
മലര്‍ത്തോപ്പിതില്‍ കിളിക്കൊഞ്ചലായ്
ചിത്രം: ദൂരം അരികെ [1980 ] ജെസ്സി
രചന: ഒ.എൻ. വി.
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് & പാർട്ടി
ലാലാ ലാലലാ.. ലലല്ല ലലല്ല ലലല്ല ലലലല ലാല്ലലാ
ലലലലലാല്ലലാ... ലലല ലലല്ലല്ലലാ ലലല്ലല്ലലാ ലലല്ലല്ലലാലാ
മലര്‍ത്തോപ്പിതില്‍ കിളിക്കൊഞ്ചലായ് മണിത്തെന്നലായ് വാ
ഓടിവാ കളമൊഴികളില്‍ നീന്തിവാ
പാടിവാ കതിരൊളികളിലാടിവാ
ഇരുളിലുമകമിഴിതെളിയുക തൊഴുതുണരുക
മലര്‍ത്തോപ്പിതില്‍......
കുരുന്നോമനക്കണ്‍കളില്‍ പുലര്‍ക്കന്യതന്‍ പ്രസാദമാം
പൂച്ചെണ്ടിതാ...
കരള്‍ച്ചില്ലയില്‍ പറന്നിതാ പകല്‍പ്പക്ഷികള്‍ സ്വരാമൃതം
തൂകുന്നിതാ.....
പാടിപ്പാടിപ്പോകാം ചേര്‍ന്നാടിപ്പാടിപ്പോകാം
കൂട്ടായെന്നും പോകാം പോകാം ദേവദൂതരാണല്ലോ
മലര്‍ത്തോപ്പിതില്‍........
ഒരേകീര്‍ത്തന സ്വരങ്ങളായ് ഒരേശ്രീലകത്തുണര്‍ന്നിടും
വെണ്‍പ്രാക്കളോ....
ഒരേതട്ടിലായ് എരിഞ്ഞിടും ഒരേഅഗ്നിതന്‍ നിറന്നപൊന്‍
നാളങ്ങളോ.....
ഉള്ളിന്നുള്ളില്‍ കാണാം ആ സ്വര്‍ല്ലോകത്തിലെ വെട്ടം
പൂന്തേന്‍ കിണ്ണം ദീപം കാട്ടാന്‍ ദേവദൂതരാണല്ലോ......
മലര്‍ത്തോപ്പിതില്‍.....
ഇവിടെ
വിഡിയോ
No comments:
Post a Comment