ശങ്കർ മഹാദേവൻ
ഇഷ്ടം..എനിക്കിഷ്ടം..
ആൽബം: പ്രണയം
പാടിയതു: ശങ്കർ മഹാദേവൻ
ഇഷ്ടം എനിക്കിഷ്ടം
ആദ്യമായ് തോന്നിയോരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം
ആരോടും പറയാത്തൊരിഷ്ടം
അരാരുമറിയാത്തൊരിഷ്ടം
ഇഷ്ടം എനിക്കിഷ്ടം
ആശകൾ പൂക്കുന്നൊരിഷ്ടം
ആരോടും തൊന്നാത്തൊരിഷ്ടം....
പൂവോ നിൻ ചിരി പൂപ്പന്തലോ
തേനോ നിൻ മൊഴി തേങ്കുഴലോ[2]
ചെമ്പരത്തി പൂവിൻ ചന്തമല്ലേ
ചെമ്പക പൂവിൻ സുഗന്ധമല്ലേ[2]
ചെണ്ടുമല്ലി പൂവിൻ നിറമല്ലെ
ചെന്താമര പൂ പോൽ ചിന്തല്ലേ
അറിയില്ല എനിക്കറിയില്ല
എങ്ങനെ ഞാനിന്നു പ്രണയിച്ചു....[ ഇഷ്ടം..
കയ്യിൽ എന്തിനു തങ്ക വള
മാറിൽ എന്തിനു കല്ലു മാല[2]
നിൻ പ്രിയ ചന്ദന ക്കുറി വേണ്ടാ
മുടിയിൽ മുല്ലപ്പൂ മാല വേണ്ടാ
കണ്ണിൽ കരിമഷി കല വേണ്ട
കാലിൽ വെള്ളി കൊലുസ്സു വേണ്ടാ
പെണ്ണേ നിനക്കു വേണ്ട
ആഡംബരത്തിന്റെ അഴകു വേണ്ട
അറിയില്ല എനിക്കറിയില്ല
എ ങ്ങനെ ഞാനിന്നു പ്രണയിച്ചു.....[ ഇഷ്ടം...
വിഡിയോ
Sunday, January 24, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment