Powered By Blogger

Tuesday, January 17, 2012

മയിൽ പീലി [1981]

ചിത്രം: മയിൽ പീലി [1981]
രചന: ഓ.എൻ.വി.
സംഗീതം: കെ.പി. ഉദയഭാനു


1. പാടിയതു: യേശുദാസ്


ഇന്ദുസുന്ദര സുസ്മിതം തൂകും
കുഞ്ഞുമുല്ലയെ മാറോടു ചേര്‍ക്കും
മഞ്ജു മാകന്ദ ശാഖി തന്‍ ഹര്‍ഷ
മര്‍മ്മരം കേട്ടു ഞാനിന്നുണര്‍ന്നു,
ഞാനിന്നുണര്‍ന്നു

മാന്തളിരിന്‍റെ പട്ടിളം താളില്‍
മാതളത്തിന്‍റെ പൊന്നിതള്‍ കൂമ്പില്‍
പ്രേമലേഖനം എഴുതും അജ്ഞാത
കാമുകനൊത്തു ഞാനിന്നുണര്‍ന്നു ,
ഞാനിന്നുണര്‍ന്നു
(ഇന്ദു സുന്ദര ...)

കാവുതോറും ഹരിത പത്രങ്ങൾ
പൂവുകൾക്കാലവട്ടം പിടിയ്ക്കെ
ഈ നിറങ്ങള്‍ തന്‍ നൃത്തോത്സവത്തില്‍
ഗാനധാരയായ് ഞാനിന്നുണര്‍ന്നു ,
ഞാനിന്നുണര്‍ന്നു
(ഇന്ദു സുന്ദര ...)

http://www.shyju.com/index.php?act=mlite&CODE=showdetails&s_id=38766

2. പാടിയതു: യേശുദാസ്

നിലാവിന്നലകളിൽ നീന്തി വരൂ നീ
നീലക്കിളിയേ നീർക്കിളിയേ
(നിലാവിൻ...)

അളകനന്ദയിൽ നിന്നോ
അമൃതഗംഗയിൽ നിന്നോ (2)
യുഗയുഗാന്തര പ്രണയകഥകൾ തൻ
പ്രമദവനങ്ങളിൽ നിന്നോ
നീ വരുന്നൂ നീന്തി വരുന്നൂ
നീലാഞ്ജനക്കിളിയേ
(നിലാവിൻ....)

പഴയൊരോർമ്മ തൻ തോപ്പിൽ
പവിഴമുല്ലകൾ പൂത്തു (2)
ചിരപുരാതന പ്രണയസ്മൃതികൾ തൻ
സുരഭിവനങ്ങൾ തളിർത്തൂ
നീ വരുമ്പോൾ
നീന്തിവരുമ്പോൾ
നീലാഞ്ജനക്കിളിയേ
(നിലാവിൻ....)



3. പാടിയതു: എസ്. ജാനകി


പഥികരെ പഥികരെ പറയുമോ?
ഇതു വരെ എന്‍ ഇടയന്റെ പാട്ടു കേട്ടുവോ ? (2)
ഒരു മുളം തണ്ടിന്റെ മുറിവുകള്‍ മുത്തി മുത്തി
അരുമയായ്‌ അവനെന്നെ വിളിച്ചുവോ ? (2)
പഥികരെ പഥികരെ പറയുമോ ?

പുല്‍ക്കുടിലില്‍ ഞാന്‍ അവനെ കാത്തിരുന്നു
തക്കിളിയില്‍ പട്ടുനൂലു നൂര്‍ത്തിരുന്നു (2)
ഇളവേല്‍ക്കാന്‍ എത്തുമെന്‍ ഇടയന്നു നല്‍കുവാന്‍
ഇളനീരുമായ്‌ ഞാന്‍ കാത്തിരുന്നു (പഥികരെ..)

മുറ്റത്തെ ഞാവല്‍ മരം പൂത്തു നിന്നു
കത്തുന്ന മെഴുതിരി പോല്‍ പൂത്തു നിന്നു (2)
കളമതന്‍ കതിരുമായ്‌ കിളി പാറും തൊടിയിലെ
കറുകപ്പുല്‍ മെത്തയില്‍ കാത്തു നിന്നു (പഥികരെ..)

No comments: