
എന്നടാ സൊല്ലടാ സന്ദിരാ സുന്ദരാ
ചിത്രം:കാഞ്ചീപുരത്തെ കല്യാണം [2009] ഫാസിൽ-ജയകൃഷ്ണ
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: സുജാത
എന്നടാ സൊല്ലടാ സന്ദിരാ സുന്ദരാ
പുന്നകൈ നീ മന്മഥാ
മല്ലികൈ ഞാനെടാ മാതളതേനെടാ
കാതലിൻ കാവലൻ നീയല്ലവാ
കാതൽ മാളികൈ വാസമിൻ നീ നില്ലെടാ
(എന്നടാ..)
കണ്ണിനെൻ കൺനനോ നീയല്ലേ
കള്ളച്ചിരി കിങ്ങിണിയും നീട്ടൂല്ലേ
മംഗല പന്തലിൽ മാരനല്ലേ
തങ്കനൂൽ മിന്നുമായ് നീ വരില്ലേ
ഇടനെഞ്ചിൽ തിങ്ങും തുടി കൊട്ടും നീയേ
ഇരുമാറിൽ തങ്ങും ചുടുശ്വാസം നീയേ
പനിനീരിൻ മഴ പോലും പുതുരാഗം നീയേ
അട എന്നടാ സൊല്ലടാ
(എന്നടാ....)
കൂട്ടിലെൻ കൂട്ടിനായ് കൂടൂല്ലേ
കെട്ടിപ്പിടിച്ചുമ്മ കൊണ്ടു മൂടൂല്ലേ
ചുണ്ടിലെ കുങ്കുമം കോരി മെല്ലെ
പങ്കിടാൻ ഉള്ളിലോ ദാഹമില്ലേ
അഴകേഴും ചേരും മഴമേഘം നീയേ
നിറമേഴും ചേരും മഴവില്ലും നീയേ
കനവാകെ കുളിരോലും ഇളനീരും നീയേ
അടടാ എന്നടാ സൊല്ലടാ
(എന്നടാ...)
ഇവിടെ
വിഡിയോ
No comments:
Post a Comment