Powered By Blogger

Friday, July 9, 2010

ക്രോണിക്ക് ബാച്ചിലർ [ 2003 ] യേശുദാസ്, ചിത്ര,സുജാത....



ചിത്രം: ക്രോണിക്ക് ബാച്ചിലർ [ 2003 ] സിദ്ദിക്ക്
താരങ്ങൾ: മമ്മൂട്ടി, മുകേഷ്, ഇന്നസന്റ്, ലാലൂ അകക്സ്, മോഹൻ, ബിജു മേനോൻ, ഹരിശ്രീ
അശോകൻ, ജനാർദ്ധനൻ, ഭാവന, ഇന്ദ്രജ, രംഭ, സബിത ആനന്ദ്, കേ.പി. ഏ.സി. ലളിത

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ദീപക് ദേവ്



1. പാടിയതു: എം ജി ശ്രീകുമാർ & ചിത്ര അയ്യർ


തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ (2)

ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടു വിരിഞ്ഞൂ
തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ
പല്ലാക്കു മൂക്കുത്തി കല്ലു മിനുങ്ങി
തുത്തുരു തുത്തുരു തൂ തുമ്പീ തുത്തുരു തുത്തുരു തൂ
കല്യാണ ചെമ്പൊന്നിൻ താലി കിലുങ്ങീ
അല്ലിപ്പൂ ലോലാക്കിൻ ചേലു കിണുങ്ങി
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ
ഇനിയും വരാത്തതെന്തേ എൻ തുമ്പീ നീ
അരികിൽ വരാത്തതെന്തേ (ചുണ്ടത്ത്..)

കരളേ നീ വരാൻ കനവും കണ്ടു ഞാൻ
കടവിൽ നിൽക്കയാണിന്നോളവും (2)
ആറ്റു നോറ്റു കാത്തു നിന്നു നോക്കി നോക്കി നോറ്റിരുന്നു
കാൽ കുഴഞ്ഞേ കൈ കുഴഞ്ഞേ ഓ..ഓ.. (2)
ഏ ..നാലു നിലപ്പന്തലിൽ നീ നാലാളും കൂട്ടരുമായ്
മിന്നുകെട്ടിനെന്നു വരും
എന്നിനി എന്നിനി എന്നുവരും (ചുണ്ടത്ത്,...)

നീയില്ലാതെയെൻ ജന്മം പൂക്കുമോ
നിന്നോടാണെനിക്കാരാധന (2)
അക്കടലിനുമക്കരെയും ആലിമാലി മണപ്പുറത്തും
കാത്തു കാത്തു കാത്തു നിന്നേ ഓ..ഓ..(2)
ചിങ്കാരപ്പല്ലക്കിൽ സിന്ദൂരച്ചെപ്പോടെ
പൊന്നുകെട്ടിനെന്റെ അഴകനെന്നിനി എന്നിനി എന്നു വരും (ചുണ്ടത്ത്...)

ഇവിടെ


വിഡിയോ



2. പാടിയതു: സുജാത & പി. ജയചന്ദ്രൻ


സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയമധുരം അവൾക്കായ് പകർന്നു വരുമോ
കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കീലിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ


ഏകാന്ത സന്ധ്യ വിടർന്നൂ സ്നേഹയമുനാനദിക്കരയിൽ
ഇന്നും അവൾ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറി നിന്നൂ ഞാൻ
ഇന്നുമവൻ കാണാൻ വന്നില്ല
അവൾ കാറ്റായ് മുളയായ് ഞാൻ സ്വരനിശ്വാസമായെൻ ഗാനം
ഒരു നക്ഷത്രമനമിന്നുമകലെ വിതുമ്പുന്നിതാ (സ്വയംവര...)

മുടി വാർന്നു കോതിയതില്ലാ നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകൾ പോലും മിണ്ടീല
കുയിൽ വന്നു പാടിയതെന്തേ പ്രിയസഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോർന്നീല
അനുരാഗം പ്രിയരാഗം പെയ്തു തീരാതെ പോകുന്നു മോഹം
കടലല പോലെ അല തല്ലി അലയുന്നിനെൻ മാനസം

കൊഞ്ചും കളിത്തെന്നലേ നെഞ്ചിൻ കീലിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
കാതിൽ വിടരും കിനാവിൻ പരിഭവങ്ങൾ(സ്വയംവര....)

ഇവിടെ

വിഡിയോ


3. പാടിയതു: യേശുദാസ് & / രേണുക



പകല്‍പ്പൂവേ പൊഴിയാതേ
ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം

സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം
സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം
നേദിച്ചും പൂജിച്ചും നേടാം
സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം
പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ
നീ മേളം കരളോളം കുളിര്‍ താളം ചേര്‍ന്നു
നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം
പകല്‍പ്പൂവേ പൊഴിയാതേ
ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണേ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം

ഓ............
സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി നേടി
സ്വന്തത്തിന്‍ സൗന്ദര്യതീരത്തിനുമകലേ
ആരോ.... ആയോ....
മോഹങ്ങള്‍ മോഹിച്ചതാകേ
മന്ദസ്മിതത്തിന്‍റെ ചന്തം വെടിഞ്ഞങ്ങു
പോയോ..... പോയോ.....
ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ
ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ
ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലിയേകൂ മൂകമായ്

പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ
കണ്ണീര്‍ മഴ തോര്‍ന്നു
കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം
സ്നേഹഗീതാഞ്ജലി ഗീതം ജീവിതം....

ഇവിടെ


4. പാടിയതു: യേശുദാസ് & ഗംഗ

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ.... (ചിരി...)


പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം (2)
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം (2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...(ചിരി...)


അഴകോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ
കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട് (2)
കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം
എന്നും നീ എന്നരികിൽ വളരേണം(2)
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ...(ചിരി...)
ഇവിടെ

വിഡിയോ









5. പാടിയതു: ഫാഹദ് & സുജാത” ശിലയിൽ നിന്നും ഉണരൂ നീ..


ഇവിടെ

വിഡിയോ


6. പാടിയതു: ചിത്ര/ & റിജു ജോർജ് “ കണ്ണിൽ നിലാവു...

ഇവിടെ


വിഡിയോ

No comments: