
ഓമലാളെ എന്റെ മനസ്സിന്‍
ചിത്രം: സദാനന്ദന്റെ സമയം [ 2003 ] അക് ബര്‍ ജോസ്
രചന: യൂസഫലി കേച്ചേരി
സംഗീതം:: മോഹൻ സിത്താര
പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ
ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ
പൂവു പോലെൻ നെഞ്ചിലുണരും ജീവ രാഗം നീ
സ്വർഗ്ഗ ഗാനം പാടി അലയും സ്വപ്ന ഗായകൻ നീ ഓ (ഓമലാളേ...)
ഹൃദയവീണ കമ്പി മീട്ടി
മധുരഗാനം പാടി നീ (2)
കുയിലിന്റെ വല്ലിയിൽ വീണ്ടും
ഉണരുന്ന തേൻ മലർ പോലെ
കരളിന്റെ കോവിലെന്നും
കണി കണ്ട ദൈവം നീ ഓ...
ഓമലാളേ എന്റെ മനസ്സിൻ പ്രേമ മധുരം നീ ഓ..
എന്റെ തോഴാ നെഞ്ചിനുള്ളിൽ പ്രേമ മധുരം നീ
മധുര നൊമ്പരമായ് നീയെൻ
മനസ്സിലാദ്യം വന്ന നാൾ(2)
കനവിന്റെ നന്ദനമാകെ
കള നാദ സുന്ദരമായ്
ഇരുൾ നീക്കുവാനെൻ മുന്നിൽ
പൊൻ ദീപനാളം നീ ഓ..(ഓമലാളേ...)
ഇവിടെ
No comments:
Post a Comment