
കാണുമ്പോൾ പറയാമോ ....
ചിത്രം: ഇഷ്ടം [ 2001] സിബി മലയിൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ് & ചിത്ര
കെ എസ് ചികാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ
ഒരു കുറിയെൻ കാറ്റേ (കാണുമ്പോൾ...)
പ്രിയമാനസം ചൊല്ലും മൊഴി കാതിൽ നീ ചൊല്ലും
എന്റെ തരിവളകൾ പൊട്ടിച്ചിരിയുണർത്തും പുഴ കണ്ണാടി നോക്കും കാറ്റേ
ഓ....ഓ... ആ..ആ.. ( കാണുമ്പോൾ..)
തുമ്പച്ചോട്ടിൽ ഓ നീലാകാശം
മയിൽപ്പീലി നീർത്തുമ്പോൾ
മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
ഒരു പൂ ചിരിക്കുമ്പോൾ
കളിവാക്കു കേട്ടീടാൻ മറുവാക്കു ചൊല്ലീടാൻ
വിറയോടേ നിൽക്കും മോഹം
നെഞ്ചിൽ മഞ്ചാടിയായി കാറ്റെ ( കാണുമ്പോൾ..)
തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം കളിയാടി നിൽക്കുമ്പോൾ
കണ്ടാലൊന്നും ഓ മിണ്ടാതോടും കിളി പാട്ടു മൂളുമ്പോൾ
ഒരു നോക്കു കണ്ടീടാൻ മിഴി പൂട്ടി നിന്നീടാം
കൊതിയോടെ കാക്കും നേരം നാണം
ചങ്ങാതിയായീ കാറ്റേ ( കാണുമ്പോൾ..)
ഇവിടെ
വിഡിയോ
ഇനിയും.. %%%%%%%%%%%%%%%%%%%%%%
പാടിയതു: ചിത്ര....” ചഞ്ചല ദ്രുത പദ താളം....
ആ..ആ...ആ..ആ.ആ..ആ..
നാനാ ധിരനാ നാനാ ധിരനാ നാനാധിരനാ ധിധിരനാ
ചഞ്ചല ദ്രുതപദ താളം സുകൃത താളം ( നാനാ..)
ചഞ്ചല ദ്രുതപദ താളം സുകൃത താളം
സുന്ദരതരഹരി ഗീതം ഹരിത ഗീതം
വധുവൊരുങ്ങീ പ്രിയനൊരുങ്ങീ
മധുര രാമഴ പെയ്തൊഴുകീ
എവിടെ... പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ ( ചഞ്ചല...)
ഇവിടെ വിടരുമീ പ്രണയ മലരിതൾ മദനപല്ലവമല്ലോ
ഇവിടെ ഒഴുകുമീ മൃദുല ലഹരിയിൽ ആത്മ മഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം പൊൻ കിനാവിൻ പുളകമല്ലൊ
നിറപറ നിറയെ ശ്രീ നിറയുകയായ് മംഗള മേളമിതാ
ഗരിസനിപ പനിപമരി നിസരിമപ ( ചഞ്ചല...)
നാധിര്നാനാ നാധിരുനാനാ നാധിരുനാ ധിർ ധിരു ധിരു ധിരു ധിരു
നാധിര്നാനാ നാധിരുനാനാ നാധിരുനാ നാധിരുനാ
ഇനിയുമുണരുമോ പ്രമദ വനികയിൽ പോയ് മറഞ്ഞ വസന്തം
ഇനിയുമൊഴുകുമോ ഹൃദയ ധമനിയിൽ ലളിത പഞ്ചമ രാഗം
സമയമായീ ഋതു പതംഗം ചിറകുരുമ്മും സമയമായീ
ഇനിയുമൊരങ്കം ബാല്യം തേടി ഹൃദയതടം തുടിയായ്
ജണുധരിപ ജണുധരിപ തജണുതക ( ചഞ്ചല..)
ഇവിടെ
No comments:
Post a Comment