
വേനൽ കാറ്റിൽ പൂക്കൾ പോലെ
ചിത്രം: ഋതു [ 2009 ] ശ്യാമ പ്രസാദ്
രചന : റഫീക്ക് അഹമമദ്
സംഗീതം: രാഹുൾ രാജ്
പാടിയതു രാഹുൽ രാജ്
വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈറൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
പഴയൊരാ വഴിമരം,വിതറുമീ ഇലകണം
എഴുതിയോ മറവിതൻ ൠതുവിലെൻ വരികൾ..
പല സന്ധ്യ പൊയ് മറഞ്ഞു
പകലെത്ര യാത്രയായി
നിഴലായി അലിഞ്ഞുവൊ നീ ഗതകാലമെ.
വേനൽ കാറ്റിൽ പൂക്കൾ പോലെ നമ്മിലോർമ്മകൾ
ഈരൻ കണ്ണിൽ തങ്ങും മൂടൽ പോലെ ഓർമ്മകൾ
നിഴലുപോൽ വേരുകൾ, ഇഴയുമി മണ്ണിലെ
നനവുകൽ പൊടിയുമോ പൂവിൽ പുൽകൊടിയിൽ..?
വെയിലായി മഞ്ഞുമഴയായി
തിരശീല മാറവെ,
കളിതീർന്നു പൊയ് മറഞ്ഞൊ പ്രിയതോഴരെ..?
പഴയൊരാ വഴിമരം,വിതറുമീ ഇലകണം
എഴുതിയോ മറവിതൻ ൠതുവിലെൻ വരികൾ..
പല സന്ധ്യ പൊയ് മറഞ്ഞു
പകലെത്ര യാത്രയായി
നിഴലായി അലിഞ്ഞുവൊ നീ ഗതകാലമെ.
ഇവിടെ
വിഡിയോ
No comments:
Post a Comment