
ചിത്രം: സീതകല്യാണം [2006] റ്റി.കെ. രാജീവ്കുമാർ
അഭിനേതാക്കൾ: ജയറാം, ജ്യോതിക, ഗീതു മോഹൻന്ദാസ്, സുകുമാരി, സിദ്ദിക്ക്
രചന: ബി.ആർ. പ്രസാദ്
സംഗീതം: ശ്രീനിവാസ്
1. പാടിയതു: സുജാത & ദിനേശ്
ദൂരേ ദൂരേ വാനിൽ നീ മിന്നൽ പൊന്നായുതിരവേ
ഏതോ മേഘം പോലെ ഞാൻ നിന്നിൽ തന്നെയണയവേ
നീ പറയാൻ വൈകിയോ രാമഴ പോലാശകൾ [ ദൂരെ ദൂരെ വാനിൽ നീ..]
ദൂരേ ദൂരേ വാനിൽ ഞാൻ മിന്നൽ പൊന്നായുതിരവേ
ഞാനറിയാൻ വൈകിയോ രാമഴ പോലാശകൾ (ദൂരേ ദൂരെ വാനിൽ ഞാൻ...)
നെയ് മണക്കും വാക്കിന്നുള്ളിൽ
ദീപം പോലെ നീ എരിയവേ
മണ്ണിനുള്ളിൽ സ്വർണ്ണം പൂക്കും മഞ്ഞൾ
മുത്തായ് ഞാൻ തപസിലായ് (2) (ദൂരെ...)
മെയ്യൊളിക്കും ചെപ്പിനുള്ളിൽ
കസ്തൂരിയായ് നീ അലിയവേ
നൻ മൊഴിയായ് പെയ്തില്ലല്ലോ
തേൻ നനഞ്ഞൊരീ മുഖം ഞാൻ (2) (ദൂരേ...)
ഇവിടെ
വിഡിയോ
2. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത
കേട്ടില്ലേ കേട്ടില്ലേ വിശേഷം
ഈ അക്കുത്തിക്കുത്താനവരമ്പിൽ
തെക്കു വടക്കു കറങ്ങി നടക്കും
പെമ്പിള്ളാരിവരെന്തേ ഭാവിച്ചു
കൈ തൊട്ടാൽ പൊട്ടും ഈ ഇംഗ്ലീഷ് മുട്ട
നീ തൊട്ടാൽ കത്തും ചൈനീസിൻ ഗുണ്ട്
ഇതു മത്തപ്പന്തലിനൊത്തൊരു കോലം
രാക്കിളി ശല്യം മാറി കിട്ടുമതല്ലീ വിശേഷം
ഈ പട്ടിക്കാട്ടെ വീട്ടിൽ മൺ കുടത്തിലല്ലോ പെണ്ണ്
പത്തായത്താഴെ പറയനാണയത്തോടെ
നാണം ആണാണെന്നാളോട്
ചോദിച്ചു മേടിച്ചാൽ മേലാകെ മൂടാമോ ചേല
പെണ്ണാണായ് പോയാൽ പിണ്ണാക്കായ് തീരും
എള്ളെണ്ണയൊഴിച്ചാൽ പാൽ പായസമാമോ
കഥയിൽ പറയും പടമായ് ചുവരിൽ തൂങ്ങി
പെണ്ണിനെയാരാധിക്കാനാരെ ആരാരെ
മഞ്ഞൾ കൂട്ടും പൂശി മഞ്ഞുതിർന്ന രാവിൽ പെണ്ണ്
അത്താഴക്കുട കൂട്ടി മോഹതോരൻ
ആ തോരൻ ഒരാവർത്തി ആഹാരം തിന്നാലെ
നേരാകൂ മോളെ നീനാളെ
നിന്നാണെ സത്യം ഈ നിന്നെ കെട്ടാൻ
വന്നെത്തുമൊരുത്തൻ അവനിന്നേ സ്വർഗ്ഗം
തൈരും വടയും കറിവേപ്പിലയും സ്വപ്നം കണ്ടവളിവിടെത്തന്നെ
ഈ അങ്ങേ വീട്ടിലെ അമ്മിക്കല്ലിനു
കല്യാണത്തിനു പ്രായം മുറ്റി
നമ്മുടെ കിഴവിക്കാലോചിച്ചാലോ
ദേ അങ്ങോട്ടുരുള ദാ ഇങ്ങോട്ടുരുള
ഹാ തേങ്ങ തെറിക്കും ഹാ മാങ്ങ ചുവയ്ക്കും
ഹോയ് പത്തിനു പത്തു പൊരുത്തവുമൊത്താൽ
കർക്കിടകത്തിലെ വാവിനു കിട്ടുമതല്ലേ വിശേഷം
ഇവിടെ
വിഡിയോ
3. പാടിയതു: ശരത്ത് & മാതംഗി
രാഗസുധാരസമായ്
പ്രണവം തിരയും പുരുഷൻ (2)
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവൻ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ് (രാഗസുധാ..)
ശ്രീരാഗം തേടുന്നെൻ
പൂവിനുള്ളിൽ പൂ വിടർത്തുന്ന മോഹം
ഗാന്ധാരം പാടും പൊൻ
ഹംസനാദം തൂവിടും മോഹനങ്ങൾ
മന്ദം മന്ദം അന്തരംഗം
മന്ത്രം ചൊന്നിതോ
എന്തെൻ നെഞ്ചം പുഷ്പ മഞ്ചം
സ്വപ്നം തന്നിതോ
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവൻ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്
പ്രേമത്തിൻ സാരംഗം
തുള്ളിയോടും ശ്യാമ വൃന്ദാവനങ്ങൾ
കേദാരം തൂമഞ്ഞിൻ പൂ പുതയ്ക്കും ഈ
വസന്തങ്ങൾ നീളേ
എന്തെന്നെന്തെൻ അംഗരാഗം
എന്നിൽ ചേർന്നിതോ
എന്നിൽ ചിന്നും ഇന്ദു കാന്തം
നിന്നിൽ പൂത്തിതോ
സ്വരമായ് ജതിയായ്
ഹൃദയം നിറയും ഭഗവൻ (2)
വരൂ നീ പ്രണയം കുതിരും ശിവരഞ്ജിനിയായ്
ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
നീലാഭ പോലുന്ന മാറിൽ നീ
നീലാശുകം പോലെ നീ ചേർന്നതും
അധരമധു പകരുമൊരു സുകൃത സുഖവും (2)
ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
സാ രി ഗ മ സ സ നി ഗ രി സ ഗരി
മാർമാല തൂവേർപ്പൊലൂർന്നതും
ഗോരോചനം പാടി മാഞ്ഞതും
ഹരി തുടരും അമൃത ഭര സുരത രസവും (2)
ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
ഇവിടെ
വിഡിയോ
4. പാടിയതു: ചിത്ര
ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
നീലാഭ പോലുന്ന മാറിൽ നീ
നീലാശുകം പോലെ നീ ചേർന്നതും
അധരമധു പകരുമൊരു സുകൃത സുഖവും (2)
ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
സാ രി ഗ മ സ സ നി ഗ രി സ ഗരി
മാർമാല തൂവേർപ്പൊലൂർന്നതും
ഗോരോചനം പാടി മാഞ്ഞതും
ഹരി തുടരും അമൃത ഭര സുരത രസവും (2)
ചന്ദ്രമദചന്ദനവും ആടി വരും ആതിരയിൽ
ആരോമൽ ബാലെ മാംഗല്യശീലേ
മാ രമണനാടിയൊരു മാര കഥ പാടിടുക
രാജീവ ലോലേ ചാരേ...
ഇവിടെ
ബോണസ്:
വിഡിയോ
ചിത്രം: ആത്മസഖി [1950]പാടിയതു: ഗണ്ഡശാല & പി. ലീല” ആ നീലവാനിലെൻ ആശകൾ...,
ഇവിടെ
No comments:
Post a Comment