Monday, October 4, 2010
ആവണിക്കുന്നിലെ കിന്നരി പൂക്കൾ[ ഒരു വാക്കു, ഒരേ ഒരു വാക്കു.]
ചിത്രം: ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ [ ഒരു വാക്കു, ഒരേ ഒരു വാക്കു} [1991]
സംവിധാനം: പോൾ ബാബു
താരങ്ങൾ: രവി,നെടുമുടി വേണു, അശോകൻ, ജഗതി, സോമൻ, കെ.ആർ. വിജയ,
കാർത്തിക, ബാബു നമ്പൂതിരി, ഇന്നസന്റ്, റ്റി.പി. മാധവൻ
രചന: ഓ.എൻ.വി.
സംഗീതം: ഔസേപ്പച്ചൻ
1. പാടിയതു: യേശുദാസ്
ശാന്തയാം ശ്യാമയാം യാമിനീ യാമിനീ
നീയെന്‍ സാന്ത്വനമധുരമാം സംഗീതം സംഗീതം
നിന്റെ താന്തതരള സ്വരജപമണികള്‍
തഴുകിയിരിക്കാം ഞാന്‍, തഴുകിയിരിക്കാം ഞാന്‍
(ശാന്തയാം)
എരിഞ്ഞടങ്ങിയൊരെന്‍ സൂര്യനില്‍ നിന്നും
അടര്‍ന്ന കിരണം ഞാന്‍ (എരിഞ്ഞ്)
എന്റെ സൂര്യനിലേക്കു മടങ്ങാന്‍
ഉഴറും കിരണം ഞാന്‍...
ചരമസാഗരസീമയില്‍ നിന്നും
ഉദയാദ്രിയിലേക്കെത്ര ദൂരം
പറയൂ... പറയൂ... പറയൂ...
(ശാന്തയാം)
ഇവിടെ
2. പാടിയതു: യേശുദാസ്
സ്‌നേഹത്തെ വാഴ്‌ത്തിപ്പാടാം - പാടം
ആത്മാവിന്നോമല്‍ക്കുളിരായ് - കുളിരായ്
മേലേ താരകള്‍ കേള്‍ക്കട്ടെ...
ഈ ലോകമാകെയുമേകകുടുംബം
(സ്‌നേഹത്തെ...)
പൂമാനം...
നമ്മുടെ സ്വപ്‌നംപോലെ
ഈ ഭൂമി നമ്മുടെ അമ്മയല്ലേ
ആരും അനാഥരല്ല
ഭൂമിയെ സ്വര്‍ഗ്ഗമായ് മാറ്റും
സ്‌നേഹചൈതന്യം നാം...
(സ്‌നേഹത്തെ...)
ഈ ഗാനം...
നാമൊന്നായ് പാടിടുമ്പോള്‍
ഈ മണ്ണും കോരിത്തരിക്കയല്ലേ
ആരാരും അന്യരല്ല
മര്‍ത്യന്നെ ദേവനായ് മാറ്റും
സ്‌നേഹസൗന്ദര്യം നാം
(സ്‌നേഹത്തെ...)
ഇവിടെ
3. പാടിയതു: ചിത്ര & യേശുദാസ്
ജന്മങ്ങള്‍തന്‍ കല്പടവുകളില്‍
നമ്മളൊന്നിച്ചിരുന്നു പാടി
പാടിയ പാട്ടുകള്‍ക്കെല്ലാം
ഒരേ പല്ലവിയായിരുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)
സ്‌നേഹത്താല്‍ കത്തിജ്വലിക്കും
സൂര്യദേവന്‍ തഴുകുമ്പോള്‍
ആര്‍ദ്രയാം ഭൂമിതന്നാത്മാവ് പാടുന്നു
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)
വേര്‍പെടും വേളയില്‍പോലും
പിന്നില്‍ ഏതോ വിജനതയില്‍
പിന്‍നിലാവായ് വന്നു മന്ദഹസിക്കുന്ന
നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
(ജന്മങ്ങള്‍...)
ഇവിടെ
4. പാടിയതു: യേശുദാസ് & ചിത്ര
കുളിരു പെയ്യുന്ന നീലാംബരം
കിളികള്‍ മൂളുന്ന ലീലാങ്കണം
കഥകളോരോന്നു കൈമാറിടുമ്പോള്‍
കാതിലേതോ തേന്‍മഴ....
(കുളിര്...)
അളകങ്ങള്‍ വീണിളകും നിന്‍
കുളിര്‍നെറ്റി ഞാന്‍ തഴുകുമ്പോള്‍
ഈ നീലക്കണ്‍കള്‍ തന്നാഴങ്ങളില്‍
ഞാനേതോ മുത്തിന്നായ് മുങ്ങീടിന്നു
സ്‌നേഹാര്‍ദ്രമാനസ നിന്‍ ഗാനധാരയില്‍
ഞാന്‍ എന്നെത്തന്നെ മറക്കുന്നു....
(കുളിര്...)
കുയില്‍ പാടും പൂക്കുടില്‍ തോറും
കുടമുല്ല തേന്‍തിരി നീട്ടി
ആരാരും കാണാതൊളിച്ചിരിക്കാം
നേരം പുലരുന്ന നേരം വരെ...
നാമൊത്തുചേരുന്നൊരീ നല്ല വേളയില്‍
നാം നമ്മെത്തന്നെ മറക്കുന്നു...
(കുളിര്...)
ഇവിടെ
5. പാടിയതു: യേശുദാസ്
എരിഞ്ഞടങ്ങിയൊരെന്‍ സൂര്യനില്‍ നിന്നു
അടര്‍ന്ന കിരണം ഞാന്‍
എന്റെ സൂര്യനിലേക്കു മടങ്ങാന്‍
ഉഴറും കിരണം ഞാന്‍
ചരമസാഗര സീമയില്‍ നിന്നും
ഉദയാദ്രിയിലെക്കെത്ര ദൂരം
പറയൂ പറയൂ പറയൂ
Subscribe to:
Post Comments (Atom)
No comments:
Post a Comment