Powered By Blogger

Friday, May 28, 2010

അമ്മക്കിളിക്കൂടു [ 2003] യേശുദാസ്, ......





ചിത്രം: അമ്മക്കിളിക്കൂട് [2003] എം പത്മകുമാർ
താരങ്ങൾ: പൃത്വിരാജ്, നവ്യാ നാ‍യർ, മുകേഷ്, ഇന്നൊസന്റ്, കവിയൂർ പൊന്നമ്മ, ജഗതി, മാമ്മുക്കോയ
സുകുമാരി, എ.പി.ഏ.സി. ലളിത, സായി കുമാർ


രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ




1. പാടിയതു: എം ജി ശ്രീകുമാർ

അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ
ആരിരാരോ പാടും സ്‌നേഹമായ്.....
ആയിരം രാവുകൾ കൂട്ടായ് നിൽക്കാം ഞാൻ
അമ്മക്കിളിക്കൂടിതിൽ നന്മക്കിളിക്കൂടിതിൽ

കൈവന്ന പുണ്യമായി
നോവുകൾ നെഞ്ചോടു ചേർക്കും
പൂപോലെ പൊന്നുപോലെ
ജീവനോടു ചേർത്തണയ്‌ക്കും...
പകലിന്റെ കനലേറ്റു വാടാതെ വീഴാതെ
തണലായ് നിൽക്കും ഞാൻ
ഇരുളിന്റെ വിരിമാറിൽ ഒരു കുഞ്ഞു-
തിരിനാളമുത്തായ് മാറും ഞാൻ

(അമ്മക്കിളി)

കുളിരുള്ള രാത്രിയിൽ
നീരാളമായ് ചൂടേകി നിൽക്കും
തേടുന്ന തേൻ‌കിനാവിൽ
ഇന്ദ്രനീലപ്പീലി നൽകും
ആരെന്നുമെന്തെന്നും അറിയാതെ-
യറിയാതെ താനേ ഉറങ്ങുമ്പോൾ
പുലർകാലസൂര്യന്റെ പൊൻ‌പീലി-
കൊണ്ടെന്നും തഴുകിയുണർത്തും ഞാൻ

(അമ്മക്കിളി)


ഇവിടെ





2. പാടിയതു: വിജയ് യേശുദാസ് & / രാധിക തിലക്


എന്തിനീ പാട്ടിനു മധുരം
ഒന്നു കേൾക്കാൻ നീ വരില്ലെങ്കിൽ
കേൾക്കാൻ നീ വരില്ലെങ്കിൽ
എന്തിനീ പുഴയുടെ പ്രണയം
വാരിപ്പുണരാൻ തീരമില്ലെങ്കിൽ
പുണരാൻ തീരമില്ലെങ്കിൽ
എന്തിനു വെണ്ണിലാത്തോണി
നീ കൂടെയില്ലാത്ത രാവിൽ
മയിലായ് നീ ഇല്ലെങ്കിൽ
മാരിവില്ലെന്തിനു മാനത്തു പൂക്കണം

(എന്തിനീ)

വനമുരളിക നിന്നെത്തേടീ (2)
സ്വപ്‌നമുണരുന്ന യുഗസന്ധ്യ തേടി
മലരേ‍ മൊഴിയൂ‍ കുളിരേ പറയൂ
ചിരിച്ചെന്നെ മയക്കുന്നൊരഴകെവിടെ

(എന്തിനീ)

സ്വരഹൃദയം തംബുരു മീട്ടീ (2)
കാറ്റിലൊഴുകുന്നു മൃദുവേണുഗാനം
ഇലകൾ മറയും കിളിതൻ മൊഴിയിൽ
പ്രണയമൊരനുപമ ലയലഹരി

(എന്തിനീ)
ഇവിടെ



3. പാടിയതു: യേശുദാസ്

വെണ്ണക്കൽക്കൊട്ടാരവാതിൽ നമുക്കായ് തുറക്കും
സങ്കൽ‍പ സൗഗന്ധികങ്ങൾ നമുക്കായ് വിടരും
പുതിയൊരു പുലർകാലം തിരിയുഴിയുകയായി
മിഴിനീർ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി പോരൂ... പോരൂ....

(വെണ്ണക്കൽ)

നീയില്ലെങ്കിൽ ഞാനില്ലെന്നായ്
കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നിൽ തീർക്കാൻ
മണ്ണിൽ വരും കന്നിത്തിങ്കൾ
മാലിനിയുടെ കരയിൽ ഞാൻ മാധവ മലരാകും
താരകമണി തേടും നിൻ കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും...
കുടകു മലയിൽ അമൃത മഴയിൽ ഉയിരു കുളിരും

(വെണ്ണക്കൽ)

നേരം നല്ല നേരം നോക്കും
നാലുനിലപ്പന്തൽ തീർക്കും
പള്ളിയറ മഞ്ചത്തിൽ നാം
പഞ്ചവർണ്ണക്കിളികളാകും
പട്ടുപുടവയുലയും നിൻ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യിൽ കരിവണ്ടുപോൽ ഞാനലയും
ഓളങ്ങളിൽ നാം ഇലയായ് ഒഴുകും...
കനവിലുരുകിയലിയുമിരവിൻ മധുരം നുണയും

(വെണ്ണക്കൽ)

ഇവിടെ


വിഡിയോ


4. പാടിയതു: പി. സുശീല / എം.ജി. ശ്രീകുമാർ


ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാരാ...
വിശ്വമാകവേ പുൽകി നിൽക്കുമാ ജീവരാഗ ധാരാ...
അഴലാഴി പോലെ..തൊഴുകൈകളോടെ..
ആ പ്രേമ മന്ത്രമുരുവിട്ടു ഞങ്ങൾ പാടുന്നു..
ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാരാ...


നിന്റെ മനോഹര നാമാവലികൾ പാടി കടലും കരയും..
നിന്നോടലിയാൻ ശ്രുതി മീട്ടുന്നു പാവം മാനവ ജന്മം..
ഒന്നു നീ കൈ ചേർക്കുകിൽ..കരൾനിറഞ്ഞൊരമൃതം...അമൃതം..
ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാരാ...


ജീവിത വീഥിയിൽ ഇരുളണയുമ്പോൾ..സാന്ത്വന നാദം നീയേ..
കണ്ണും കരളും കർമ്മകാണ്ഠങ്ങളും കനിവും പോരുളും നീയേ..
ശ്വാസവും ആശ്വാസവും തവപദങ്ങൾ മാത്രം...

ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാരാ...
വിശ്വമാകവേ പുൽകി നിൽക്കുമാ ജീവരാഗ ധാരാ...
അഴലാഴി പോലെ..തൊഴുകൈകളോടെ..
ആ പ്രേമ മന്ത്രമുരുവിട്ടു ഞങ്ങൾ പാടുന്നു..
ഹൃദയഗീതമായ് കേൾപ്പു ഞങ്ങളാ..സ്നേഹഗാന ധാരാ...

ഇവിടെ



വിഡിയോ


5. പാടിയതു: പി. ജയചന്ദ്രൻ

പൊൻ കൂടു കിളിമകളുടെ പൊൻ കൂടു
പഴമുതിരുണ തേൻ മാവിൽ കണ്ടുവോ
കിളിയമ്മേ കഥ മൊഴിയണ കിളിയമ്മേ
കരളലിയും തേനിമ്പം കെട്ടുവോ [ പൊൻ...

വൈശാഖ രാവിൽ വഴി മാറി വന്ന വെണ്മുകിലേ [2]
നിന്നിലുണ്ടോ ശീതള മഴത്തുള്ളികൾ
എവിടെ നിൻ പ്രണയ നിലാ കൂടു
തുളുമ്പി നിന്ന മോഹ പാർവ്വണം [ പൊൻ..

വഴിമാറി വന്നു മുളം തണ്ടിലേറിയ പൂന്തെന്നലേ [2]
പ്രണയാർദ്രം നിൻ രാഗ പരാഗം
സുമധുരം ജപലയ സാന്ത്വനം
പകർന്നു വന്ന ദേവ മർമ്മരം [ പൊൻ കൂടു...

ഇവിടെ

No comments: