Powered By Blogger

Sunday, January 31, 2010

ഗൌരി ശങ്കരം [2003] ജയചന്ദ്രൻ & ചിത്ര യേശുദാസ് [3]





ചിത്രം: ഗൗരീശങ്കരം [2003] നേമം പുഷ്പരാജ്
താരനിര: മുന്ന, കാവ്യാ മാധവൻ, നരേന്ദ്ര പ്രസാദ്, ഒടുവിൽ, സുകുമാരി, ഊർമ്മിള ഉണ്ണി


രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ

1. പാടിയതു: പി. ജയചന്ദ്രൻ & ചിത്ര


ആ.. ആ..
കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണെ നിന്നെ കണ്ടു ഞാന്‍
അഴകെ..എന്‍ അഴകെ
അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു
(കണ്ണില്‍)

മെല്ലെ മെല്ലെ മുല്ല വല്ലി പോല്‍
മനസ്സു പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്‌
കൊലുസു ചാര്‍ത്തുന്നു
നിറമേഴുമായ്‌ ഒരു പാട്ടു നിന്‍
ഋതു വീണ മൂളുന്നുവൊ
പറയാന്‍ മറന്ന മൊഴിയില്‍ പറന്നു
പതിനേഴില്‍ നിന്റെ പ്രണയം
(കണ്ണില്‍)

ആ...ആ....
മുത്തെ മുത്തെ മുത്തു മാല പോല്‍
മുടിയില്‍ ചൂടാം ഞാന്‍
മിന്നാമിന്നീ നിന്നെ മാറിലെ
മറുകു പോല്‍ ചേര്‍ക്കാം
ജപമാലയില്‍ മണി പൊലെ നിന്‍
വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന
തളിരാണ്‌ നിന്റെ ഹൃദയം.....



ഇവിടെ


വിഡിയോ



2. പാടിയതു: ചിത്ര “ ഉറങ്ങാതെ രാവുറങ്ങീല... :


ഉം... ഹാ.. ഹാ..ഹ...
ഉം...ഉം...ഉം...
ഉറങ്ങാതെ രാവുറങ്ങീല
ഉറങ്ങാതെ രാവുറങ്ങീല
മിഴി വാതില്‍ ഇതള്‍ ചാരി
നിഴല്‍ നാളം തിരി താഴ്ത്തി
മനസ്സു നീര്‍ത്തുന്ന പൂമെത്തയില്‍ .....

ഉറങ്ങാതെ രാവുറങ്ങീല
പാതിരാ വനമുല്ല ജാലകം വഴിയെന്റെ
മോതിര വിരലിന്മേല്‍ ഉമ്മ വെച്ചു (പാതിര)
അഴിഞ്ഞു കിടന്നൊരു പുടവയെന്നോര്‍ത്തു ഞാന്‍
അല്ലി നിലാവിനെ മടിയില്‍ വെച്ചു
ഞാന്‍ അടിമുടി എന്നെ മറന്നു
ഉറങ്ങാതെ രാവുറങ്ങീല.....

വാസന്ത വരചന്ദ്രന്‍ വളയിട്ട കൈയ്യിലെ
വാസന താംബൂലം ഉഷസ്സെടുത്തു (വാസന്ത)
പൊഴിഞ്ഞു കിടന്നൊരു പൂവിനെ തേനുമായ്‌
പൂ വെയില്‍ പ്രാവുകള്‍ പറന്നു വന്നു
നീ ഒരു ഞൊടി എന്നെ തിരഞ്ഞു
(ഉറങ്ങാതെ.........

ഇവിടെ

വിഡിയോ




3. പാടിയതു : യേശുദാസ്: “ തിരിയെറിയുന്നൊരെ സൂര്യൻ....



ഓം...ഓം...ഓം...
ഭജാമ്യഹം നമാമ്യഹം
സ്മരാമ്യഹം വദാവ്യഹം
നിരാമയം നിരന്തരം ചിരം

തിരി എരിയുന്നൊരു സൂര്യൻ
ദൂരെ തിരയുടെ തേങ്ങലിൽ വീണു
പകലിനെ നോക്കി കരയാൻ
പാവം പാർവ്വണ ചന്ദ്രൻ മാത്രം..ഓ...തി
തിരിയെരിയുന്നൊരു സൂര്യൻ
ദൂരെ തിരയുടെ തേങ്ങലിൽ വീണു....

കളപ്പുരക്കോണിൽ ഒരു
കുഞ്ഞിക്കിളിയായ്
കുറുകുന്ന നൊമ്പരമേ
കരിയില മൂടുമീ കാവിലെ അരയാലിൽ
ഇണയുടെ കാവലൊ ചിറകെവിടെ
ഇന്നു നിൻ മനസ്സിലെ മഴയെവിടേ
തിരിയെരിയുന്നൊരു സൂര്യൻ
ദൂരെ തിരയുടെ തേങ്ങലിൽ വീണു....

ഭജാമ്യഹം നമാമ്യഹം
സ്മരാമ്യഹം വദാവ്യഹം
നിരാമയം നിരന്തരം ചിരം..

ഇല പ്പുല്ലുല പായിൽ
തനിച്ചിരിക്കുന്നു നീ
ഒരു സ്വർണ നാഗിണിയായ്
തപസ്സിന്റെ ദാനമാം ശിരസ്സിന്റെ മാണിക്യം
മനസ്സിന്റെ കാട്ടിൽ കളഞ്ഞുവെന്നൊ
ഇന്നു നീ ഏകയായ് കരഞ്ഞുവെന്നോ....

തിരിഎരിയുന്നൊരു സൂര്യൻ
ദൂരെ തിരയുടെ തേങ്ങലിൽ വീണു
പകലിനെ നോക്കി കരയാൻ
പാവം പാർവ്വണ ചന്ദ്രൻ മാത്രം..ഓ...[ തിരി എരിയുന്നൊരു....


ഇവിടെ



4. പാടിയതു: എം. ജയചന്ദ്രൻ & അരുന്ധതി

പാല്‍ക്കടലില്‍ പള്ളികൊള്ളും പവിഴനാഗത്താരേ
കാന്യാവിന്‍ കളംകൊള്ളാന്‍ കനിവു തോന്നേണം
വമ്പനാകും വാസുകിയും വന്നെഴുന്നേള്ളേണം
തക്ഷകന്‍റെ തങ്കദേഹം കണികാണേണം
(പാല്‍ക്കടലില്‍)

കുരുത്തോലപ്പന്തലിട്ട് കടും‌മഞ്ഞള്‍‌ക്കളം തീര്‍ത്ത്
കുടം കൊട്ടിയുണര്‍ത്തുന്നേ നാ‍ഗകന്യാവേ
ചിത്രകൂടം വലം‌വച്ചും ചെത്തിനെല്ലാല്‍ ശുഭംതന്നും
പുറ്റുമണ്ണീന്നിറങ്ങിവാ നാഗകന്യാവേ
(പാല്‍ക്കടലില്‍)

നൂറും പാലും നിവേദിക്കാം നൂറുരു ഞാന്‍ ജപിച്ചീടാം
നന്മ തോറ്റാന്‍ തുണയ്ക്കേണേ നാഗകന്യാവേ
പൂക്കളത്തില്‍ പടം നീര്‍ത്താന്‍ പുണ്യപാപക്കറ തീര്‍ക്കാന്‍
പുറ്റുമണ്ണീന്നിറങ്ങിവാ നാഗകന്യാവേ
(പാല്‍ക്കടലില്‍

ഇവിടെ


വിഡിയോ


5. പാടിയതു: മധു ബാലകൃഷ്ണൻ
“കൃഷ്ണാ ബോലോ...

ഇവിടെ

No comments: