സീമ
രാധാ ഗീതാ ഗോവിന്ദ രാധ....
ചിത്രം:: ലിസ [1978] ബേബി
രചന: കെ വിജയൻ
സംഗീതം: കെ ജെ ജോയ്
പാടിയതു: പി സുശീല
രാധാ ഗീതാ ഗോവിന്ദ രാധ
ജയ ദേവൻ കണ്ടൊരു രാധ
പുല്ലാം കുഴലിലെ നാദമാം രാധ (2)
കള്ളക്കണ്ണന്റെ രാധ (2) ( രാധ....)
വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ
ശൃംഗാരലോലയായ് നില്പൂ രാധ (2)
കണ്ണന്റെ ലീലകൾ രാസലീലകൾ
കരളിലൊരായിരം മലരമ്പെയ്തു
വിവശയായവൾ വിരഹിണിയാമവൾ
ചക്ര വാക പക്ഷി പോലെ
ചക്രായുധനെ കാത്തിരുന്നു (2) (രാധാ...)
കാളിന്ദീ തീരത്തെ പുൽക്കൊടി തുമ്പുകൾ
കാമ പരവശ രാധയെ കണ്ടൂ (2)
കാളിയമർദ്ദകൻ കാർമുകിൽ വർണ്ണൻ
അവളുടെ മാറിൽ ഇക്കിളിയൂട്ടി
ലഹരി കൊണ്ടവൾ വിയർത്തു പോയവൾ
ശർക്കര മാവിനെ ചുറ്റിയ മുല്ല പോൽ
ശ്യാമ വർണ്ണന്റെ മാറിൽ ചാഞ്ഞു (2) (രാധ...)
ഇവിടെ
ഇനിയും.. $$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
പാടിയതു: യേശുദാസ്: ഇണക്കമോ പിണക്കമോ....
ഇണക്കമോ പിണക്കമോ പ്രിയതമേ പറയുമോ
ഇണങ്ങിയാലകലുമോ പിണങ്ങിയാലടുക്കുമോ
വസന്തമാം കണ്മണി നിൻ ചുണ്ടിൽ പുഞ്ചിരി(2)
ലഹരിയാലറിയാതെ നിനക്കായ് ഞാൻ
നിനക്കായ് ഞാൻ നിനക്കായ് ഞാൻ ഉണരുന്നു....(ഇണക്കമോ ..)
ചിരിയ്ക്കുവാൻ മാത്രയായ് അടുക്കരുതെ നാമെന്നും
കരയുവാനകലരുതേ പ്രിയതമേ എന്നും (2)
മന്ദാരങ്ങൾ പൂ ചൂടും കിന്നാരങ്ങൾ ചൊല്ലുമ്പോൾ(2)
വസന്തമാം കണ്മണി നിൻ ചുണ്ടിൽ പുഞ്ചിരി
ലഹരിയാലറിയാതെ നിനക്കായ് ഞാൻ
നിനക്കായ് ഞാൻ നിനക്കായ് ഞാൻ ഉണരുന്നു.......(ഇണക്കമോ ..)
അണിയറയ്ക്കുള്ളിലായ് ഒതുക്കി ഞാൻ എൻ രാഗം
അരങ്ങത്തു നൂപുരധ്വനിയുമായ് നീ വരൂ (2)
വെൺചാമരം വീശില്ലേ വെൺമേഘങ്ങളെന്നും (2)
വസന്തമാം കണ്മണി നിൻ ചുണ്ടിൽ പുഞ്ചിരി
ലഹരിയാലറിയാതെ നിനക്കായ് ഞാൻ
നിനക്കായ് ഞാൻ നിനക്കായ് ഞാൻ ഉണരുന്നു..(ഇണക്കമോ ..)
ഉംഹുംഹും...ഉംഹുംഹും....ഉംഹുംഹും....
ഇവിടെ
Saturday, January 23, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment