Powered By Blogger

Sunday, May 2, 2010

മോഹൻ സിതാര: റ്റോപ്പ് ഹിറ്റുകൾ [16]







1. ചിത്രം: ഒന്നു മുതൽ പൂജ്യം വരെ
അഭിനേതാക്കൾ: മോഹൻ ലാൽ, മുകേഷ്, പ്രതാപ് പോതൻ, ഗീഎതു മോഹന്ദാസ്, ആ‍ാശാ ജയറാം

രചന: ഒ എൻ വി കുറുപ്പ്



പാടിയതു: ജി. വേണുഗോപാൽ

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ (2)
പൂമിഴികൾ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ...
വിണ്ണിൽ വെൺതാരങ്ങൾ..മണ്ണിൽ മന്താരങ്ങൾ
പൂത്തു വെൺതാരങ്ങൾ..പൂത്തു മന്താരങ്ങൾ
രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ

കന്നിപ്പൂമാനം പോറ്റും തിങ്കൾ ഇന്നെന്റെയുള്ളിൽ വന്നുദിച്ചു
പൊന്നോമൽ തിങ്കൾ പോറ്റും മാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി
പൂവിൻ കാതിൽ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ (2)
ഈ മണ്ണിലും...ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ....


ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവിൽ (2)
സ്നേഹത്തിൻ ദാഹവുമായ്‌ നമ്മൾ ശാരോനിൻ തീരത്തിന്നും നിൽപ്പൂ (2)
ഈ മണ്ണിലും..ആ വിണ്ണിലും എന്നോമൽ കുഞ്ഞിനാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ.....

ഇവിടെ


വിഡിയോ



2. ചിത്രം: കുടുംബപുരാണം [ 1988] സത്യൻ അന്തിക്കാട്
അഭിനേതാക്കൾ: ബാലചന്ദ്ര മേനോൻ, അംബിക, പാർവതി, തിലകൻ, ശ്രീനിവാസൻ


രചന: കൈതപ്രം


പാടിയതു: ചിത്ര

താലോലം താനേ താരാട്ടും
പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്
ഞാനേ തേടും ഈണം പോലും]
കണ്ണീരോടെ ആരിരാരോ..

പൂങ്കുരുന്നേ ഓ കണ്മണിയേ
ആനന്ദം നീ മാത്രം ( താലോലം)

കുമ്മാട്ടിപ്പാട്ടൊന്നു പാടിക്കൊണ്ടേ
മുത്തശ്ശിയുണ്ടേ നിന് കൂടെ
ഉണ്ണിക്കണ്ണാ നിന്നെ കാണാന്
ഏതോതോ ജന്മങ്ങളില് നേടീ പുണ്യം ഞാന്
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് ( താലോലം)

ആന കളിക്കാനും ആടിക്കാനും
മുത്തശ്ശനില്ലേ നിന് ചാരെ
ഉണ്ണിക്കൈയ്യില് വെണ്ണ നൽകാന്
അന്നാരം കൊഞ്ചലിനായ്
നിന്നെ തേടിയില്ലേ
മോഹങ്ങളെല്ലാമേ സത്യങ്ങളായെങ്കില് ( താലോലം...

ഇവിടെ



വിഡിയോ



3. ചിത്രം: വചനം [1990] ലെനിൻ രാജേന്ദ്രൻ

അഭിനേതക്കൾ: സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു,ജയറാം, ശ്രീവിദ്യ, സിത്താര, സുമ ജയറാം

രചന: ഓ.എൻ.വി.


പാടിയതു: യേശുദാസ്

നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി..
നീയെന്നരികില്‍ നിന്നൂ ..
കണ്ണുനീര്‍ തുടയ്ക്കാതെ..
ഒന്നും പറയാതെ..
നിന്നൂ ഞാനുമൊരന്യനെപ്പോല്‍
വെറും അന്യനെപ്പോല്‍ .. ( [2] നീള്‍മിഴിപ്പീലിയില്...


ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
മാനസഭാവങ്ങള്‍ മൌനത്തില്‍
ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ.. (നീള്‍മിഴിപ്പീലിയില്‍)


അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍
നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍
നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ..
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍..നോമ്പരങ്ങള്‍.. (നീള്‍മിഴിപ്പീലിയില്‍)

ഇവിടെ


വിഡിയോ

4. ചിത്രം: സാന്ത്വനം 1991] സിബി മലയിൽ
അഭിനേതാക്കൾ: നെടുമൂടി വേണു, സുരേഷ് ഗോപി, മുരളി, രേഖ, മീന, ഭാരതി

രചന: കൈതപ്രം


പാടിയതു: ചിത്ര



സ്വര കന്യകമാർ വീണ മീട്ടുകയായ്
കുളിരോളങ്ങൾ പകർന്നാടുകയായ്
തങ്ക രഥമേറി വന്നു പൂന്തിങ്കൾ പെൺമണിയായ്
സുകൃതവനിയിലാരോ പാടും ആശംസാ മംഗളമായ് ( സ്വര...)

എങ്ങോ കിനാ കടലിന്നുമക്കരെ
അറിയാ മറയിൽ പുല്ലാങ്കുഴലൂതുവതാരോ (2)
എന്റെയുള്ളിലാ സ്വരങ്ങൾ ശ്രുതി ചേരുമ്പോൾ
മപനിസഗാരിനി പാനിസരീപം നിസ നിസ
എന്റെയുള്ളിലാ സ്വരങ്ങൾ ശ്രുതി ചേരുമ്പോൾ
മെല്ലെ മൃദു പല്ലവി പോലെയതെൻ ഹൃദയ ഗീതമാകവേ
ഓർമ്മകൾ വീണലിഞ്ഞു വിരഹ ഗാനമാകവേ
സാന്ത്വനമായ് വന്നൊരീ സൌവർണ്ണ വേളയിൽ ( സ്വര...)

തീരം കവിഞ്ഞൊഴുകുമ്പോൾ പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തെങ്ങുന്നതെന്തേ (2)
സ്വര കണങ്ങൾ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹം കാർമുകിലിന്നുൾത്തുടിയിൽ കദന താപമെന്തേ
ഓടി വരും തെന്നലിൽ വിരഹ ഗാനമെന്തേ
പുണരാത്തതെന്തേ വാസന്ത ദൂതികേ... (സ്വര...)


ഇവിടെ


വിഡിയോ

പാടിയതു: യേശുദാസ് / ചിത്ര


ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (2)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ

ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ

ഇവിടെ


വിഡിയോ

5. ചിത്രം: വർഷങ്ങൾ പോയതറിയാതെ [1987] മോഹൻ രൂപ്
അഭിനേതാക്കൾ: നെടുമുടി വേണു, ഇന്നസന്റ്, മേനക, സുകുമാരി
രചന: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി



പാടിയതു: യേശുദാസ് / ചിത്ര

ഉം ..ഉം...ഉം...ഉം..ഉം.....
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും....)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)


പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)

ഇവിടെ


വിഡിയോ


പാടിയതു: യേശുദാസ്

ആ ഗാനം ഓർമ്മകളായി...
ആ നാദം വേദനയായി...
ഉണരില്ലല്ലോ മോഹനരാഗം
അതിലോലം ആത്മാവു തേങ്ങി
പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ...

(ആ ഗാനം)

ആ മാനസവീണയിൽ... ആ സ്വരമാധുരിയിൽ (2)
എന്നും ഞാനെന്നും രാഗമായെങ്കിൽ
ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ
എന്തെല്ലാം മോഹിച്ചു ഞാൻ

(ആ ഗാനം)

ആ സാഗരതിരയും ആ വനജ്യോത്സ്നകളും (2)
മൂകമായ് പാടി ശോകാർദ്രരാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം [ ആ ഗാനം...



ഇവിടെ




6. ചിത്രം: ദീപസ്തംഭം മഹാശ്ചര്യം [2000] കെ.ബി. മധു
അഭിനേതാക്കൾ: ദിലീപ്. ജോമോൾ, രസിക

രചന: യൂസഫലി കേച്ചേരി

പാടിയതു: യേശുദാസ് / രാധികാ തിലക്


നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ (2)
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നൂ
പുഷ്യരാഗ മരീചികൾ
നിന്റെ കണ്ണിൽ വിരുന്നു വന്നൂ
നീല സാഗര വീചികൾ (2)

അന്തി മേഘം വിണ്ണിലുയർത്തീ
നിന്റെ കവിളിൻ കുങ്കുമം
അന്തി മേഘം വിണ്ണിലുയർത്തീ
നിന്റെ കവിളിൻ കുങ്കുമം
രാഗ മധുരം നെഞ്ചിലരുളി
രമ്യ മാനസ സംഗമം
വാന ഗംഗ താഴെ വന്നൂ
പ്രാണ സഖിയെൻ ജീവനിൽ

(നിന്റെ കണ്ണിൽ )

താമരക്കുട നീർത്തി നിന്നൂ
തരള ഹൃദയ സരോവരം
താമരക്കുട നീർത്തി നിന്നൂ
തരള ഹൃദയ സരോവരം
ചിന്തു പാടീ മന്ദ പവനൻ
കൈയ്യിലേന്തീ ചാമരം
പുളക മുകുളം വിടർന്നു നിന്നൂ
പ്രേയസീ നിൻ മേനിയിൽ
(നിന്റെ കണ്ണിൽ)


ഇവിടെ

വിഡിയോ


പാടിയതു: ചിത്ര / യേശുദാസ്


സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
അതോ രാവിന്റെ മാറിലടിഞ്ഞോ
നിൻ പൂങ്കവിളും നനഞ്ഞോ
സിന്ദൂര സന്ധ്യേ പറയൂ നീ
പകലിനെ കൈ വെടിഞ്ഞോ
നീ പകലിനെ കൈ വെടിഞ്ഞോ

നിഴലേ ഞാൻ നിന്നെ പിൻ തുടരുമ്പോൾ
നീങ്ങുകയാണോ നീ അകലേ
നീങ്ങുകയാണോ നീ
അഴലേ നിന്നിൽ നിന്നകലുമ്പോഴെല്ലാം
അടുക്കുകയാണോ നീ
എന്നിലേക്കടുക്കുകയാണോ നീ
ഓ...ഓ..ഓ..

(സിന്ദൂര സന്ധ്യേ പറയൂ)

മാനസം ചുംബിച്ച മന്ദാര വല്ലിയിൽ
മിഴിനീർ മുകുളങ്ങളോ
അതോ കവിയും കദനങ്ങളോ
ആട്ട വിളക്കിന്റെ ഇടറുന്ന നാളത്തിൽ
നടനിന്നും ഒരു പാവയോ
വിധി ചലിപ്പിക്കും വെറും പാവയോ
ഓ...ഓ...ഓ..

(സിന്ദൂര സന്ധ്യേ പറയൂ)



ഇവിടെ



വിഡിയോ


7. ചിത്രം: തന്മാത്ര [2005] ബ്ലെസ്സി
അഭിനേതാക്കൾ: മോഹൻ ലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി, ഇന്നസന്റ്, സീത
മങ്കാ മഹേഷ്

രചന: കൈതപ്രം



പാടിയതു: സുജാത, എം.ജി. ശ്രീകുമാർ/ ശ്രുതി


മിണ്ടാതെടീ കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടീ മൈനേ
മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിർ വിരൽ തൊടാതെ പോകൂ (മിണ്ടാതെടീ..)

വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം
ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ് മാറിയോ
ആരോ ആരാരോ കുഞ്ഞേ ആരാരോ
ഇനി അമ്മയായ് ഞാൻ പാടാം
മറഞ്ഞു പോയ താലോലം (മിണ്ടാതെടീ..)


പിറവിയിലേക്കൊഴുകുന്നു
സ്നേഹതന്മാത്ര
കനവിൻ അക്കരെയോ ഈ കരയോ
ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ
ഇനിയെങ്ങണാ തീരം
നിറങ്ങൾ പൂക്കും തീരം (മിണ്ടാതെടീ..)

ഇവിടെ

http://www.youtube.com/watch?v=PO3xRRvR6RQ


പാടിയതു: ഷീലാ മണി, സുനിൽ, വിധു പ്രതാപ്, ഉണ്ണികൃഷ്ണൻ



Kaatruvellide kannamaa... kannamaa aahah
Kaatruvellide kannamaa nintre kathalai enni kalikkindre
ana aatrilai otha ithalhalum .... ithalhalum ...
haa aa hoo aa hoo aa aaaaa
amathootri veyvotha ithalhalum nilavoorithathonnum
vihihalum
Kaatruvellide kannamaa... kannamaa .....

pathmaatra kollukkayen meniyil inda vayyatheyyannulla
mattilum(2)
enney vettriminavindre thettriyene
aah aah aaaaa
enney vettriminavindre thettriyene ingum vinnamanaga
puriyume... vinnamanaga puriyume
Kaatruvellide kannamaa... kannamaa

sa.. ga.. pa di ni da
sa.. ga.. pa di ni da
sa ni da ni da pa da pa ga pa
sa ni da ni da pa da pa ga pa
ga pa da ni ... da ni sa ga
sa .. ni.. pa da ni sa

parabrama roopa paratpara roopa saakshal chidananda
roopa
parabrama roopa paratpara roopa saakshal chidananda
roopa
mathrudey ombhavaaa.. aaah aaaaah
mathrudey ombhavaaa mama pithrudevo bhava
aacharya devo bhava (2)

sa.. ni da ni ga pa da
da pa ga sa ni sa ga
sa ga sa ga pa ga pa ga pa da pa da pa da ni
da ni da ni sa ni sa ni sa da ni da ni
da ni sa ga pa... ga sa ni da pa. ga sa ni da
pa ga sa ni da ga sa ni da pa sa ni da pa da
ga.. sa ni da pa. ga sa ni da pa ga sa ni da pa
sa ni da pa da ga ni da pa ma sa
ga pa ga ni sa ga pa da ni
ma ga sa ni da ga sa ni da pa sa ni da pa da
ma ga sa ni da ga sa ni da pa sa ni da pa da
ma ga sa ni da ga sa ni da pa sa ga ma da ni saa
aaa..... aaaa....


ഇവിടെ

ഇവിടെ

വിഡിയോ


പാടിയതു: പി. ജയചന്ദ്രൻ / മോഹൻ ലാൽ


ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ
തിരിയേ ചേരും പോലേ
ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു
മൂളും പോലെ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു
മിഴി തോർന്നൊരീ മൗനങ്ങളിൽ
പുതുഗാനമുണരുന്നൂ (ഇതളൂർന്നു...)

നനയുമിരുളിൻ കൈകളിൽ നിറയെ മിന്നൽ വളകൾ
അമരയിലയിൽ മഴനീർ മണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം
നെഞ്ചിൽ ചേർക്കാനൊരു ജന്മം
ഈയോർമ്മ പോലുമൊരുത്സവം
ജീവിതം ഗാനം (ഇതളൂർന്നു...)

പകലു വാഴാൻ പതിവായി
വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും തന്നെ മായും
കരയാതെടീ കിളിയേ കണ്ണേ
തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയി വരും
വീണ്ടും ഈ വിണ്ണിൽ (ഇതളൂർന്നു...)



ഇവിടെ

വിഡിയോ

8. ചിത്രം: ഭ്രമരം [2009] ബ്ലെസ്സി
അഭിനേതാക്കൾ: മോഹൻ ലാൽ, ഭൂമിക ചവ്ല
രചന: അനിൽ പനച്ചൂരാൻ



പാടിയതു: മോഹൻ ലാൽ/ വിജയ് യേശുദാസ് & പൂമശ്രീ കോറസ്



അണ്ണാറക്കണ്ണാ വാ പൂവാലാ
ചങ്ങാത്തം കൂടാൻ വാ(2)
മൂവാണ്ടൻ മാവേൽ വാ വാ
ഒരു പുന്നാര തേൻ കനി താ താ
നങ്ങേലി പശുവിന്റെ പാല്..
വെള്ള പിഞ്ഞാണത്തിൽ നിനക്കേകാം
ഒരുക്കാം ഞാൻ പൊന്നോണം ചങ്ങാതീ (അണ്ണാറക്കണ്ണാ വാ...)

മുട്ടോളമെത്തുന്ന പാവാടയുടുത്തൊരു
തൊട്ടാവാടി പെണ്ണേ ഓ
മുക്കുറ്റി ചാന്തിന്റെ കുറിയും വരച്ചു നീ
ഒരു നാളരികിൽ വരാമോ
ഒരു നാളരികിൽ വരാമോ
പൊന്നാതിര തേൻചന്ദ്രികയിൽ
നീയും ഞാനും നീരാടി
ചിറ്റോളങ്ങൾ മേയും പുഴയിൽ
കച്ചോലത്തിൻ മണമൊഴുകീ
ഹൃദയം കവർന്നൂ നിൻ നാണം (അണ്ണാറക്കണ്ണാ വാ..)


എന്നാളും കാണുമ്പോളൊന്നായി
പാടുവാനുണ്ടല്ലോ ഒരു പാട്ട് ഓ...
എണ്ണാത്ത സ്വപ്നങ്ങൾ കുന്നോളം കൂടുമ്പോൾ
കാണാനുള്ളൊരു കൂട്ട്
കാണാനുള്ളൊരു കൂട്ട്
എന്നോ കാലം മായ്ച്ചു കഴിഞ്ഞു
സ്നേഹം കോറും ചിത്രങ്ങൾ
എങ്ങോ ദൂരം പോയി മറഞ്ഞു
മേഘം പോലെ മോഹങ്ങൾ.
എന്നാലും എന്നാലും നോവുമോർമ്മകൾ (അണ്ണാറക്കണ്ണാ വാ...)

ഇവിടെ


വിഡിയോ

No comments: