Powered By Blogger

Tuesday, January 26, 2010

മിന്നാരം [1994]എം.ജി ശ്രീകുമാർ / ചിത്ര




നിലാവേ മായുമോ..

ചിത്രം: മിന്നാരം [1994] പ്രിയദർശൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എസ്.പി. വെങ്കിടേഷ്

പാടിയതു: എം.ജി.ശ്രീകുമാര്‍

നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേന്‍ തെന്നലായ്..തലോടും പാട്ടുമായ്..
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...
നിലാവേ..മായുമോ..കിനാവും നോവുമായ്..

മുറ്റം നിറയെ..മിന്നിപടരും..മുല്ലക്കൊടി പൂത്ത കാലം..
തുള്ളിതുടിച്ചും..തമ്മില്‍ കൊതിച്ചും..കൊഞ്ചികളിയാടി നമ്മള്‍..
നിറം പകര്‍ന്നാടും..നിനവുകളെല്ലാം..
കതിരണിഞ്ഞൊരുങ്ങും മുമ്പേ..ദൂരെ..ദൂരെ..
പറയാതെയന്നു നീ മാഞ്ഞു പോയില്ലെ..
നിലാവേ..മായുമോ..കിനാവും നോവുമായ്..

ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ ലോലി..
ലില്ലിപാപ്പാ ലോലി..ലില്ലിപാപ്പാ.....

നീലക്കുന്നിന്‍ മേല്‍..പീലിക്കൂടിന്‍ മേല്‍..കുഞ്ഞു മഴ വീഴും നാളില്‍..
ആടിക്കൂത്താടും മാരികറ്റായ് നീ..എന്തിനിതിലേ പറന്നു..
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും..
വെറും മണ്ണില്‍ വെറുതേ..കൊഴിയുഞ്ഞു..ദൂരെ..ദൂരെ..
അതു കണ്ടു നിന്നു നിനയാതെ നീ ചിരിച്ചു..
നിലാവേ..മായുമോ..കിനാവും നോവുമായ്..
ഇളം തേന്‍ തെന്നലായ്..തലോടും പാട്ടുമായ്..
ഇതള്‍ മാഞ്ഞോരോര്‍മ്മയെല്ലാം..ഒരു മഞ്ഞു തുള്ളി പോലെ..
അറിയാതലിഞ്ഞു പോയ്...

ഇവിടെ


ഇവിടെ



ഇനിയും>>>> ************************************



പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര ”തളിരണിഞ്ഞൊരു...



തളിരണിഞ്ഞൊരു കിളിമരത്തിലെ
കണിമലരേ വാ പൂക്കാലം പൂക്കാലം
വെയിലുദിക്കുന്ന വഴിയരികത്ത് തണലൊരുക്കാൻ വാ
ആലോലം താലോലം
ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും
പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും
പൂമാല്യങ്ങളും താ തന്നാനം തന്നാനം.....


ഇവിടെ


വിഡിയോ


ഇനിയും>>>> ******************************************



പാടിയതു:എം.ജി. ശ്രീകുമാർ & ചിത്ര “ ഒരു വല്ലം പൊന്നും പൂവും....




ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...)

ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം (ഒരു വല്ലം...)


ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ
ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ
ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ




ഇവിടെ


വിഡിയോ

No comments: