Monday, July 12, 2010
ലാപ് റ്റോപ് [ 2008] ശ്രീ വൽസൻ മേനോൻ, സോണിയ, അമൽ, കല്യാണി മേനൊൻ
ചിത്രം: ലാപ്പ് റ്റോപ്പ് [ 2008 ] രൂപേഷ് പാൾ
താരങ്ങൾ: സുരേഷ് ഗോപി. ശ്വേതാ മേനോൻ, പത്മപ്രിയ, ഉർമ്മിള ഉണ്ണി,
മധുബെൻ, ഹരികൃഷ്ണൻ,
രചന: റാഫീക്ക് അഹമ്മദ്
സംഗീതം: ശ്രീ വൽത്സൻ മേനോൻ
1. പാടിയതു: ശ്രീ വത്സൻ മേനോൻ
ഇളം നീല നീല മിഴികൾ
നിൻ തേങ്ങൽ ഓലും മിഴികൾ
എൻ അത്മ മൌനമേ നീ
കുളിർ വീണുറങ്ങുവാനായ്
അരികെ... മെല്ലെ പൊഴിയൂ....
[ ഇളം നീല നീല...[2]
ഈ രാവിലേതോ മൌനം
എൻ ജാലകത്തിൽ വന്നു
പൊൻ താരകങ്ങൾ വിരികെ
നിൻ നിസ്വനങ്ങൾ മറയെ
എൻ നെഞ്ചിതൊന്നു മുറിയും....[ ഇളം നീല നീല മിഴികൾ [2]
ഇവിടെ
വിഡിയൊ
2 പാടിയതു: സോണിയ
ഏതൊ ജലശംഖില്‍
മഴയായ് നീ പടരുന്നു
കടലായ് നീ നിറയുന്നു, നനവായ് നീ പടരുന്നു
പറയാനായ് കഴിയാതെ പകരാനായ് മുതിരാതെ
തിരതൂകും നെടുവീര്‍പ്പിന്‍ കടലാഴം ശ്രുതിയായി
വെറുതെ..വെറുതെ...
പാതിരാ കാറ്റില്‍ ഏകയായ് പൊയ് മറഞ്ഞുവോ സൌരഭം
ഏറെ നേര്‍ത്തൊരു തെന്നലില്‍ ഉള്‍ക്കനല്‍ പൂക്കള്‍ നീറിയോ
ഏകാന്തമാം മണലുകളില്‍ നീര്‍ച്ചാലു പോല്‍ ഒഴുകി
ആത്മാവിലെ ഗിരിനിരയില്‍ നിന്നുള്ളീലെ വെയിലുകള്‍
ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ...
ശ്യാമരാവിന്റെ കൈകളാല്‍ പേലവങ്ങളീ ചില്ലകള്‍
ദ്ദൊര താരക ജ്യോതിയാല്‍ കണ്ണീര്‍കണം മറയ്ക്കുമോ
കാതോര്‍ക്കുവാന്‍ പ്രിയമൊഴി ശ്വാസങ്ങളാല്‍ പൊതിയൂ നീ
ആ രക്തമായ് സന്ധ്യകള്‍ സ്നേഹാതുരം മറയുകയോ
വാടാ മുരിവില്‍ ഹിമമായ് നീ വീഴുമോ...
ഇവിടെ
3. പാടിയതു: അമൽ, സോണിയ
ഏതോ ജലശംഖില്‍
കടലായ് നീ നിറയുന്നു
മരുഭൂവില്‍ മഴനീര്‍ത്തും
നനവായ് നീ പടരുന്നു
പറയാനായ് കഴിയാതെ
പകരാനായ് മുതിരാതെ
തിര തൂകും നെടുവീര്‍പ്പിന്‍
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ
പാതിരാക്കാറ്റില്‍ ഏകയായ്
പോയ് മറഞ്ഞുവോ സൗരഭം
ഏറെ നേര്‍ത്തൊരീ തെന്നലില്‍
ഉള്‍ക്കനല്‍ പൂക്കള്‍ നീറിയൊ
ഏകാന്തമാമടരുകളില്‍
നീര്‍ച്ചാലു പോല്‍ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയില്‍
നിന്നുള്ളിലെ വെയില്‍ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ
ഏതോ ജലശംഖില്‍
കടലായ് നീ നിറയുന്നു
ശ്യാമരാവിന്റെ കൈകളായ്
പേലവങ്ങളീ ചില്ലകള്‍
ദൂര താരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളാൽ പൊതിയു നീ
ആരക്തമായ് സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ് നീ വീഴുമോ
ഏതോ ജലശംഖിൽ
കടലായ് നീ നിറയുന്നു
ഇവിടെ
4. പാടിയതു: അമൽ
മേയ് മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറന്‍ മുകില്‍ നിന്നെത്തൊടും
താളങ്ങള്‍ ഓര്‍മ്മിക്കയാലോ
പ്രണയാരുണം തരു ശാഖയില്‍
ജ്വലനാഭമാം ജീവോന്മദം
മേയ് മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
വേനലില്‍ മറവിയിലാര്‍ദ്രമായ്
ഒഴുകുമീ പാതിരാ മഴവിരലായ്
ലോലമായ് ഇലയുടെ ഓര്‍മ്മയില്‍
തടവു നീ നോവെഴും വരികളുമായി
മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു
ദാഹങ്ങളായ് നിന്‍ നെഞ്ചോടു ചേർന്നു
ആപാദമരുണാഭമായ്
മേയ് മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
മൂകമായ് വഴികളിലാരെയൊ
തിരയുമീ കാറ്റിലെ മലര്‍മണമായ്
സാന്ദ്രമാം ഇരുളില്‍ ലേഖയായ്
മറയുമീ സന്ധ്യ തന്‍ തൊടുകുറിയായ്
ഏതോ വിഷാദം നിന്നില്‍ നിറഞ്ഞു
ഏകാന്തമാം നിന്‍ മൗനം കവിഞ്ഞു
ആപാദമരുണാഭമായ്
മേയ് മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഇവിടെ
വിഡിയോ
5. പാടിയതു: കല്യാണി മേനോൻ, സോണിയ
>
ജലശയ്യയിൽ തളിരമ്പിളി
കുളിരോളമേ ഇളകല്ലെ നീനെടുഈരെപ്പു പോലുമാ
സസ്മിതമാം നിദ്രയേ തൊടല്ലെ
ചിറകാർന്നുനീന്തുമാ
സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ [ ജല ശയ്യയിൽ...
നെഞ്ചിലാനന്ദ നിർവൃതി
വെണ്ണിലാവാഴി ആകവേ
തളിരിളം ചുണ്ടിലാകെ ഞാൻ
അമൃതമായ് ചുരന്നു പോയ്
മിഴിയിൽ വരും നിനാവിലിവൾ
എരിയും സദാ മെഴുതിരിയായ് [ ജലശയ്യയിൽ...
നിൻ മിഴിപ്പൂക്കൾ മന്ദമായ്
ചിന്നിയോമനെ നോക്കവേ
പുലരി വെയിലേറ്റു നിന്നു നീ
ദലപുടം പോലെ മാറി ഞാൻ
ഒരു നാൾ വൃഥാ നിഴലലയിൽ
മറയാം ഇവൾ അതരികിലും... [ ജലശയ്യയിൽ....
ഇവിടെ
വിഡിയോ
6. പാടിയതു: ശ്രീ വത്സൻ മേനോൻ “ വാതിൽ ചാരാനായ്...
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment