Powered By Blogger

Sunday, January 24, 2010

ഇളവങ്കോട് ദേശം [1998] ചിത്ര & യേശുദാസ്








എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം



ചിത്രം: ഇലവങ്കോട് ദേശം [1998] കെ.ജി. ജോർജ്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: വിദ്യാസാഗർ

പാടിയതു: കെ എസ് ചിത്ര & /യേശുദാസ്



എങ്ങുനിന്നെങ്ങു നിന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം (3)

ജന്മാന്തരങ്ങളിൽ നിന്നോ ഏതു
നന്ദനോദ്യാനത്തിൽ നിന്നോ (2)
എങ്ങോ വിരിഞ്ഞൊരു പൂവിൽ നിന്നോ
പൂവിന്റെയോമൽ കിനാവിൽ നിന്നോ
ഈ നറുംസൗരഭം വന്നൂ
ഈറൻ നിലാവിൽ വന്നൂ (എങ്ങു...)


അജ്ഞാതശോകങ്ങൾ നീളേ പൂക്കും
ആത്മാവിൻ നിശ്വാസമെന്നോ (2)
കാണാത്ത കാനനകന്യകളിൽ
പ്രേമത്തിൻ ദൂതുമായ് ഈ വഴിയേ
ഈ മൃദുസൗരഭം വന്നൂ
ഈ കുളിർ കാറ്റിൽ വന്നൂ (എങ്ങു...)



ഇവിടെ



ഇനിയും... #############################################




പാടിയതു: യേശുദാസ്:നേരം പോയ് നേരം പോയ്....



നേരം പോയ് നേരം പോയ്
നേരേ പോ പൂത്തോണീ
തീരങ്ങൾ കാണാ ദൂരത്തായ് രാവേറെയായ്
നീ കായൽക്കാറ്റേ ചുറ്റി വാ

ഒരു മൺ പുര കണ്ടോ കാറ്റേ
ഒളി മങ്ങിയ ദീപം പോൽ
ഒരു പെൺ കൊടിയുണ്ടോ ദൂരെ
ആരെയോർത്തിരിക്കുന്നൂ ഓ..ഓ..

വാതുക്കൽ മുട്ടുമ്പോൾ
പാതിമെയ്യായോന്റെ
കാലൊച്ചയാണോ കേട്ടു
നീയേതോ രാപ്പൂവിൻ നന്മണം നേദിക്കെ
നീൾമിഴിയീറനായോ
നറു ചന്ദനഗന്ധവുമായ് പോകൂ
ഒരു സാന്ത്വനഗീതവുമായ് പോകൂ
അവൾ തൻ ചുടു നെടുവീർപ്പുകളൊപ്പിയെടുത്തൊരു
പനിമലരിതൾ തരൂ തിരികെ വരൂ (നേരം പോയ്...)


മാനത്തെ പൂത്തോണി
മാരിക്കാർ മായ്ച്ചാലും
പാടൂ നീ തോണിക്കാരാ
ദൂരത്തെ തീരങ്ങൾ കേൾക്കും നിന്നീണങ്ങൾ
കായല്‍പ്പൊന്നോളങ്ങളിൽ
ഇരുൾ മൂടുപടങ്ങളഴിക്കൂ നീ
നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹച്ചുടുതീയിതിൽ നിന്നുമുയിർക്കുക
പ്രിയ സഖി പുലരൊളിയണയുകയായ് ഓ..ഓ (നേരം പോയ്...)





ഇവിടെ


വിഡിയോ

No comments: