Thursday, March 18, 2010
ബ്രഹ്മചാരി [1972] യേശുദാസ്
ചിത്രം: : ബ്രഹ്മചാരി [1972]ശശികുമാർ
അഭിനേതാക്കൾ: പ്രേം നസീർ, ശാരദ, ജോസ് പ്രകാശ്, സുജാത,
രചന:: വയലാർ രാമവർമ്മ
സംഗീതം:: വി ദക്ഷിണാമൂർത്തി
1, പാടിയതു: യേശുദാസ് “ഞാൻ ഞാൻ ഞാനെന്ന....
ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ...
പ്രാകൃതയുഗ മുഖച്ഛായകളേ....
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ.....
ആകാശ ഗോപുരത്തിൻ മുകളിലുദിച്ചോ -
രാദിത്യബിംബമിതാ കടലിൽ മുങ്ങി..
ആയിരം ഉറുമികൾ ഊരിവീശി
അംബരപ്പടവിനു മതിലുകെട്ടി...
പകൽവാണ പെരുമാളിൻ രാജ്യഭാരം
വെറും പതിനഞ്ചു നാഴിക മാത്രം...
(ഞാൻ ഞാൻ ഞാനെന്ന...)
വാഹിനീതടങ്ങളിൽ അർദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ...
അംഗലാവണ്യത്തിൻ അമൃതു നീട്ടി
അഷ്ടദിക്‌പാലകർ മതിമയക്കി..
പളുങ്കു മണ്ഡപത്തിൽ നിന്റെ നൃത്തം
വെറും പതിനഞ്ചു നാഴിക മാത്രം ...
(ഞാൻ ഞാൻ ഞാനെന്ന...)
വിഡിയോ
ജോസ് പ്രകാശ്
2. പാടിയതു: യേശുദാസ്
ചിത്രശിലാപാളികൾ കൊണ്ടൊരു
ശ്രീകോവിലകം ഞാൻ തീർത്തു
അതിൽ നിത്യമെനിയ്ക്കാരധിക്കാൻ
നിന്റെ വിഗ്രഹം കണ്ടെടുത്തു
(ചിത്രശിലാപാളികൾ)
നീയാം മേനക നൃത്തം വെയ്ക്കും നാല്പാമരക്കാട്ടിൽ
ഏതോ പുഷ്പശരം കൊണ്ടിന്നലെ
എന്റെ തപസ്സിളകി
കാമിനീ എന്റെ തപസ്സിളകി
(ചിത്രശിലാപാളികൾ)
നീയാം ഗായിക തംബുരു മീട്ടും നവരാത്രി മണ്ഡപത്തിൽ
നിന്റെ രതിസുഖസാരേ കേട്ടിട്ടെന്റെ മനസ്സിളകി
കാമിനി എന്റെ മനസ്സിളകി
ഇവിടെ
വിഡിയോ
ബഹദൂർ
3. പാടിയതു: യേശുദാസ്
കരയൂ നീ കരയൂ...ഹൃദയം പൊട്ടി കരയൂ...
ആരും കാണാതെ കേൾക്കാതൊരിടത്ത്
തനിയേ ഇരുന്നു കരയൂ.....നീ
തനിയേ ഇരുന്നു കരയൂ...
വിധിയുടെ അനുവാദമില്ലാതെയെന്തിനു
വിരൽതൊട്ടുണർത്തി നീ രാഗങ്ങളെ....
തകരും തന്തിയിൽ ഒഴുകാനോ..
പറയൂ പറയൂ ഗായകാ....
കരയൂ നീ കരയൂ....
കഥയുടെ അവസാനമറിയാതെയെന്തിനു
കതിരിട്ടു നിർത്തി നീ മോഹങ്ങളെ...
വെറുതെ വെറുതെ കൊഴിയാനോ...
പറയൂ പറയൂ കാമുകാ...
(കരയൂ കരയൂ)
.കരയൂ നീ കരയൂ...ഹൃദയം പൊട്ടി കരയൂ...
ആരും കാണാതെ കേൾക്കാതൊരിടത്ത്
തനിയേ ഇരുന്നു കരയൂ.....നീ
തനിയേ ഇരുന്നു കരയൂ...
വിധിയുടെ അനുവാദമില്ലാതെയെന്തിനു
വിരൽതൊട്ടുണർത്തി നീ രാഗങ്ങളെ....
തകരും തന്തിയിൽ ഒഴുകാനോ..
പറയൂ പറയൂ ഗായകാ....
കരയൂ നീ കരയൂ....
കഥയുടെ അവസാനമറിയാതെയെന്തിനു
കതിരിട്ടു നിർത്തി നീ മോഹങ്ങളെ...
വെറുതെ വെറുതെ കൊഴിയാനോ...
പറയൂ പറയൂ കാമുകാ...
(കരയൂ കരയൂ)
.
.
4. പാടിയതു: യേശുദാസ്
ഇന്നലത്തെ വെണ്ണിലാവിൻ
മുടിയിൽ നിന്നോ
ഇന്ദ്രധനുസ്സിൻ മടിയിൽ നിന്നോ (ഇന്നലത്തെ..)
ഇന്നെന്റെ മുറ്റത്ത് പൂവിടാൻ വന്നു നീ
ഇത്തിരിപ്പൂവേ കിളുന്നു പൂവേ (ഇന്നലത്തെ..)
ഏതു കല്പകവാടിയിൽ നീ പൂത്തുവിടർന്നു
ഏതു വള്ളിക്കുടിലിലെയമ്മ മുലപ്പാൽ തന്നൂ
കവിളിൽ നിൻ കവിളിൽ (2)
കാലത്തു പെയ്തൊരു പനിനീരോ
കരഞ്ഞിട്ടൊഴുകിയ കണ്ണു നീരോ(ഇന്നലത്തെ..)
ഏതൊരപ്സര മേനക നിന്നെ പ്രസവിച്ചു
ഏതു പുണ്യതപോവനസീമയിൽ നീ വളർന്നു
അഴകേ പൊന്നഴകേ
ആരുടെ മഞ്ചലിൽ നീ വന്നു
ആരേ കണ്ണുകൾ തിരയുന്നു (ഇന്നലത്തെ..)
5. പാടിയതു: യേശുദാസ്
പതിനേഴു തികയാത്ത യുവതി
കാണികൾക്കു നീ രൂപവതി
പ്രിയ കാമുകർക്കു നീ പ്രേമവതി
പതിനേഴു തികയാത്ത യുവതി
പ്രകൃതി... പ്രകൃതി... പ്രകൃതി... പ്രകൃതി...
എത്രശില്‌പികൾ നിൻ നടയിൽ
ദാരു ശില്‌പഗോപുരം തീർത്തു
കയ്യിലെത്ര കവിതകൾ കൊത്തി
കാഴ്‌ചവെച്ചു അവർ കാഴ്‌ചവെച്ചു
പ്രകൃതി... പ്രകൃതി... പ്രകൃതി... പ്രകൃതി...
എത്ര ഗായകർ നിൻ തിരുമുമ്പിൽ
രുദ്രവീണകൾ മീട്ടി
പുഷ്‌പിണികൾ വൈശാഖങ്ങൾ
പൂ ചൂടിച്ചു നിന്നെ പൂ ചൂടിച്ചു
പ്രകൃതി... പ്രകൃതി... പ്രകൃതി... പ്രകൃതി..
വിഡിയോ
ശങ്കരാടി
ബോണസ്:
ഡെയിസി: രാപ്പാടികൽ പാട്ടിൻ കല്ലോലിനി.... ചിത്ര
വിഡിയോ
താളവട്ടം: ചിത്ര: “ പൊൻ വീണേ എന്നുള്ളിൽ...
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment