Powered By Blogger

Thursday, March 11, 2010

ഒന്നാമൻ [2002] യേശുദാസ്, ചിത്ര, സുജാത ജാനകി,



“മിഴിയിതളിൽ നിലാമലരിതളോ...

ചിത്രം: ഒന്നാമൻ [2002] തമ്പി കണ്ണന്താനം
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകീ

മിഴിയിതളിൽ നിലാമലരിതളോ
ഇള വെയിലിൽ തുളുമ്പും തളിർമഴയോ
വെൺ പകൽ പൊൻ വിരൽ കുടഞ്ഞ നിൻ
പൂങ്കവിൾ മുല്ലകൾ തലോടിടാം
ഈറൻ സന്ധ്യകൾ കവർന്ന നിൻ
ഇമകളിലുമ്മകൾ പൊതിഞ്ഞിടാം
പറയൂ നിൻ പരിഭവമെന്തിനിനിയും
(മിഴിയിതളിൽ...)


തിങ്കൾ പൊൻ കല വിടർന്നൊരെൻ നിലാമൗലിയിൽ
മുകിൽ ഗംഗയല്ലേ നീ വരൂ ഗൗരിയായ്
ആദിയുഷസ്സിൻ ദളങ്ങളിൽ പകൽ മാത്രയിൽ
തപം ചെയ്തു തേടി നിൻ മദോന്മാദം ഞാൻ
മുളം കാട് പാടുമ്പോൾ അതിൽ നിൻ സ്വരം
മഴക്കാറു മായുമ്പോൾ അതിൽ നിൻ മുഖം
(മിഴിയിതളിൽ...)

പിച്ചള വളകളണിഞ്ഞൊരെൻ തളിർക്കൈകളാൽ
സ്വരം നെയ്തു നിന്നെ ഞാൻ ഗന്ധർവനാക്കി
പാൽക്കടലലകൾ ഞൊറിഞ്ഞ നിൻ നിലാചേലയിൽ
ഉടൽ മൂടി നില്പൂ നീ ശിലാ ശില്പമായ്
ഹിമപ്പക്ഷി ചേക്കേറും മരച്ഛായയിൽ
പറന്നെത്തിടാം പൊന്നേ ഇലത്തൂവലായ്
(മിഴിയിതളിൽ...)
ഇവിടെ

വിഡിയോ


2. പാടിയതു: യേശുദാസ് “മാനത്തെ തുടി ഉണരും....


“മാനത്തെ തുടി ഉണരും
മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
(മാനത്തെ തുടി ..)

ആരിരോം ആരീരോ ആരീരാരോ (2)
ആരീരാരോ... ആരീരാരോ..
ആലോലം താലോലം ആരിരാരോ

വഴിക്കണ്ണുമായ് നില്‍ക്കും നിഴല്‍ക്കൂത്ത് കോലങ്ങള്‍
കടം കൊണ്ട ജന്മങ്ങള്‍ ഇതോ കര്‍മ്മ ബന്ധങ്ങള്‍ (2)
ഇരുള്‍ക്കാറ്റ് ചൂളം കുത്തും മഴക്കാലമേഘം നോക്കി
തുടിക്കുന്ന നെഞ്ചോടേ മനം നൊന്തു പാടുമ്പോള്‍
(മാനത്തെ തുടി ..)



അലഞ്ഞ് എങ്ങ് പോയാലും അഴല്‍ക്കാഴ്ച ആണെന്നും
മനസ്സിന്റെ തീരങ്ങള്‍ മരുപ്പാടം ആവുമ്പോള്‍ (2)
വെളിച്ചം കിഴക്കായ് പൂക്കും പുലര്‍കാലം ഇനിയും ദൂരെ
കൊളുത്തുന്നത് ആരാരോ വിളക്കിന്‍റെ നാളങ്ങള്‍
(മാനത്തെ തുടി ..)

ഇവിടെ



4. പാടിയതു: എം.ജി ശ്രീകുമാർ “ കടുകെടൂ.....

ഇവിടെ



5. പാടിയതു: ബിജു നാരായൺ “പൂവെ വാ....

ഇവിടെ




6. പാടിയതു: എ,.ജി ശ്രീകുമാർ,സുജാത, അലക്സ് പാൾ “പിറന്ന മണ്ണിൽ....
ഇവിടെ




7. പാടിയതു:പി. ജയചന്ദ്രൻ & ചിത്ര “ വട്ടല്ല വട്ടയില.....



ഇവിടെ

No comments: