
നാഥാ നീ വരുമ്പോൾ
ചിത്രം: വാസ്തവം [ 2006] എം. പത്മകുമാർ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: അലക്സ് പോൾ
പാടിയതു: കെ എസ് ചിത്ര & പ്രദീപ് പള്ളുരുത്തി
നാഥാ നീ വരുമ്പോൾ (2)
ഈ യാമം തരളിതമായ്
പ്രാണനിലേതോ ശൃംഗാര ഭാവം
ശ്രീരാഗ സിന്ദൂരമായ്.... ( നാഥാ നീ വരുമ്പോൾ )
നീല നിലാവിൻ ചേല ഞൊറിഞ്ഞു
പീലികളാർന്നെൻ മിഴികൾ ഉലഞ്ഞു
രാവൊരു കന്യകയായ് (2)
പാർവണ ചന്ദ്രിക പാൽ മഞ്ഞിൽ നനഞ്ഞു (2)
പരിഭവം ഞാൻ മറന്നു.... ( നാഥാ നീ )
ആലയ മണി ബാലേ.. അലേയ മണീ ബാലേ
മാറിൽ മരാളം കാകളി മൂളി
മാദക രാഗം രഞ്ജിനിയായി
ഞാനൊരു ദേവതയായ്
നിൻ മടിയിൽ ഞാൻ മൺവീണയാ യി [2)
മീട്ടുക മീട്ടുക നീ (നാഥാ നീ )
ഇവിടെ
വിഡിയോ
No comments:
Post a Comment