Powered By Blogger

Tuesday, January 26, 2010

ഗന്ധർവ ക്ഷേത്രം [1972] യേശുദാസ്



ഇന്ദ്ര വല്ലരി പൂ ചൂടി വരും ...


ചിത്രം: ഗന്ധർവ ക്ഷേത്രം [1972] ഏ. വിൻസെന്റ്
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ

ഒഴുകുമീ വെണ്ണിലാ പാലരുവീ
ഒരു നിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളിൽ മെയ്യൊടു ചേർക്കുമൊരു
ഗാനഗന്ധർവനാക്കൂ എന്നെ നിൻ ഗാന ഗന്ധർവനാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ


ഉണരുമീ സർപ്പ ലതാ സദനം
ഒരു നിമിഷം കൊണ്ടൊരു മധുരയാക്കൂ
മാരോത്സവങ്ങളിൽ ചുണ്ടൊടടുക്കുമൊരു
മായാ മുരളിയാക്കൂ എന്നെ നിൻ മായാമുരളിയാക്കൂ
ഇന്ദ്ര വല്ലരി പൂ ചൂടി വരും സുന്ദര ഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലയിലെ മന്ദാര മലരാക്കൂ
ഇവിടം വൃന്ദാവനമാക്കൂ.....




ഇവിടെ


വിഡിയോ


ഇനിയും>>>>>>> **************************

പാടിയതു: യേശുദാസ്; “ വസുമതി ഋതുമതി...



വസുമതീ ഋതുമതീ

ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ
മധുമതീ

സ്വർണ്ണരുദ്രാക്ഷം ചാർത്തീ
ഒരു സ്വർഗ്ഗാതിഥിയെ പോലേ (2)
നിന്റെ നൃത്തമേടക്കരികിൽ
നില്പൂ ഗന്ധർവ പൌർണ്ണമി
ഈ ഗാനം മറക്കുമോ ഇതിന്റെ
സൌരഭം മറക്കുമോ
ഓ..ഓ..ഓ..

ശുഭ്ര പട്ടാംബരം ചുറ്റി
ഒരു സ്വപ്നാടകയെ പോലെ
എന്റെ പർണ്ണശാലക്കരികിൽ
നില്പൂ ശൃംഗാര മോഹിനീ
ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ
ലഹരിയും നിലയ്ക്കുമോ
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ
മധുമതീ...
വസുമതീ ...


ഇവിടെ



ഇനിയും>>>> +++++++++++++++++++++++++



പാടിയതു: പി. സുശീല.” യക്ഷി അമ്പലമടച്ചു....



യക്ഷിയമ്പലമടച്ചൂ ഇന്നു
ദുർഗ്ഗാഷ്ടമിയായിരുന്നു (യക്ഷി..)

കാട്ടിൽ കരിമ്പന തലമുടി ചിക്കും കാട്ടിൽ (2)
ചങ്ങല വിളക്കുമായ് തനിയേ പോകും
ശാന്തിക്കാരന്റെ മുമ്പിൽ
മുറുക്കാനിത്തിരി ചുണ്ണാമ്പു ചോദിച്ചൊരുത്തി ചെന്നു
നാണം നടിച്ചു നിന്നു
പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദു മെയ്
പൂ പോലെ തുടുത്തിരുന്നു ചെമ്പക പൂ പോലെ നടന്നിരുന്നു
നാഭിച്ചുഴിയുടെ താഴത്തു വെച്ചവൾ
നേരിയ പുടവയുടുത്തിരുന്നു (യക്ഷി..)

കാട്ടിൽ പുള്ളുകൾ ചിറകടിച്ചുണരും കാട്ടിൽ (2)
ദേഹത്തു പൊതിയുന്ന പുളകങ്ങളോടെ
പാവം ശാന്തിക്കാരൻ
മുറുക്കാൻ പൊതിയിലെ ചുണ്ണാമ്പു നൽകി
ചിരിച്ചു നിന്നൂ എന്തൊ കൊതിച്ചു നിന്നൂ
മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളർന്നവൾ
മാനത്തു പറന്നുയർന്നൂ അവനുമായ്
മാനത്തു പറന്നുയർന്നൂ
യക്ഷിപ്പനയുടെ ചോട്ടിലടുത്ത നാൾ
എല്ലും മുടിയും കിടന്നിരുന്നൂ
എല്ലും മുടിയും കിടന്നിരുന്നൂ (യക്ഷിയമ്പലം...



ഇവിടെ

No comments: