Powered By Blogger

Sunday, October 3, 2010

രാധാമാധവം [1990] ചിത്ര, എം.ജി.ശ്രീകുമാർ [8]



ചിത്രം: രാധാമാധവം [1990] സുരേഷ് ഉണ്ണിത്താൻ
താരങ്ങൾ: ജയറാം, തിലകൻ, ഇന്നസന്റ്, ഗീത, കെ.പി.ഏ.സി. ലളിത, പാർവ്വതി
കഥ, തിരക്കഥ, സംഭാഷണം: ലോഹിതദാസ്

രചന: ഓ.എൻ.വി., സ്വാതി തിരുനാൾ
സംഗീതം: വിദ്യാധരൻ



1. പാടിയതു: ചിത്ര


ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും
മാരിവിൽ കാവടിക്കാരാ(2)
ഓരോ നിറത്തിലും ഓരോ വള വേണം
ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..)


എൻ മുഖം നോക്കിയെൻ മാരനോതും
എനിക്കെല്ലാ നിറവുമെന്തിഷ്ടമാണ് (2)
എന്റെയീക്കണ്ണിലെ നീലിമയും (2)
എന്റെയീ ചുണ്ടിലെ ചെഞ്ചുവപ്പും
കവിളിന്നിളം ചുവപ്പും (ഏഴു നിറങ്ങളുള്ള..)

എൻ കരം മാറോടണക്കുമവൻ
ഏഴു വർണ്ണക്കളിക്കയ്യിൽ പാടുമല്ലോ (2)
തെറ്റിപ്പിടഞ്ഞു ഞാൻ മാറുകില്ലാ (2)
കുപ്പിവളകളുടഞ്ഞാലോ
വളകളുടഞ്ഞാലോ (ഏഴു നിറങ്ങളുള്ള..



ഇവിടെ


വിഡിയോ




2. പാടിയതു: എം.ജി. ശ്രീകുമാർ


നൃത്യതി തൃത്യതി ജീവപ്രപഞ്ചം (2)
നൃത്യതി ഭാസുര ഭാവ പ്രപഞ്ചം
നൃത്യതി തൃത്യതി ജീവപ്രപഞ്ചം
സർഗ്ഗ സ്ഥിതി ലയ താള തരംഗിത
നിത്യ വിശാലതയിൽ (2) (നൃത്യതി...)

അഞ്ജലി മുകുളം വിടർന്നുലഞ്ഞൊരു
പൊൻ താമരയായീ (2)
ചഞ്ചല പദയുഗ ചാരുത ചമ്പക
തരുവിൻ തളിരായീ (2)
പ്രകൃതീ നിത്യ പ്രണയമയീ നിൻ
ഹൃദയം ചൊരിയും അമൃതം
കുയിലിൻ കളകൂജനമായ് (നൃത്യതി...)

മധുകരമർമ്മരമുണർന്നുലഞ്ഞിടും
അശോകമഞ്ജരികൾ (2)
മഞ്ജുതരം നിൻ പദങ്ങൾ ചാർത്തിയ
പൊൻ നൂപുരമായീ (2)
പ്രകൃതീ സൗന്ദര്യവതീ നീയാം
അഭയം തിരയും പഥികൻ വരവായ്
ഹൃദയാഞ്ജലിയോടെ (നൃത്യതി...


ഇവിടെ



വിഡിയോ

3. പാടിയതു: എം.ജി ശ്രീകുമാർ

മന്ദഹാസപുഷ്പങ്ങളിലെ
മധുകണങ്ങൾ മായുകയോ
മനസ്സിൻ കനലുഴിഞ്ഞതാരോ
മാലേയ നിലാവേ
മാലേയക്കുളിർനിലാവേ (മന്ദഹാസ,...)

പാലാഴി നമുക്കു തന്നത്
വിഷമോ പാലമൃതോ (2)
പാലപ്പൂംകൊമ്പിലുണർന്നത്
സ്നേഹത്തിൻ മർമ്മരമോ (2)
ദാഹത്തിൻ നൊമ്പരമോ (മന്ദഹാസ...)


ആടാതെ മറഞ്ഞു നിൽക്കും
ഋതുകന്യകയാരാരോ (2)
ആഴിത്തിരയാടുവതും
ആനന്ദലാസ്യമോ (2)
ആസുര താണ്ഡവമോ (മന്ദഹാസ...


ഇവിടെ



വിഡിയോ


4. പാടിയതു: എ,.ജി. ശ്രീകുമാർ

ആ...
നീലാഞ്ജന മിഴിയിതള്‍ നനയും പൂവേ
നീ ഏതു വിഷാദസ്മൃതിയിലലിഞ്ഞു?
നിന്നോടൊരുവാക്കുരിയാടുവാന്‍
നിറമിഴികളിലുമ്മ വയ്ക്കാന്‍
മിഴിനീരൊപ്പാന്‍...
ചാഞ്ചക്കം നിന്നെ വലം വയ്ക്കും
ചന്ദനക്കുളിര്‍ ചാന്തു ചാര്‍ത്തിയ
കാറ്റിനെയറിയില്ലേ ഈ കാറ്റിനെയറിയില്ലേ

ഏതോ വനവീഥിയില്‍ നിന്നൊരു
സോപാനഗാനമുണര്‍ന്നു
ശ്രീ താവും വനദേവതയുടെ കോവിലില്‍ നിന്നല്ല
ആത്മാവില്‍ തിരുമുറിവുള്ളൊരു പാഴ്മുളപാടുന്നു....

കാണാക്കുയില്‍ കാര്‍കുയില്‍ പാടും
ശ്രീരാഗം തഴുകും നേരം
ആരോടും പറയാമൊഴിയിലെ നോവുകളാറുന്നു
മാനത്തെ കനിവുചുരന്നൊരു പാഴ്മുള പാടുന്നു

ഇവിടെ

5. പാടിയതു: എം.ജി ശ്രീകുമാർ / ചിത്ര

“ കസ്തൂരി തിലകം [ കൃഷ്ണ നീ ബേഗേന വായോ...]


ഇവിടെ

6. പാടിയതു: എം.ജി. ശ്രീകുമാർ

‘ സ്മരസദ മാനസാ....



ഇവിടെ

No comments: