Tuesday, January 17, 2012
മയില്‍പ്പീലിക്കാവ് [ 1998 ] അനില്‍ ബാബു
ചിത്രം: മയില്‍പ്പീലിക്കാവ് [ 1998 ] അനില്‍ ബാബു
താരനിര: നരേന്ദ്ര പ്രസാദ്, സിദ്ദിക്ക്, ജഗതി, തിലകൻ, കുഞ്ചാക്കോ ബോബൻ,
ജോമോൾ, ജനാർദ്ദനൻ
സംഗീതം: ബേണി ഇഗ്നേഷ്യസ്
രചന: എസ് രമേശന്‍ നായര്‍
പാടിയതു: കെ ജെ യേശുദാസ് &കെ എസ് ചിത്ര / എസ്. ജാനകി
മയ്ലായ് പറന്നു വാ
മഴവില്ലു തോക്കുമെന്നഴകെ...
കനിവാല്‍ പൊഴിഞ്ഞു താ മണിപ്പീലി ഒന്നു നീ അഴകേ..
ഏഴില്ലം കാവുകള്‍ താണ്ടി എന്റെ ഉള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍ ചേര്‍ന്നു മയങ്ങാന്‍ ഏഴു വര്‍ണ്ണവും നീ അണിയൂ
നീല രാവുകളും ഈ കുളിരും പകരം ഞാന്‍ നല്‍കാം
ആരുമാരുമറിയാതൊരു നാള്‍ ഹൃദയം നീ കവരും...[ മയിലായ് പറന്നു വാ
മുകിലുകള്‍ പായുമാ മഴ കുന്നില്‍ തളിരണിയും
മയില്‍ പീലിക്കാവില്‍ [2 ]
കാതോരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാനും
വരൂ വരൂ വരദേ... തരുമോ ഒരു നിമിഷം...
മയിലായ് ഓഓഓ മയിലായ് പറന്നു വാ.......കനിവായ്...
ആ ആ ആ ആ ആാാാാാാാ
വിരഹ നിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി [2]
കാറ്റിലുറങ്ങും തേങ്ങലായ് നീ പാട്ടിന്ണങ്ങും രാഗമായ്
വരൂ വരൂ വരദേ... തരുമോ തിരു മധുരം...
മയിലായ്....ഓ ഓ ഓ ഓ .. മയിലായ്...
ഇവിടെ
വീഡിയോ
2. പാടിയതു: യേശുദസ്
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ..
പോഴിയൂ പോഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുള്‍ മൂടുമീ വീഥിയില്‍ നിറ ദീപവും മാഞ്ഞുവോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ.., അകലെ....
ഉതിര്‍ന്നൊരെന്‍ കണ്ണീര്‍ മുത്തില്‍ നിനക്കെന്തു നല്‍കും ഞാന്‍
മിഴിത്തുമ്പില്‍ ഈറന്‍ ചൂടും മലര്‍ തിങ്കളെ... (ഉതിര്‍ന്നൊരെന്‍...)
നോവുമീ രാവുകള്‍ നീ മറന്നീടുമോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ.., അകലെ....
ഉടഞ്ഞൊരീ ജന്മം നീട്ടി വരം കാത്തു നില്‍പ്പൂ ഞാന്‍
വിളക്കേന്തി വന്നാലും നീ കിളിക്കൊഞ്ചലായ് (ഉടഞ്ഞൊരീ...)
പാവമീ(?) നെഞ്ചിലും നീയുറങ്ങീടുമോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ..
പോഴിയൂ പോഴിയൂ ഒരു തുള്ളി ജീവാമൃതം
ഇരുള്‍ മൂടുമീ വീഥിയില്‍ നിറ ദീപവും മാഞ്ഞുവോ (2)
അകലെ.. അകലെ.. അലയുന്ന മേഘങ്ങളെ.., അകലെ....
ഇവിടെ
3. പാടിയതു: ചിത്ര
അത്തള പുത്തള തവളാച്ചീ
ചുക്കുമേൽ ഇരിക്കണ ചൂലാപ്പ്
മറിയം വന്നു വിളക്കൂതി
മണി കുട്ടാ മണ്ടൂസേ...
അഞ്ചുകണ്ണനല്ലാ മിഴി ചെമ്പരത്തിയല്ല (2)
ഈ വിരുതൻ മായാവിയല്ല മറയാൻ
തേൻ കൊതിയൻ ശിക്കാരിയല്ല ഞെളിയാൻ
ഇവനു തലയിൽ ഒരു മറുകു മറുകിലൊരു
മറുതയും അവളുടെ കറുകയും അലയണു
പാവം പണ്ടിവൻ ആപ്പിലായതും
ആരോ പറയണു മൂപ്പരെ ഞെളിയ വാലെവിടെ
ഈ വഴികളിൽ നിറഞ്ഞെത്തിയൊരു പൂക്കാലം
തുമ്പ തുളസികൾ ചെമ്പരത്തികൾ പങ്കു വെച്ചതു കണ്ടില്ലേ (2)
ഈ പുഴയും പുതിയൊരു പെണ്ണല്ലേ
അവളെ നീ അറിയും കള മൊഴി കേട്ടില്ലേ
ഓ ..ജാതകം നേരാകുമോ മോതിരം കൈമാറുമോ
ജാതകം നേരാകുമോ മോതിരം കൈമാറുമോ
കുടയും വടിയും എടു കുയിലു കുരവയിടു
വരനുടെ നെറുകയിൽ ഒരു ചെറു കുറി തൊടു
(അഞ്ചുകണ്ണനല്ല....)
ഈ പുഴയിലും മുഖം നോക്കിയൊരു പൂന്തിങ്കൾ
താഴെ വന്നീ പെൺ കിടാവിനു പൊട്ടു കുത്തിയതറിയില്ലേ (2)
ആ മിഴികൾ കവിതകളായില്ലേ
അഴകിൽ ആ കവിളിൽ പുലരി വിരിഞ്ഞില്ലേ
ഓ.. പാൽക്കുടം നീ ഏന്തുമോ പാതിരാ പൂ ചൂടുമോ (2)
അരിയും മലരുമെട് പുതിയ പുടവയെട്
അകിലിനു പുകയെടു തകിലിനു ചെവി കൊട്
ഇവിടെ all
വീഡിയോ
4. പാടിയതു: ചിത്ര & / യേശുദാസ്
കതിർമഴ പൊഴിയും ദീപങ്ങൾ കാർത്തിക രാവിൻ കൈയ്യിൽ
ആയിരം പൊൻ താരകങ്ങൾ താഴെ വീഴും അഴകോടെ
ഒന്നാനാം കുന്നിന്മേൽ പൊൻ വിളക്ക്
ഓരടിക്കുന്നിന്മേൽ നെയ് വിളക്ക്
രാഗമുല്ലകൾ പൂക്കുന്ന തെളിമാനം
ആരെയാരെയോ തേടുന്നു മിഴി നാളം
നീലയവനിക നീർത്തിയണയുക
നിശയുടെ കുളിരായ് നീ (ഒന്നാനാം....)
ഒത്തിരിയൊത്തിരി ഇരവുകൾ
ചിരിയുടെ മുത്തു പൊഴിഞ്ഞൊരു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ
നന നന നന നന വിണ്ണായി
ഏഴു ജന്മങ്ങളേഴാം കടലായി
എന്റെ ദാഹങ്ങളീറക്കുഴലായീ (2)
കാതോർക്കുമോ കന്നിക്കളം മായ്ക്കുമോ
കല്യാണത്തുമ്പി പെണ്ണാളേ
ചിരിക്കുന്ന കാൽചിലങ്ക താളമായി ചേർന്നു വാ
ചിത്രവീണയിൽ നിലാവിൻ മുത്തുമാരി പെയ്യാൻ
(ഒന്നാനാം....)
ഇന്നു മയിൽപീലിക്കാവിൽ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിൻ മനസ്സല്ലോ (2)
നേരാവുമോ സ്വപ്നം മയിലാടുമോ
പീലിപ്പൂ ചൂടാനാളുണ്ടോ
തനിച്ചെന്റെ മൺചെരാതിൽ പൊൻ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വെച്ചതല്ലേ
(ഒന്നാനാം...)
ഇവിടെ
വീഡിയോ
5. പാടിയതു: ചിത്ര / യേശുദാസ്
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി
പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി
ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ (2)
കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത്
കനകം വിളഞ്ഞതും കവര്‍ന്നില്ലേ
കാമന്‍ ഒരു വില്ലല്ലേ കാത്തിരുന്ന നാളില്‍ നീ
കതകും ചാരല്ലേ നി ഉറങ്ങല്ലേ
(പാതിരാപ്പൂ ചൂടി …)
അന്നലിട്ട പൊന്നൂഞ്ഞാല്‍ ആടിയെത്തും നേരത്ത്
അധരം കവര്‍ന്നതും മറന്നില്ലേ
മഞ്ഞു കൊണ്ടു കൂടാരം മാറില്‍ ഒരു പൂണാരം
മധുരം മായല്ലേ നീ മയങ്ങല്ലേ
(പാതിരാപ്പൂ ചൂടി …)
ഇവിടെ
വീഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment