
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ...
ചിത്രം : വെള്ളിയാഴ്ച [1969] എം.എം.നേശൻ
രചന: പി ഭാസ്ക്കരൻ
സംഗീതം : എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്/എസ്. ജാനകി
കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണു എന്നെ
മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു
മാനസസങ്കല്പമേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)
വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ
കോരിത്തരിച്ചല്ലോ ഞാനാകെ
കോരിത്തരിച്ചല്ലോ
പരിചയമില്ലാത്ത മാധുരീലഹരിയിൽ
പരിസരം മറന്നപ്പോൾ ഞാനെന്റെ
പരിസരം മറന്നല്ലോ (കെട്ടിപ്പിടിച്ചപ്പോൾ..)
ജീവന്റെ ജീവനിൽ കാമുകൻ തൂകിയ
പൂവുകളേതാണു തൂകിയ
പൂവുകളേതാണു
പോവാൻ തുനിഞ്ഞപ്പോൾ
മനസ്സിൽ തുളുമ്പിയ നോവുകളേതാണു
തുളുമ്പിയ നോവുകളേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)
No comments:
Post a Comment