Tuesday, May 11, 2010
കുരുക്ഷേത്ര [2008] നജീം ആർഷദ്, ശ്വേത, എം.ജി. ശ്രീകുമാർ
ചിത്രം: കുരുക്ഷേത്ര [ 2008] മേജർ.രവി
അഭിനേതാക്കൾ: മോഹൻ ലാൽ, നേഹക് ഭാടിയാ, സിദ്ദിക്ക്, ബിജു മേനോൻ, സൂരജ് വെഞ്ഞാറുംമൂടു
രചന: ഗിരീഷ് പുത്തഞ്ചേരി/ ബോംബേ എസ്.കമൽ
സംഗീതം: സിദ്ധാർത്ഥ് വിപിൻ
1. പാടിയതു: നജിം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ്
ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം
ഒരു താരാഗണമാകാശം ചിന്നിച്ചിതറാം
യോദ്ധാക്കളിലായോധന വീര്യം പകരാം
രണമിഥുമൃതിയുടെ രഥമുരുളാം (ജ്വാലാമുഖീ,..)
തീയായ് കത്താം ഒരു പകലാളിത്തീരാം
ഇടിയുടെ മിന്നൽച്ചാർത്തായ്
മഴ മഞ്ചാടി പൂമൊട്ടായ് (2)
ഏപ്രിൽമാസക്കാറ്റിലൂടെ കാവൽ മേഘമേ വരൂ
അകലെ നിൻ ചിറകിന്റെ ചിൽക്കാരം
ഓർമ്മകളാൽ നനയുന്നതെന്തിനോ
സൂര്യാങ്കുരമോരോ സ്വരഹാരം പണിയാം
ഓരോ ഹിമതീരം രുധിരം പോൽ ചിതറാം
നെഞ്ചോടൊരു സാരംഗിയിൽ ഈണം പകരാം
മരണമൊരമൃതിനു പകരമിതാ (2)
മാറിൽ ചേർക്കാം ഒരു കനവായ് ഈ ഗീതം
ഇത് ഒരു ഇന്ത്യൻ സ്വപ്നം
ഇത് രാജ്യത്തിൻ സായൂജ്യം[2]
അകലെ നിൻ ചിറകിന്റെ ചിൽക്കാരം
ഓർമ്മകളാൽ നനയുന്നതെന്തിനോ (ജ്വാലാമുഖീ,..)
ഇവിടെ
വിഡിയോ
2, പാടിയതു: ശ്വേത മോഹൻ, & എം.ജി. ശ്രീകുമാർ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ (2)
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ (ഒരു..)
ഒരു തൂവൽ ചില്ല കൊണ്ടു ഞാൻ
എഴുതി നിൻ ഭാഗ്യ ജാതകം
ഒരു വാക്കിൻ പൂർണ്ണ ചന്ദ്രനെ
കാണാൻ നിൻ കൺ മറന്നു പോയ് (ഒരു തൂവൽ..)
ഒരു മനസ്സിലെ മർമ്മരം തരാം
തിരിയേ നീ പോരുമോ (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു വേനൽ കാറ്റിന്നലെ
വെറുതേ നാം വേർപിരിഞ്ഞു പോയി
ഒടുവിൽ നാം ഒന്നു ചേർന്നതീ
തണുവോലും തേൻ തടാകത്തിൽ ( ഒരു വേനൽ..)
ഇനിയൊരു ജന ഭേരിയായ് വരാം
ഈ ജന്മം മാത്രമായ് (2)
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
ഒരു പാവം കനൽ മേഘം
മിഴി വാർക്കും മഴയിലെ സൂര്യനായ്
അറിയുന്നുവോ മഞ്ഞിൻ നേർത്ത മൌനമേ
ഒരു യാത്രാ മൊഴിയോടെ
വിട വാങ്ങും പ്രിയ സന്ധ്യേ
മറക്കില്ല മനസ്സിന്റെ മുറിവിൽ നിന്നുരുകുന്ന
പ്രണയത്തിൻ മഴവില്ലു ഞാൻ
മരണത്തിൻ മടിയിലെ കുറുകുന്ന കലഹത്തിൻ
തണുക്കുന്ന മഴപക്ഷി ഞാൻ
കാത്തിരിക്കാം കാത്തിരിക്കാം
നൂറു കാതര ജന്മം ഞാൻ
ഇവിടെ
വിഡിയോ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment