
ഈ കൈകളിൽ വീണാടുവാൻ
ചിത്രം: ഈ ഗാനം മറക്കുമോ [ 1978 ] എൻ. ശങ്കരൻ നായർ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയതു എസ് ജാനകി
ആ...അഹാ....ലാലാ...ആഹാ...
ഈ കൈകളിൽ വീണാടുവാൻ
സ്വപ്നംപോലെ ഞാൻ വന്നൂ...
വന്നൂ... വന്നൂ...
ഈ കുമ്പിളിൽ തേൻതുള്ളികൾ
വിണ്ണിൻ ദാഹമായ് വന്നൂ...
വന്നൂ...വന്നൂ
മഞ്ഞുനീർക്കണങ്ങൾ ചൂടി
കുഞ്ഞുപൂവുറങ്ങും പോലെ
നിൻ മാറിൽ ചായുവാൻ നിൻ കുളിർചൂടുവാൻ
ഗന്ധർവ്വകന്യ ഞാൻ വന്നിറങ്ങി
(ഈ കൈകളിൽ)
നിന്നെയെൻ വിപഞ്ചിയാക്കും
നിന്നിലെൻ കിനാവു പൂക്കും
നിന്നിന്ദ്രിയങ്ങളിൽ അഗ്നികണങ്ങളായ്
മിന്നിത്തുടിയ്ക്കുവാൻ വന്നിറങ്ങി
(ഈ കൈകളില്‍)
ഇവിടെ
വിഡിയോ
No comments:
Post a Comment