

മൌലിയില് മയില്‍പ്പീലി
ചിത്രം: നന്ദനം [2002] രഞ്ചിത്
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: കെ.എസ്. ചിത്ര
മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി
മഞ്ഞപട്ടാമ്പരം ചാര്‍ത്തി…
ഗുരുവായുരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം…
നെഞ്ചില്‍ ഗോരോചനക്കുറി കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയില്‍…)
പഞ്ചവിലോചനന്‍ കണ്ണന്റെ കണ്ണിലെ...
അഞ്ചനനീലിമ കണികാണണം(പഞ്ച…)
ഉണ്ണിക്കൈരണ്ടിലും പുണ്യം തുളുമ്പുന്ന(2)
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ പൊന്നോടക്കുഴല് കണികാണണം
നന്ദനന്ദനം ..ഭജേ… നന്ദ നന്ദനം
ഭജേ…നന്ദനന്ദനം…ഭജേ…നന്ദനന്ദനം…(മൌലിയില്‍…)
നീലനിലാവിലെ നീലക്കടമ്പിലെ…
നീര്‍മ്മണിപ്പൂവുകള്‍ കണികാണണം…(നീല..)
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന…(2)
പൂവിതള്‍ പാദങ്ങള്‍ കണികാണണം…
നിന്റെ കായാമ്പൂവുകള് കണികാണണം……(മൌലിയില്…)
ഇവിടെ
വിഡിയോ
No comments:
Post a Comment