Tuesday, May 4, 2010
ഗൌരി ശങ്കരം [2003] യേശുദാസ്, ജയചന്ദ്രൻ, ചിത്ര, അരുന്ധതി
ചിത്രം: ഗൌരി ശങ്കരം [2003] നേമം പുഷ്പരാജ്
അഭിനേതാക്കൾ: കാവ്യാ മാധവൻ, നരേന്ദ്ര പ്രസാദ്, ഒടുവിൽ, ഉർമ്മിള ഉണ്ണി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
1. പാടിയതു: ചിത്ര / പി. ജയചന്ദ്രൻ * 2003 അവാർഡ്
ഉം... ഹാ.. ഹാ..ഹ...
ഉം...ഉം...ഉം...
ഉറങ്ങാതെ രാവുറങ്ങീല
ഉറങ്ങാതെ രാവുറങ്ങീല
മിഴി വാതിൽ ഇതൾ ചാരി
നിഴൽ നാളം തിരി താഴ്ത്തി
മനസ്സു നീർത്തുന്ന പൂമെത്തയിൽ
ഉറങ്ങാതെ രാവുറങ്ങീല
പാതിരാ വനമുല്ല ജാലകം വഴിയെന്റെ
മോതിര വിരലിന്മേൽ ഉമ്മ വെച്ചു (പാതിര)
അഴിഞ്ഞു കിടന്നൊരു പുടവയെന്നോർത്തു ഞാൻ
അല്ലി നിലാവിനെ മടിയിൽ വെച്ചു
ഞാൻ അടിമുടി എന്നെ മറന്നു
ഉറങ്ങാതെ രാവുറങ്ങീല
വാസന്ത വരചന്ദ്രൻ വളയിട്ട കൈയ്യിലെ
വാസന താംബൂലം ഉഷസ്സെടുത്തു (വാസന്ത)
പൊഴിഞ്ഞു കിടന്നൊരു പൂവിനെ തേനുമായ്
പൂ വെയിൽ പ്രാവുകൾ പറന്നു വന്നു
നീ ഒരു ഞൊടി എന്നെ തിരഞ്ഞു....
(ഉറങ്ങാതെ)
ഇവിടെ
http://www.youtube.com/watch?v=qywdMWxHeQk&feature=player_embedded
വിഡിയോ
2. പാടിയതു: ചിത്ര & പി. ജയചന്ദ്രൻ
ആ.. ആ..
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ
അഴകെ..എൻ അഴകെ
അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു
(കണ്ണിൽ)
മെല്ലെ മെല്ലെ മുല്ല വല്ലി പോൽ
മനസ്സു പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്
കൊലുസു ചാർത്തുന്നു
നിറമേഴുമായ് ഒരു പാട്ടു നിൻ
ഋതു വീണ മൂളുന്നുവൊ
പറയാൻ മറന്ന മൊഴിയിൽ പറന്നു
പതിനേഴിൽ നിന്റെ പ്രണയം
(കണ്ണിൽ)
ആ...ആ....
മുത്തെ മുത്തെ മുത്തു മാല പോൽ
മുടിയിൽ ചൂടാം ഞാൻ
മിന്നാമിന്നീ നിന്നെ മാറിലെ
മറുകു പോൽ ചേർക്കാം
ജപമാലയിൽ മണി പൊലെ നിൻ
വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ
തഴുകാൻ മറന്ന തനുവിൽ പടർന്ന
തളിരാണ് നിന്റെ ഹൃദയം...[ കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയായ്....
ഇവിടെ
വിഡിയോ
3, പാടിയതു: എം.ജയചന്ദ്രൻ & അരുന്ധതി
പാൽക്കടലിൽ പള്ളികൊള്ളും പവിഴനാഗത്താരേ
കന്നിയാവിൻ കളം കൊള്ളാൻ കനിവു തോന്നേണം
വമ്പനാകും വാസുകിയും വന്നെഴുന്നള്ളേണം നിന്റെ
തങ്ക ദേഹം കണി കാണേണം (പാൽക്കടലിൽ..)
കുരുത്തോലപ്പന്തലിട്ട് കണിമഞ്ഞൾക്കളം തീർത്ത്
കുടം കൊട്ടിയുണർത്തുന്ന നാഗകന്യാവേ
ചിത്രകൂടം വലം വെച്ചും ചിത്തിനെല്ലാം ശുഭം തന്നും
പുറ്റുമണ്ണീന്നിറങ്ങി വാ നാഗകന്യാവേ (പാൽക്കടലിൽ..)
നൂറും പാലും നിവേദിക്കാം നൂറുരു ഞാൻ ജപിച്ചീടാം
വന്നു നോക്കാൻ തുണയ്ക്കണേ നാഗകന്യാവേ
പൂക്കളത്തിൽ ഫണം നീർത്താൻ പുണ്യപാപക്കറ തീർക്കാൻ
പുറ്റുമണ്ണീന്നിറങ്ങി വാ നാഗകന്യാവേ (പാൽക്കടലിൽ..)
ഇവിടെ
വിഡിയോ
4. പാടിയതു: യേശുദാസ്
തിരിയെരിയുന്നൊരു സൂര്യൻ ദൂരേ
തിരയുടെ തേങ്ങലിൽ വീണു
പകലിനെ നോക്കിക്കരയാൻ പാവം
പാർവ്വണ ചന്ദ്രൻ മാത്രം (തിരിയെരിയുന്നൊരു...)
കളപ്പുരക്കോണിൽ ഒരു കുഞ്ഞിക്കിളിയായ്
കുറുകുന്ന നൊമ്പരമേ
കരിയില മൂടുമീ കാവിലെയരയാലിൽ
ഇണയുടെ കാവൽച്ചിറകെവിടെ
ഇന്നു നിൻ മനസ്സിലെ മഴയെവിടെ (തിരിയെരിയുന്നൊരു...)
ഇലപ്പുല്ലുപായിൽ തനിച്ചിരിക്കുന്നു നീ
ഒരു സ്വർണ്ണനാഗിനിയായ്
തപസ്സിന്റെ ദാനമാം ശിരസ്സിന്റെ മാണിക്യം
മനസ്സിന്റെ കാട്ടിൽക്കളഞ്ഞുവെന്നോ
ഇന്നു നീ ഏകയായ് കരഞ്ഞുവെന്നോ (തിരിയെരിയുന്നൊരു...)
ഇവിടെ
വിഡിയോ
ബോണസ്: പ്രണയ സൌഗന്ധികങ്ങൾ ഇതൾ വിടർന്ന....
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment