Wednesday, January 20, 2010
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [2002] പി. ജയചന്ദ്രൻ
ഒന്നു തൊടാനുള്ളിൽ തീരാമോഹം...
ചിത്രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [2002] സത്യൻ അന്തിക്കാട്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൻ
പാടിയതു: പി ജയചന്ദ്രൻ
ഒന്നു തൊടാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം..
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ...
നീ വരുന്ന വഴിയോര സന്ധ്യയിൽ
കാത്തു കാത്തു നിഴലായി ഞാൻ..
അന്നുതന്നൊരനുരാഗരേഖയിൽ
നോക്കി നോക്കിയുരുകുന്നു ഞാൻ..
രാവുകൾ ശലഭമായ്.. പകലുകൾ കിളികളായ്..
നീ വരാതെയെൻ രാക്കിനാവുറങ്ങീ...ഉറങ്ങീ..
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ...
തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും നിൻ
തലോടലറിയുന്നു ഞാൻ..
തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ
ചുംബനങ്ങളറിയുന്നു ഞാൻ..
ഓമനേ ഓർമ്മകൾ.. അത്രമേൽ നിർമ്മലം..
നിന്റെ സ്നേഹലയമർമ്മരങ്ങൾ പോലും.. തരളം..
ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ
നേർക്കു നീട്ടിയലസം മറഞ്ഞു നീ..
ഒന്നു കാണാനുള്ളിൽ തീരാമോഹം
ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാദാഹം..
ഇനിയെന്തുവേണം ഇനിയെന്തുവേണമീ
മൗനമേഘമലിയാൻ പ്രിയംവദേ...
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment