Tuesday, May 11, 2010
രമണൻ [1967] ഡി.എം. പൊറ്റക്കാട്
ചങ്ങമ്പുഴ
ചിത്രം: രമണൻ [1967] ഡി.എം. പൊറ്റക്കാട്
അഭി നേതാക്കൾ : പ്രേം നസീർ, മധു, ശങ്കരാടി, ഉഷാ കുമാരി, ഷീല, കലാദേവി, മീന....
രചന: ചങ്ങമ്പുഴ
സംഗീതം: കെ. രാഘവൻ
1. പാടിയതൂ: ശാന്താ പി. നായർ
ഏകാന്തകാമുകാ നിന്റെ മനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ?
നിസ്തുല നിന്നെ നീയായിട്ടു കാണുവാന്‍
അത്രയ്ക്കുയര്‍ന്നിട്ടില്ലന്യരാരും
തങ്കക്കിനാവില്‍ നീ താലോലിയ്ക്കുന്നൊരു
സങ്കല്‍പ്പലോകമല്ലീയുലകം
ഏകാന്തകാമുകാ.....
നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിയ്ക്കും
എന്നാലതൊന്നും അറിയുകയില്ലാരും
എ ന്നതുകൊണ്ടുനീ പിന്മടങ്ങൂ
ഏകാന്തകാമുകാ.....
ഇവിടെ
വിഡിയോ
2. പാടിയതു: ഉദയഭാനു കേ.പി.
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്നെ
മാമക ചിത്തത്തിലന്നും ഇല്ല
മാദക വ്യാമോഹമൊന്നും [2]
കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം [2]
ഈ തുഛ ജീവിത സ്മേരം
മായാനർത്തമേലില്ലിനി നേരം [വെള്ളി...
വിസ്തൃത ഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേക്കു നീ മേലില്‍
ഞാനൊരധകൃതനല്ലേ എന്റെ
സ്ഥാനവും നിസ്സാരമല്ലേ? [ വെള്ളി...
ഇവിടെ
വിഡിയോ
3. പാടിയതു: പി. ലീല
പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊരീ
പ്രണയത്തിൻ ശൃംഖല
നിർവൃതി തൻ അപാരതയുടെ
നിർമ്മല സ്വപ്ന മേഖല [ പൊട്ടുകില്ലിനി...
ആ മുരളീധരന്റെ ഉജ്ജ്വല
പ്രേമ വൃന്ദാവനികയിൽ [2]
സ്വപ്നവും കാത്തിരുന്നിടുമൊരു
കൊച്ചു രാധയായ്തീർന്നു ഞാൻ (പൊട്ടു)
അത്ഭുതമിന്നാ വേഴ്ച മൂലമൊ-
രപ്സരസ്സായി തീർന്നു ഞാൻ
എന്നെയും കൂടി വിസ്മരിച്ചിതാ
വിണ്ണിലേയ്ക്കുയരുന്നു ഞാൻ (പൊട്ടു
ഇവിടെ
വിഡിയോ
4. പാടിയതു: കെ. രാധ & കോറസ്
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതക കാന്തിയില്‍ മുങ്ങിമുങ്ങി [2]
കരളും മിഴിയും കവര്‍ന്നു മിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി [2]
പുളകം പോല്‍ കുന്നിന്‍ പുറത്തുവീണ
പുതുമൂടല്‍ മഞ്ഞല പുല്കി നീക്കി [2]
പുലരൊളി മാമല ശ്രേണികള്‍ തന്‍
പുറകിലായ് വന്നുനിന്നെത്തി നോക്കി
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും [2]
അരികെഴും നെല്‍പ്പാട വീഥികളും
പലപല താഴ്വര തോപ്പുകളും
തളിരും മലരും തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും [2]
കളകളം പെയ്തുപെയ്തങ്ങുമിങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും
അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം[2]
അഴകുമാരോഗ്യവും സ്വസ്ഥതയും
അവിടത്തില്‍ മൊട്ടിട്ടു നിന്നിടുന്നു
ഇവിടെ
5. പാടിയതു: കെ.പി. ഉദയ ഭാനു & കെ.രാധ
ആ...
അഴകലകൾ ചുരുളുവിരിഞ്ഞൊഴുകിവരും കവന കലേ
കവന കലേ കലിത കലേ ഗുണ സരളേ തുകിലുണരൂ....തുകിലുണരൂ...
ഓ...
തവഹരിത തൃണഭരിത
തടനിതട തണലുകളിൽ
തണലുകളിൽ തത്ത തത്തി
തളിരുലയും കുടിലുകളിൽ ഓ ഓ കുടിലുകളിൽ
കുടിലുകളിൽ ചെടികളാടി
കുയിലൂതും കാടുകളിൽ
കാടുകളിൽ പാടിനടന്ന് -
ആടു മേയ്ക്കാൻ വന്നു ഞങ്ങൾ
ഓ ആടുമേയ്ക്കാൻ വന്നു ഞങ്ങൾ
കാമുകനും കണ്മണിയും ആണു ഞങ്ങൾ കവി മാതേ
കവിമാതേ കാമുകനെൻ കരളിനെഴും മിഴിയാണെ [2]
മിഴിയാണെ കന്മണിയാം വഴി വിടരും കതിരാണേ
കടമിഴിയിൽ അമൃതെഴുതാൻ കവിമാതേ തുയിലുണരൂ
ചിന്നിയിളം തളിരിളകും ചിങ്ങ മരച്ചില്ലകളിൽ
ചില്ലകളിൽ തിരുവോണ ചെല്ലമണി കുയിൽ കൂകി
കുയിൽ കൂകി പൊന്തി വരും പുലർ കന്യയ്ക്കകമഴിയാൻ
അകമഴിയും പൂവുകൾ കാണാൻ
തുകിലുണരൂ കവിമാതേ
ഇവിടെ
വിഡിയോ
6. പാടിയതു: കെ.പി. ഉദയഭാനു
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
അവനിയില്‍ ഞാനാരൊരാട്ടിടയന്‍(2)
അവഗണിതേകാന്ത ജീവിതാപ്തന്‍
അവനിയില്‍ ഞാനാരൊരാട്ടിടയന്‍
അവഗണിതേകാന്ത ജീവിതാപ്തന്‍
അവളോ വിശാല ഭാഗ്യാതിരേഖ
പവിഴപ്പൂങ്കാവിലെ രത്നവല്ലി
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു (2)
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
ഒരു പൊന്മുകിലുമായ് ഒത്തു ചേര്‍ന്നു
പരിലസിക്കേണ്ടും മയൂഖ കേന്ദ്രം
അതു വന്നീ പുല്‍ത്തുമ്പില്‍ ഊര്‍ന്നു വീണാല്‍
അതു മഹാ സാഹസമായിരിക്കും
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ചപല വ്യാമോഹങ്ങള്‍ ആനയിക്കും
ചതിയില്‍ പെടാന്‍ ഞാന്‍ ഒരുക്കമില്ല
ഇവിടെ
വിഡിയോ
7. പാടിയതു: കെ. രാധ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ (2)
തേന്മാവൊക്കെ പൂത്തിട്ടെന്തെ
തേന്തളിർ തിന്നു മദിക്കാത്തെ (നീല)
കാറും മഴയും പോയെല്ലാ
കാടുകളൊക്കെ പൂത്തെല്ലാ
നാമല്ലാതിവിടില്ലെല്ലാ
നാണിച്ചിങ്ങനെ നിന്നാലാ (നീല)
ഓണപ്പൂക്കൾ പറിച്ചെല്ലാ
ഓണക്കോടിയുടുത്തെല്ലാ (2)
എന്നിട്ടും നീ എന്താണിങ്ങനെ
എന്നോടൊന്നും മുണ്ടാത്തെ (നീല)
ഇവിടെ
വിഡിയോ
8. പാടിയതു: പി.ലീല
പ്രാണനായക താവക പ്രേമ
പ്രാർത്ഥിനിയായിരിപ്പു ഞാൻ
ഉൾപുളകമാർന്നത്യുദാരമീ
പുഷ്പ തൽപമൊരുക്കി ഞാൻ (പ്രാണ)
കണ്ടിട്ടില്ല ഞാൻ ഈവിധം മലർ-
ച്ചെണ്ടു പോലൊരു മാനസം
എന്തൊരൽഭുത പ്രേമ സൗഭഗം
എന്തൊരാദർശ സൗരഭം (പ്രാണ)
മുഗ്ധരാഗമെൻ ജീവനേകിയ
മുത്തു മാലയുമായിതാ
എത്ര മാത്രം കൊതിപ്പൂ ഞാനതിൽ
ഒട്ടിയൊട്ടിപ്പിടിക്കുവാൻ (പ്രാണ)
ഇവിടെ
വിഡിയോ
9. പാടിയതു: പി.ലീല
സംപൂതമീ പ്രേമ സിദ്ധിക്കായ് പച്ചില -
ക്കുമ്പിളും കോട്ടി ഞാൻ പിച്ച തെണ്ടാം [2]
വേണെങ്കിലാരാഗവേദിയിൽ വെച്ചു മൽ
പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം (സംപൂത..)
ഏവനും കണ്ടാൽ കൊതിതോന്നുമാറൊരു
പൂവമ്പനാണാക്കൊച്ചാട്ടിടയൻ
പുല്ലാണെനിക്കാപ്പണമവൻ തൻ കൊച്ചു
പുല്ലാങ്കുഴലുമായ് നോക്കിടുമ്പോൾ (സംപൂത)
മാമക ജീവിത മാകന്ദത്തോപ്പിലാ
മന്മഥകോമളനല്ലാതാരും
തേൻ പെയ്യും ഗാനം പൊഴിച്ചണയില്ലൊരു
ദാമ്പത്യമാല്യവും കയ്യിലേന്തി (സംപൂത..)
വേണെങ്കിലാ രാഗവേദിയിൽ വെച്ചു മൽ
പ്രാണനെപ്പോലും ഞാൻ സംത്യജിക്കാം (സമ്പൂത..)
ഇവിടെ
വിഡിയോ
10. പാടിയതു: ഉദയഭാനു & പി. ലീല
കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന)
ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാ) (കാനന)
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന)
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഇവിടെ
വിഡിയോ
11. പാടിയതു: കെ.പി.ഉദയഭാനു ” മണി മുഴക്കം...
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment