടിയതു: യേശുദാസ്

മാനത്തെ കനലുകെട്ടു..കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു

ഭൂമി പെറ്റ പൂവുകൾക്കു സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി ചുമരിൽ വച്ചു
നാഴിക മണിത്തിങ്കളേ..നേരമെന്തായീ..
നേരമെന്തായീ..നേരമെന്തായീ

വെള്ളിമേഘത്താടിവെച്ച വൃദ്ധനാം ദൈവമേ - നിന്റെ
ചില്ലുകണ്ണട ഉടഞ്ഞു പോയോ?
നക്ഷത്ര പെണ്ണു വന്നു നിൻ മുന്നിൽ കൊളുത്തിയ
നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ?
കടൽത്തിരയിൽ ഈ കടൽത്തിരയിൽ കൊഴിഞ്ഞു പൊയോ?

തെന്നലിന്റെ തോണിയിലെ കണ്ണുനീർ പൈങ്കിളീ - നിന്റെ
കാമുകി പിരിഞ്ഞുപോയോ?
കണ്ണാടി വാതിൽ വച്ചു സ്വപ്നങ്ങൾ പണിഞ്ഞ നിൻ
കടലാസ്സു കോട്ടകൾ തകർന്നു പോയോ?
കൊടുങ്കാറ്റിൽ ഈ കൊടുങ്കാറ്റിൽ തകർന്നുപോയോ?
(മാനത്തെ കനലുകെട്ടു)


ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

ആശ്ചര്യ ചൂഡാമണീ
അനുരാഗ പാൽകടൽ കടഞ്ഞു കിട്ടിയോ-
രാശ്ചര്യ ചൂഡാമണീ
ആരു നിൻ സീമന്ത രേഖയിൽ ഈയൊരു
ചാരു കുങ്കുമലത പടർത്തി


ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിന്നു തീ പിടിച്ചു
തീ പിടിച്ചു...

മൂകമായ്‌ നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു..
തപസ്സിരുന്നു..

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ്

ചന്ദ്രമൌലീ - ചതുര്‍ഥിയാമിനീ
ചാരുരൂപിണീ - നിന്റെ
വര്‍ണ്ണശബളമാം വസന്തമേടയില്‍
വാടകയ്ക്കൊരു മുറി തരുമോ ? (ചന്ദ്രമൌലീ)

നിന്റെ കൈയ്യിലെ കളിര്‍മലര്‍ക്കുമ്പിളില്‍
നീ നിറച്ച പാനീയം
എന്റെ ചുണ്ടുകളില്‍ മദം പകരും
ചുവന്ന പാനീയം
എന്തിനിത്ര കൂടുതല്‍ കുടിച്ചൂ -
എന്റെ തരളമാം ഹൃദയമേ (ചന്ദ്രമൌലീ)

നിന്റെ മാറിലെ ചിറകുള്ള ചേലയില്‍
നീ നിറയ്ക്കുമാവേശം
എന്‍ ചുടുഞരമ്പിന്‍ പടം പൊഴിയ്ക്കാന്‍
തുടിയ്ക്കുമാവേശം
എന്തിനിന്നു പുല്‍കുവാന്‍ കൊതിച്ചു
എന്റെ ചപലമാം ദാഹം. (ചന്ദ്രമൌലീ)





4. പാടിയതു: യേശുദാസ് & സുശീല

കാറ്റിനു കുളിരുകോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കും തോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി (കാറ്റിനു)

സ്വപ്നങ്ങൾ ഇണചേരും യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ പ്രേമതീർത്ഥവുമായ്‌
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ

മാമ്പൂവിൻ മദമുണ്ണും ഋതു സംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർമൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ അഗ്നി പുഷ്പവുമായ്‌
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ
വീണ്ടും നീ ശരമെയ്തു വേർപ്പിരിക്കല്ലേ
ഞങ്ങളെ വേർപ്പിരിക്കല്ലേ


ഇവിടെ



5. പാടിയതു: പി. സുശീല


പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....
പൊന്‍പുഴയൊരു മുകിലാവാന്‍ കൊതിച്ചൂ.... മുകിലായി....
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി.....

മരതകക്കുന്നിന്റെ മടിയിലൂടെ മുകില്‍
ചെറുപുഴയായ് പാട്ടുപാടി ഒഴുകിയെത്തി
കടലിലെത്തും മുൻപേ മല മുലകൊടുക്കും മുൻപേ
ചുടുവെയിലിന്‍ മരുപ്പറമ്പില്‍ പുഴ മരിച്ചു
പുഴയിനിയും മുകിലായ് ജനിക്കുമോ
പൂനിലാവ് മന്ത്രകോടി നല്‍കുമോ....

പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....

സുരഭിയാം കാറ്റിന്റെ വഴിയിലൂടെ പുഴ
ചെറുമുകിലായ് നൃത്തമാടി പറന്നുപൊങ്ങി
ചിറകുവെയ്ക്കും മുൻപേ കതിര്‍ചിലങ്ക കെട്ടും മുൻപേ
ഒരു പകലിന്‍ ചിതയില്‍ വീണാ മുകില്‍ മരിച്ചു..
മുകിലിനിയും പുഴയായ് ജനിയ്ക്കുമോ
തുകിലുണര്‍ത്തു പാട്ടുപാടി ഒഴുകുമോ...

പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി...

വേണു നാഗവള്ളി.,ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ



ഒരു നഷ്ട വസന്തത്തിന്റെ തപ്തനിശ്വാസം!


ചിത്രം: ഉള്‍ക്കടല്‍ [1979] കെ.ജി. ജോർജ്
താരങ്ങൾ: വേണു നാഗവള്ളി, ജലജ, ശങ്കരാടി, രതീഷ്, വില്ല്യം ഡിക്രൂസ്,
ജഗതി, അനുരാധ


രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍




1. പാടിയതു: പി ജയചന്ദ്രന്‍ ,സെല്‍മ ജോര്‍ജ്

ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..

അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്‍ക്കും
ഇനിയും നമ്മള്‍ നടന്നു പാടും
വഴിയില്‍ വസന്ത മലര്‍ കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)

ഇവിടെ

വിഡിയോ



2. പാടിയതു: യേശുദാസ്

എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടീ...ആ....
എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
പെണ്‍കൊടീ, നിന്നെയും തേടി
എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു, വീണ്ടും
സന്ധ്യകള്‍ തൊഴുതു വരുന്നു...

നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
നിര്‍വൃതിയായൊരു പൂക്കാലവും (2)
നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
വന്നു തൊഴുതുമടങ്ങുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...

നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
പൊന്നുഷകന്യകള്‍ വന്നു പോകും
നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
പൊന്നിളം ചെപ്പു തുറക്കുന്നു
പിന്നെയും പിന്നെയും
നീ മാത്രമെങ്ങു പോയീ...
നീ മാത്രമെങ്ങു പോയീ...


ഇവിടെ

വിഡിയോ



3. പാടിയതു: കെ ജെ യേശുദാസ് [ *1979 സംസ്ഥാന അവാർഡ്}


കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

സപ്ത വർണ്ണ ചിറകു കരിഞ്ഞൊരു സ്വപ്ന ശലഭം ഞാൻ

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ

ആദി വസന്ത സ്മൃതികൾ പൂവിടും ഏതോ ശാഖികളിൽ

പാടും കുയിലേ... കുയിലേ...

പാടും കുയിലേ എനിയ്ക്കു നീയൊരു വേദന തൻ കനി തന്നു


വെറുമൊരു വേദന തൻ കനി തന്നു

കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ

പൂക്കുമൊലീവുകൾ മുന്തിരി വള്ളികൾ

കോർക്കും കണ്ണീർ മണികൾ

താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ

താലം നിറയെ ഒരുക്കി എൻ പ്രിയ താപസി അരികിലിരിപ്പൂ

എന്നെ നീ സഖി തഴുതിയുറക്കൂ...


കൃഷ്ണതുളസി കതിരുകൾ ചൂടിയൊരശ്രു കുടീരം ഞാൻ......

ഇവിടെ

വിഡിയോ




4. പാടിയതു: യേശുദാസ്


നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ!
മുഗ്ദ്ധലജ്ജാവതീലാവണ്യമേ!
മുത്തുക്കുട ഞാന്‍ നിവര്‍ത്തി നില്‍പൂ!-- വരൂ
ഭദ്രപീഠം ഞാനൊരുക്കി നില്‍പൂ!

എന്‍ ഗ്രാമഭൂമിതന്‍ സീമന്തരേഖയില്‍
കുങ്കുമപൂങ്കുറിച്ചാര്‍ത്തുപോലെ
സന്ധ്യതന്‍ ചുംബനമുദ്രപോല്‍ സുസ്മിത-
സ്പന്ദനം പോല്‍ നീ കടന്നു വരൂ!
എന്റെ മനസ്സിന്റെയങ്കണമാകെ നീ
വര്‍ണ്ണാഞ്ചിതമാക്കൂ! (നഷ്ടവസന്തത്തിന്‍..)

നിന്‍ പ്രേമലജ്ജാപരിഭവഭങ്ങികള്‍
എല്ലാം കൊരുത്തൊരു മാല്യവുമായ്‌
മന്ദം പളുങ്കുചിറകുകള്‍ വീശി നീ
വന്നണയൂ ദേവദൂതിപോലെ
എന്റെ ശാരൊണ്‍ താഴ്‌വരയിലെ പൊന്നുഷ-
സങ്കീര്‍ത്തനമാകൂ (നഷ്ടവസന്തത്തിന്‍..)

ഇവിടെ

വിഡിയോ



5. പാടിയതു: യേശുദാസ്



പുഴയില്‍ മുങ്ങിത്താഴും സന്ധ്യ
കുങ്കുമ പൊട്ടിന്നഴകും വിഴുങ്ങുന്നൂ തിര
പെയ്തൊഴിയാത്ത മുകിലിന്‍ അസ്വാസ്ഥൃമായ്
മുളം തണ്ടിലെ തിരുമുറിവില്‍ ആരോ
മെല്ലെ ചുണ്ടമര്‍ത്തവേ
ചുരന്നൊഴുകും മൃദൂഷ്മള രാഗത്തിന്‍ ഉന്മാദമായ്
ഒരു പൊന്മ തന്‍ ചുണ്ടിന്നിരുപാടുമായ് തൂങ്ങിപ്പിടയും
മത്സ്യത്തിന്റെ നിശ്ശബ്ദ ദുരന്തമായ്
വിട ചോദിക്കും ഏതോ പക്ഷി തന്‍ വിഷാദമായ്
അകലെ ഒരു നേര്‍ത്ത നിഴലായ് മാറും തോണിയ്ക്കകമേ നിന്നും
കാറ്റില്‍ പടരും നാടന്‍ പാട്ടിന്‍ താഴംപൂ മണം
ഉള്ളില്‍ തൊട്ടു തൊട്ടുണര്‍ത്തുന്ന ദാഹമായ്
നില്ക്കുന്നു ഞാന്‍ ഈ പുഴയോരത്ത്‌ ആരും കാണാതെ
നക്ഷത്രം ഒന്നെന്നുള്ളില്‍ എരിയുന്നു
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...
ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...



വിഡിയോ





ബോണസ്:


A. ചിത്രം: ലാൽ സലാം[1990] വേണു നാഗവള്ളി

“സാന്ദ്രമാം മൌനത്തിൽ.....

പാടിയതു: യേശുദാസ്

സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ(2)
ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി

അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും?
സാന്ദ്രമാം.......

വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ?(2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും?
സാന്ദ്രമാം......

ഇവിടെ





B. ചിത്രം: ചില്ലു [1982] ലെനിൻ രാജേന്ദ്രൻ

പാടിയതു:യേശുദാസ് / ജാനകി



ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം (൨)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ
നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (൨)

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ആ . . . . . . . .
ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു
വെറുതെ ഇരിയ്ക്കുവാന്‍ മോഹം (൨)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം (൨)

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം

ഇവിടെ


വിഡിയോ


C. ചിത്രം: ശാലിനി എന്റെ കൂട്ടുകാരി

പാടിയതു: യേശുദാസ് / മാധുരി


ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു

നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീര്‍ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി

എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി

കാലം ഘനീഭൂതമായ് നിൽക്കുമാ
കരകാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയിഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?

ഇവിടെ



വിഡിയോ






ഞാനുമീ സോപാനത്തില്‍ ഗാനമായ് ഉരുകുന്നൂ...