Powered By Blogger

Friday, May 28, 2010

അച്ചുവിന്റെ അമ്മ [2005] യേശുദാസ്, ചിത്ര, മഞ്ജരി, വിജയ് യേശുദാസ്






ചിത്രം:: അച്ചുവിന്റെ അമ്മ [ 2005 ] സത്യന്‍‍ അന്തികാട്
താരങ്ങൾ; ഉർവശി, മീരാ ജാസ്മിൻ, കെ.പി. ഏ.സി. ലളിത, സുകുമാരി, ഒടുവിൽ, വത്സലാ മേനോൻ

രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ഇളയരാജ

1. പാടിയതു: ചിത്ര / വിജയ് യേശുദാസ്

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതെ ഒന്നു കൂടെ പോരൂ പൂവേ
മാനത്തെ കൂട്ടിൽ മഞ്ഞു മൈനയുറങ്ങീലേ
താരാട്ടും പാട്ടും മണി തത്തയുറങ്ങീല്ലേ
പിന്നെയും നീയെന്റെ നെഞ്ചിൽ ചാരും
ചില്ലിൻ വാതിലിലെന്തേ മുട്ടീലാ ! ( എന്തു...)

എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും
എന്നെ കണികണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന
കണ്ണെഴുത്തിനെന്നും കാണാക്കണ്ണാടി
വിളിച്ചുണർത്താൻ കൊതിച്ചു വന്നൂ തൈമണികാറ്റ് എന്റെ
ഇട നെഞ്ചിലെ തൊട്ടിലിലെ താരാട്ടു പാട്ട് ( എന്തു...)

എന്നും പ്രിയമോടെ ഒന്നു ചൊല്ലിത്തന്നാലേ
ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും
എന്നും തനിച്ചാവാൻ എന്തേ കുഞ്ഞോളേ
കൊളുത്തി വെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം
മനസ്സിലുള്ളൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം ( എന്തു..)


ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ് & മഞ്ജരി /ചിത്ര


ശ്വാസത്തിന്‍ താളം തെന്നലറിയുമോ പൂന്തെന്നലറിയുമോ
മൌനത്തിന്‍ നാദം വീണ അറിയുമൊ മണി വീണ അറിയുമൊ
മഴ നനഞ്ഞ പൂമരങ്ങള്‍ മനസു പോലെ കോക്കു‍കുയോ
മൊഴി മറന്ന വാക്കുകളാല്‍ കവിത മൂളി പാടുകയോ
സ്നേഹത്തിന്‍ പൂക്കാലം പൂന്തേന്‍ ചിന്തുകയോ ....ശ്വാസത്തിന്‍ താളം...


തൊട്ടു ഞാന്‍ പട്ടു മൊട്ടില്‍ അതു മുത്തണി തിങ്കള്‍ ആയി
ആകാശം കാണുവാന്‍ നിന്‍ മുഖത്തെത്തവേ
കണ്ടു ഞാന്‍ രണ്ടു പൂക്കള്‍ അതു വണ്ടണി ചെണ്ടു പോലെ
പൂമാനം കാണുവാന്‍ നിന്‍ മിഴിത്താരമായ്
മഞ്ഞുതുള്ളി ആരാരോ മുത്തു പോലെ കോര്‍ക്കുന്നു
തൂവെയില്‍ തിടമ്പേ നീ ഉമ്മ വച്ചു നോക്കും
വെറുതെ വെയിലേറ്റോ എ‍ന്‍ ഹൃദയം ഉരുകുന്നു പെണ്‍ പൂവേ ഈ..[.ശ്വാസത്തിന്‍ താളം...

മുന്തിരി ചിന്തു മൂളും ഒരു തമ്പുരു കമ്പി പോലെ
പാടാമോ രാക്കിളി നിന്‍ കിളി കൊഞ്ചലായ്‍
‍ചെമ്പകച്ചില്ലു മേലെ ഇനി അമ്പല പ്രാവു പോലെ
കൂടേറാന്‍ പോരുമോ താമര തെന്നലേ
വെണ്ണീലാവില്‍ ആരോ വീണ മീട്ടി നില്പൂ
മണ്‍‍ ചെരാതുമായി മേലേ കാവലായി നില്പൂ
ഇനിയും പറയില്ലേ പ്രണയം പകരില്ലേ വെണ്‍ പൂവേ ഏ...ശ്വാസത്തിന്‍ താളം....[2]

ഇവിടെ

വിഡിയോ

3. പാടിയതു: മഞ്ജരി

താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
വരണുണ്ടേ വിമാനച്ചിറകിൽ
സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി (താമര...)

നിസ്സീബുള്ള ലൈലയാണോ ഹിലാലൊത്ത റമ്ലയോ
പടച്ചോന്റെ പ്രാവു തോല്ക്കും ഫരീദയാണോ
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബിലു കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടു ദഫ് മുട്ടും ഒപ്പനയുമൊരുക്കേണം
മനസ്സിന്റെ മണിമുറ്റത്തിരിക്കണ കുറുമ്പുള്ള കിളികളേ പറക്കണം (താമര...)


ഖബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണീ
മുനീറൊത്ത വമ്പനാവാം വിരുന്നുകാരൻ
കെട്ടാക്കെസ്സു പാട്ടായ് പലേ കിസ്സയോതണം
റംസാൻ നിലാവാൽ റൂമാലൊന്നു തുന്നണം
പിച്ചളപ്പൂങ്കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുത്താൽ
അരിമുല്ലക്കൊടി കൊണ്ട് വിരിയിട്ട കട്ടിലുമ്മേ
ലലുക്കു കിലുങ്ങുമ്പോൽ കിലുങ്ങണം (താമര...)


ഇവിടെ


വിഡിയോ

No comments: