
“ഈ കൽപ്പടവിൽ ഈ മരത്തണലിൽ...
ചിത്രം: ഔട്ട് ഓഫ് സിലബസ് [2006] വിശ്വനാഥ്
രചന: പ്രഭാവർമ്മ
സംഗീതം: ബെന്നറ്റ് വിട്രാഗ്
പാടിയതു:: ജി വേണുഗോപാൽ
ഈ കൽപ്പടവിൽ ഈ മരത്തണലിൽ
ഒരിക്കൽ കൂടി നീ ഇരുന്നെങ്കിൽ
ഒരു വേനൽ മുഴുവനും അടരുന്ന പൂക്കളായ്
ഇനിയും നിന്നെ ഞാൻ മൂടിയേനെ.. മൂടിയേനെ[2]
ഒരു മഴക്കാലം നിനക്കു ഞാൻ തന്നേനെ
അതിലൊരു മിന്നലായ് പടർന്നേനെ (2) [ ഈ കല്പടവിൽ...
ഹിമബിന്ദു ചൂടിയ പൂവിതളായ് നീ
ശിശിരത്തിൽ വീണ്ടും ഉണർന്നെങ്കിൽ
ഹൃദയത്തിലാണു ചുവപ്പു ഞാൻ തന്നേനെ
ഉയിരിലെ ചൂടും പകർന്നേനെ (2)പകർന്നേനെ
ഇനി വരും കാലങ്ങൾ അറിയാത്ത പാതകൾ
ഒരു ബിന്ദു വെയിൽ വന്നു ചേർന്നുവെങ്കിൽ
ഇതു വരെ പറയാതെ പ്രിയ രഹസ്യം
ഹൃദയ ദളങ്ങളിൽ കുറിച്ചേനെ......[ ഈ കല്പടവിൽ....
ഇവിടെ
വിഡിയോ
No comments:
Post a Comment