
എനിക്കും ഒരു നാവുണ്ടെങ്കില്‍ എന്തു ഞാന്‍
ചിത്രം: ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ [ 2002 ] വിനയന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയതു: കെ ജെ യേശുദാസ് & സുജാത മോഹൻ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ
നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ (എനിക്കും.,,)
നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്
മനസ്സിലെ മുരളിയായ് പാടു നീ മൗനമേ മൗനമേ(എനിക്കും.,,)
ഇവിടെ
No comments:
Post a Comment